1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇമയുടെ ഓണാഘോഷം ആഗസ്റ്റ്‌ 25 ന്
ഇമയുടെ ഓണാഘോഷം ആഗസ്റ്റ്‌ 25 ന്
ഇന്ത്യന്‍ മലയാളി അസ്സോസ്സിയേഷന്‍ (IMA) ഗ്രേറ്റര്‍ ഡന്‍മുറിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ്‌ 25 രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറുമണി വരെ ഡെറിയാഗി പ്രൈമറി സ്കൂളില്‍ വച്ച് നടത്തുവാന്‍പ്രസിഡന്‍റ് ജോസ്‌ തെക്കിനിയത്തിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് തീരുമാനിച്ചിരിക്കുന്നു. രാവിലെ കായികപരിപാടികളും ഉച്ച കഴിഞ്ഞ് കലാപരിപാടികളും നടക്കും.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്
രാജിവെക്കില്ലെന്ന് എം.എം മണി, ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്
രാജിവെക്കില്ലെന്ന് എം.എം മണി, ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്
പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയ്യാറാക്കി വകവരുത്തിയെന്ന് വിവാദ പ്രസംഗം നടത്തിയ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരായ നടപടി സംബന്ധിച്ച് ഇന്ന് തീരുമാനമായേക്കും. ഞായറാഴ്ച ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയാവുക. വൈക്കം വിശ്വന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പിണറായി വിജയന്‍ എത്താന്‍ ഇടയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പൊളിറ്റ് ബ്യൂറോ നടപടിക്ക് ശിപാര്‍ശ …
ടെസ്റ്റ് ടീമിനെ നയിക്കാന്‍ തയ്യാര്‍: ഗംഭീര്‍
ടെസ്റ്റ് ടീമിനെ നയിക്കാന്‍ തയ്യാര്‍: ഗംഭീര്‍
ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ കിരീടം ചൂടിയത്. ഗൌതം ഗംഭീറും കൂട്ടരുമാണ് കിരീടം കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയത്. ഇതോടെ ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ ധോണിയോളം തന്നെ യോഗ്യത ഗംഭീറിനുമുണ്ടെന്ന രീതിയില്‍ ചര്‍ച്ചകള്‍ ഉണ്ടായി. ടീം ഇന്ത്യയുടെ ടെസ്റ്റ് നായകനാകാന്‍ ഗംഭീര്‍ യോഗ്യനാണെന്നാണ് മുന്‍ ക്യാപ്റ്റന്‍ സൌരവ് …
നോട്ടിംഗ്‌ഹാം ബോയ്‌സിന് തിരക്കേറുന്നു, ഈ വര്‍ഷം ഇംഗ്ലീഷ് കല്യാണത്തിനും
നോട്ടിംഗ്‌ഹാം ബോയ്‌സിന് തിരക്കേറുന്നു, ഈ വര്‍ഷം ഇംഗ്ലീഷ് കല്യാണത്തിനും
യുകെയിലെ ചെണ്ടമേള ഗ്രൂപ്പ് ആയ നോട്ടിംഗ്‌ഹാം ബോയ്സ് നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. 2009ല്‍ ഓഗസ്റ്റ് ഒന്നാം തിയതി നോട്ടിംഗ്‌ഹാമിലെ വിശുദ്ധ അല്‍ഫോന്‍സാ‍മ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട നോട്ടിംഗ്‌ഹാം ബോയ്സ് ചെണ്ടമേളം ഇതിനോടകം യു കെയില്‍ നിരവധി സ്റ്റേജുകളില്‍ ചെണ്ടമേളം അവതരിപ്പിച്ചതു കൂടാതെ 2009ല്‍ നോട്ടിംഗ്‌ഹാമില്‍ അയ്യപ്പ ബൈജുവിന്റെയും സംഘത്തിന്റെയും സ്റ്റേജ് ഷോ സംഘടിപ്പിക്കുകയും 2010ല്‍ …
പര്‍ദ്ദയിട്ട കുട്ടിയെ കമന്റടിച്ചെന്ന് പറഞ്ഞ് അടി
പര്‍ദ്ദയിട്ട കുട്ടിയെ കമന്റടിച്ചെന്ന് പറഞ്ഞ് അടി
കായംകുളത്ത് യുവാവിനുനേരെ സദാചാര പോലീസ് ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികളെ കണ്‌ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ പ്രതികളായ ആഷിക്, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് ഞായറാവഴ്ച രാവിലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്‌ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ പതിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഘത്തിന്റെ …
ഉറക്കമില്ലായ്മയെ എങ്ങിനെ തടുക്കാം ?
ഉറക്കമില്ലായ്മയെ  എങ്ങിനെ തടുക്കാം ?
