ടി.പി. ചന്ദ്രശേഖന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ താന്‍ പങ്കാളിയായിട്ടുണ്ടെന്ന് കേസില്‍ പിടിയിലായ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി എം.സി. അനൂപിനെയും കിര്‍മാണി മനോജിനെയും ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ കുഞ്ഞനന്തന്‍ സമ്മതിച്ചു. ഗൂഢാലോചനയില്‍ മറ്റൊരാളുടെ പങ്കിനെക്കുറിച്ചും മൊഴി നല്‍കിയതായി സൂചനയുണ്ട്.
കൊലപാതകത്തിനുശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായമൊരുക്കിയതില്‍ തനിക്കും പാര്‍ട്ടിക്കും പങ്കുണ്ടെന്ന് കൂഞ്ഞനന്തന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ എല്ലാ ഉത്തരവാദിത്വവും തനിക്കാണ്. കൊലനടന്ന ദിവസം തന്നെ ഇവര്‍ സഹായം തേടിയിരുന്നു. രണ്ട് പേര്‍ വീതം വഴി പിരിഞ്ഞ് പോവാനാണ് ആവശ്യപ്പെട്ടതെന്നും കുഞ്ഞനന്തന്‍ പറഞ്ഞു.
കുഞ്ഞന്തന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പങ്കാളിയായ മറ്റു കേസുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.കണ്ണൂരില്‍ നടന്ന കൊളവള്ളൂര്‍ സുബൈറിന്റെ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ടി.പി.വധക്കേസില്‍ പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ആദ്യ രണ്ട് ദിവസവും ചോദ്യം ചെയ്യലില്‍ കുഞ്ഞനന്തന്‍ പറഞ്ഞതിന് വിരുദ്ധമാണ് ഇത്. . കുഞ്ഞനന്തന്‍ ഓരോ കാര്യങ്ങളും നിഷേധിക്കുമ്പോള്‍ അത് ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകളും മൊഴികളും നിരത്തിയതോടെയാണ് പ്രതിരോധം തകര്‍ന്നുതുടങ്ങിയത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല