യു കെ മലയാളിയും വാല്‍സല്‍ നിവാസിയുമായ വര്‍ഗീസ് കോച്ചേരിലിന്റെ പിതാവ് തിരുവല്ല വെണ്ണിക്കുളം കെ വി ചാക്കോ (78) നിര്യാതനായി.അന്ത്യ ശുശ്രൂഷകള്‍ വെണ്ണിക്കുളം സെന്റ് ബഹനാസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍.വര്‍ഗീസ്,ജേക്കബ്,ജോര്‍ജ്,സൂസന്‍,ബിജി എന്നിവര്‍ മക്കളാണ്.ഭാര്യ ഏലിയാമ്മ വട്ടോലിമാലയില്‍ കുടുംബാംഗമാണ്.
സീറോ മലബാര്‍ സഭ പ്രേഷിത വര്‍ഷത്തിന്റെ ഭാഗമായി യു.കെയിലെ സെന്റ് തോമസ് കാത്തലിക് ഫോറം അഖില യു.കെ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ‘പ്രേഷിത വര്‍ഷാചരണത്തില്‍ അല്‍മായരുടെ പങ്ക്’ എന്നതാവും ഉപന്യാസ വിഷയം. 14 വയസ്സുവരെ (ജൂനിയര്‍), 14 നു മുകളില്‍ 24 വയസ്സുവരെ (സീനിയര്‍) 24 വയസ്സിനു മുകളില്‍ (അഡള്‍ട്ട്) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് മത്സരം. …
ജോസ് മാത്യു ലിവര്‍പൂള്‍: ലിവര്‍പൂള്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ റിജീയണിന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ ലിവര്‍പൂള്‍, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിച്ചു. മേയ് 27 ന് ഇടവകയില്‍ ഈ വര്‍ഷത്തെ പെന്തിക്കോസ്ത് പെരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. ഇടവകയുടെ സഹ. വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വി. …
പ്രസ്റണ്‍ സിറ്റിയിലും സമീപപ്രദേശങ്ങളിലുമുള്ള സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഫ്രണ്ടസ് ഓഫ് പ്രസ്റന്റെ ഔപചാരികമായ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ‘ഉദയം 2012 എന്നു പേരിട്ടിരിക്കുന്ന കലാ സന്ദ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .മനോഹരമായി പുതുക്കി പണിത റോയല്‍ ബാങ്ക്വറ്റ് ഹാളി (old london road,labour club) ല്‍ വളരെ വൈവിദ്ധ്യപൂര്‍ണ്ണമായ പരിപാടികളോടെ അരങ്ങേറും.പൊന്‍പുലരി 2012 ന്റെ വിജയത്തിനുശേഷം പ്രസ്റണിലും സമീപപ്രദേശങ്ങളിലമുള്ള മലയാളികളുടെ …
നിഷ ജോസ് ലിവര്‍പൂള്‍ : ലിവര്‍പൂളിലെ പ്രഥമ മലയാളി അസോസിയേഷനായ ലിമയുടെ 12 മത് പൊന്നോണക്കാഴ്ച ഓണത്തപ്പാ കുടവയറാ.. സെപ്റ്റംബര്‍ 1 ശനിയാഴ്ച നോസ്‌ലി ലീഷര്‍ സെന്ററില്‍ വച്ച് നടത്തപ്പെടും. ഓണാഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കളം, വിഭവസമൃദ്ധമായ ഓഓണസദ്യ, ചേതോഹരങ്ങളായ നൃത്തനൃത്യങ്ങള്‍, മാവേലിമന്നന് വരവേല്‍പ്പ്, ലിവര്‍പൂള്‍ കോക്കനട്ട് ക്രൂസ് ഒരുക്കുന്ന കോക്കനട്ട് ഷോ, ശിങ്കാരിമേളം, പ്രശസ്ത കലാകാരന്‍മാര്‍ …