ഉറക്കമില്ലായ്മ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. എന്‍എച്ച്എസിന്റെ കണക്ക് അനുസരിച്ച് 50 മില്യണ്‍ പൗണ്ടാണ് ഉറക്കമില്ലായ്മക്കുളള മരുന്നിനായി പ്രതിവര്‍ഷം ചെലവാക്കുന്നത്. എന്നാല്‍ ഉറക്കമില്ലായ്മക്ക് മരുന്ന് ശരിയായ ഒരു പരിഹാരമല്ലന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. മരുന്നില്ലാതെ ശരിയായി ഉറങ്ങാന്‍ ചില വഴികളുണ്ട്. ഒരല്പം ക്ഷമവേണമെന്ന് മാത്രം. റസ്റ്റ്‌ലസ് ലെഗ്ഗ് സിന്‍ഡ്രോം (RLS): നിങ്ങള്‍ റസ്റ്റ്‌ലെസ്സ് ലെഗ്ഗ് സിന്‍ഡ്രോ ഉളള ആളാണങ്കില്‍ …
ചാരപ്പണി; മലയാളി സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍
ചാരപ്പണി; മലയാളി സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍
മിലിട്ടറി ഇന്റലിജന്‍സിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന് മലയാളി ഉദ്യോഗസ്ഥന്‍ പിടിയില്‍. മിലിട്ടറി ഇന്റലിജന്റ്സില്‍ സാങ്കേതിക സഹായ വകുപ്പില്‍ ജോലി ചെയ്യുന്ന ശിവദാസന്‍ എന്ന മലയാളിയാണ് പിടിയിലായത്് ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല. സൈനികരുടെ വിന്യാസം, ആയുധങ്ങളുടെ ശേഖരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നടത്തുന്ന ആശയവിനിമയങ്ങളടങ്ങിയ രേഖകള്‍ ഇയാള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പെന്‍ഡ്രൈവിലാക്കിയ …
പെട്രോള്‍ വില രണ്ട് രൂപ കുറച്ചു
പെട്രോള്‍ വില രണ്ട് രൂപ കുറച്ചു
കുത്തനെ കൂട്ടിയ പെട്രോള്‍ വില എണ്ണക്കമ്പനികള്‍ ഭാഗികമായി കുറച്ചു. ലിറ്ററിന് രണ്ടു രൂപയോളമാണ് കുറയുക. എണ്ണക്കമ്പനികള്‍ നികുതി ഒഴികെ 1.68 പൈസയാണ് കുറച്ചത്. പുതിയ നിരക്കുപ്രകാരം കോഴിക്കോട് ജില്ലയില്‍ 72.08 രൂപയും വയനാട്ടില്‍ 72.54 രൂപയുമാണ് പെട്രോള്‍ വില. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. പെട്രോള്‍ വിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ …
പ്രിയതമയെയും മക്കളെയും അഗ്നിയെടുത്ത വീട്ടിലേക്ക്‌ ജോര്‍ജ്‌ എത്തി
പ്രിയതമയെയും മക്കളെയും അഗ്നിയെടുത്ത വീട്ടിലേക്ക്‌ ജോര്‍ജ്‌ എത്തി
വെള്ളിയാഴ്ച പുലര്‍ച്ചെ ആസ്ട്രേലിയയിലെ മെല്‍ബണില്‍ തീപിടുത്തത്തില്‍ ഭാര്യയും കുട്ടികളും മരിച്ച വീട്ടിലേക്ക് ഗൃഹനാഥന്‍ ജോര്‍ജ്‌ ഫിലിപ്പ് എത്തി.പ്രായമായ അമ്മയെ സന്ദര്‍ശിക്കാന്‍ മെയ് 22-ന് കേരളത്തില്‍ എത്തിയ ജോര്‍ജ്‌ തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് സംഭവിച്ച അത്യാഹിതം അറിയാതെയാണ് വെള്ളിയാഴ്ച ആസ്ട്രേലിയയിലേക്ക് തിരികെ പോയത്.ശനിയാഴ്ച എയര്‍പോട്ടില്‍ എത്തിയ ജോര്‍ജിനെ കാത്തു നിന്ന പോലീസാണ് വിവരം അറിയിച്ചത്.സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കുമൊപ്പം വീട്ടിലെത്തിയ ജോര്‍ജ് …
വി.എസ് ഒഞ്ചിയത്ത് ടി.പിയുടെ വീട്ടില്‍ ; സന്ദര്‍ശനം വികാരഭരിതം
വി.എസ് ഒഞ്ചിയത്ത്  ടി.പിയുടെ വീട്ടില്‍ ; സന്ദര്‍ശനം വികാരഭരിതം
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചു.ഉച്ചയ്ക്ക് 12.15 ഓടെയാണ് വി.എസ്, ടി.പിയുടെ വീട്ടിലെത്തിയത്. വീടിനടുത്ത് വഴിയില്‍ കാറില്‍ നിന്നിറങ്ങിയ വി.എസ്സിനെ മുദ്രാവാക്യം വിളികളുമായാണ് ആര്‍.എം.പി പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ആനയിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ടി.പിയുടെ വീടിന് പുറത്തും കാത്തുനിന്നിരുന്നത്. വികാരഭരിതമായ നിമിഷങ്ങളാണ് ടി.പിയുടെ വീട്ടിലുണ്ടായത്. വന്‍ജനസഞ്ചയത്തിന് നടുവിലൂടെ ടി.പിയുടെ …