1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2012

സീറോ മലബാര്‍ സഭ പ്രേഷിത വര്‍ഷത്തിന്റെ ഭാഗമായി യു.കെയിലെ സെന്റ് തോമസ് കാത്തലിക് ഫോറം അഖില യു.കെ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ‘പ്രേഷിത വര്‍ഷാചരണത്തില്‍ അല്‍മായരുടെ പങ്ക്’ എന്നതാവും ഉപന്യാസ വിഷയം.

14 വയസ്സുവരെ (ജൂനിയര്‍), 14 നു മുകളില്‍ 24 വയസ്സുവരെ (സീനിയര്‍) 24 വയസ്സിനു മുകളില്‍ (അഡള്‍ട്ട്) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് മത്സരം. ആദ്യ രണ്ട് വിഭാഗത്തിലും ഇംഗ്ലീഷില്‍ എഴുതാം. അഡള്‍ട്ട് വിഭാഗത്തിന് മലയാളം ആയിരിക്കും എഴുത്തുഭാഷ. എ ഫോര്‍ സൈസ് വെള്ള പേപ്പറില്‍ കറുത്ത ഇങ്ക് ബോള്‍ പെന്നുകൊണ്ട് ഉപന്യാസങ്ങള്‍ എഴുതേണ്ടതാണ്. നാല് ഷീറ്റ് പേപ്പര്‍വരെ (1000 വാക്കുകള്‍) ഉപയോഗിക്കാം. പേപ്പറില്‍ ഒരു വശം മാത്രമേ എഴുതാന്‍ ഉപയോഗിക്കാവൂ.

ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ക്ക് പുറമേ മികച്ച ലേഖനം ആത്മീയ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്. ജൂണ് 20 നു മുമ്പായി രചനകള്‍ Sobin ,Administrator,5 Lobella Road,Northamptonshire, NN16 9TY എന്ന വിലാസത്തില്‍ അയച്ചു തരേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തലിക്ക് ഫോറം അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. ജോസഫ് ചാക്കോ (07883302540) പിആര്‍ഓ ബെന്നി വര്‍ക്കി (07735623687) എന്നിവരുമായി ബന്ധപ്പെടുക.

ബെന്നി വര്‍ക്കി പെരിയപ്പുറം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.