ചലച്ചിത്രതാരം മോഹന്‍ലാലിനെതിരേ സി.പി.എം. ഗൂഢനീക്കം നടത്തുന്നതായി മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ആരോപിച്ചു. പാര്‍ട്ടിക്കെതിരെ ആരു പ്രതികരിച്ചാലും അവര്‍ക്കെതിരേ എന്തും ചെയ്യാനും സിപിഎം മടിക്കില്ല. മാധ്യമങ്ങളെന്നോ സാമൂഹിക സംസ്‌ക്കാരിക നായകരെന്നോ ഇതില്‍ വ്യത്യാസമില്ലെന്നും സുഗതകുമാരിയോ ഒഎന്‍വിയോ എംടി വാസുദേവന്‍ നായരോ ആണെങ്കില്‍പ്പോലും സിപിഎം ഇതേ നിലപാട് തന്നെയാവും സ്വീകരിയ്ക്കുകയെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.ബി. …
സാബു ചുണ്ടക്കാട്ടില്‍ ബോള്‍ട്ടണ്‍: ജൂലായ് 28 ന് നടക്കുന്ന രണ്ടാമത് അതിരമ്പുഴ സംഗമത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ പി.ആര്‍.ഒയും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരിയും വാഗ്മിയുമായ ഫാ.മാണി പുതിയിടം മുഖ്യ അതിഥിയായി പങ്കെടുക്കും. രാവിലെ 9.30 ന് ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. ബോള്‍ട്ടണ്‍ ഫാണ്‍വത്തിലെ ഔവര്‍ലേഡി ഓഫ് ലൂര്‍ദ് ദേവാലയവും പാരിഷ് ഹാളുമാണ് സംഗമ …
ലിംഗുസ്വാമിയുടെ തമിഴ് സൂപ്പര്‍ഹിറ്റായ വേട്ടൈയുടെ ഹിന്ദി റീമേക്കില്‍ അസിനുണ്ടാവില്ല. വേട്ടൈ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ നായികയെ കുറിച്ച് ലിംഗു സ്വാമിയ്ക്ക് ചില കണക്കുകൂട്ടലുകളൊക്കെയുണ്ടായിരുന്നു. അസിന്റെ പേരാണ് മനസ്സിില്‍ ആദ്യം തെളിഞ്ഞു വന്നത്. ഇതനുസരിച്ച് നടിയെ സമീപിച്ച ലിംഗുസ്വാമിയ്ക്ക് തെറ്റി. വേട്ടൈയുടെ റീമേക്കിലേയ്ക്ക് താനില്ലെന്ന് അസിന്‍ തറപ്പിച്ചു പറഞ്ഞു. ഡേറ്റിന്റെ പ്രശ്‌നം മൂലമാണ് ചിത്രം …
രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ആരംഭിച്ചു. ഭൂരിഭാഗം പ്രദേശങ്ങളിലും കാലത്തു തന്നെ പോളിങ്ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടുതുടങ്ങിയിരുന്നു. തീരപ്രദേശമായ പൊഴിയൂരില്‍ മാത്രമാണ് കാലത്ത് അല്‍പം തിരക്ക് കുറവ് അനുഭവപ്പെട്ടത്. ആദ്യത്തെ ഒരു മണിക്കൂറുള്ളില്‍ തന്നെ ഏഴു ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക കണക്ക്. രണ്ട് മണിക്കൂര്‍ …
മലയാള സിനിമയിലെ വില്ലന്‍മാരെല്ലാം നല്ലവരാണെന്ന് നടി കവിയൂര്‍ പൊന്നമ്മ. 151 സിനിമകള്‍ പൂര്‍ത്തിയാക്കിയ നടന്‍ അബുസലീമിന് വയനാട്ടില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മനസ്സില്‍ നന്‍മ മാത്രമുള്ള നടനാണ് അബുസലീം. മോഹന്‍ലാലിനോടെന്ന പോലെ അബുസലീമിനോടും തനിക്ക് മകനോടുള്ള വാത്സ്യല്യമാണുള്ളതെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു കവിയൂര്‍ പൊന്നമ്മയ്ക്ക് പുറമേ സിനിമാതാരങ്ങളായ ദേവന്‍, മാള അരവിന്ദന്‍, ക്യാപ്റ്റന്‍ …