പുത്തൂര്‍ ഷീലവധക്കേസിലെ മുഖ്യപ്രതി സമ്പത്തിന്റെ കസ്റ്റഡിമരണക്കേസില്‍ പ്രതികളായ ഒമ്പത് പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. കസ്റ്റഡിമരണക്കേസില്‍ സി.ബി.ഐ.യുടെ കുറ്റപത്രപ്രകാരം ഒന്നാംപ്രതിയായ എസ്.ഐ. പി.വി.രമേഷ്, രണ്ടാംപ്രതി എസ്.ഐ. ടി.എന്‍. ഉണ്ണികൃഷ്ണന് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഒമ്പതുപേരെയാണ് തിരിച്ചെടുക്കാന്‍ ഉത്തരവായത്.
ജൂണ്‍ നാലിനാണ് ഒമ്പതുപേരെയും തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
സമ്പത്ത് വധക്കേസിനെത്തുടര്‍ന്ന് രണ്ടരവര്‍ഷത്തോളമായി പോലീസുകാര്‍ സസ്പെന്‍ഷനിലായിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് കേരള പോലീസ് അസോസിയേഷന് ആഭ്യന്തരമന്ത്രിയോട് നിരവധിവട്ടം ആവശ്യപ്പെട്ടിരുന്നു.
2010 മാര്‍ച്ച് 23ന് പുത്തൂരില്‍ വീട്ടമ്മയായ ഷീലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ സമ്പത്ത് പോലീസ്കസ്റ്റഡിയിലിരിക്കെ 2010 മാര്‍ച്ച് 30നാണ് മരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 63 പരിക്കുകള്‍ കണ്ടതിനെത്തുടര്‍ന്ന് കേസന്വേഷണം ഊര്‍ജിതമായി. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ഒരുവര്‍ഷത്തോളമായി സി.ബി.ഐ. സംഘമാണ് അന്വേഷിക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല