ലീഡ്‌സ്: മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഇലക്ഷന്‍ അടുക്കുമ്പോള്‍ യുക്മ ഭാരവാഹികള്‍ തമ്മില്‍ പോരടിക്കും. അതിന്റെ നഗ്നമായ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ക്മ ദേശീയകൗണ്‍സിലിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പ്. കഴിഞ്ഞ മാര്‍ച്ച് 18ന് പ്രധാന അജണ്ട ഒന്നും ഇല്ലാതെ ബര്‍മ്മിംഗ്ഹാമില്‍ ചേര്‍ന്ന പൊതുയോഗ തീരുമാനങ്ങള്‍ യുക്മ ദേശീയ കമ്മിറ്റി അംഗങ്ങളും ഞാനും ഒക്കെ അറിയുന്നത് രണ്ടരമാസത്തിന് ശേഷം …
വി.എസ്സിനെ രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയെ ശക്തമായി പിന്തുണച്ചും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. ഇന്നലെ പയ്യന്നൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് അച്യുതാനന്ദനെ വിമര്‍ശിച്ചും മണിയെ പിന്തുണച്ചും പിണറായി രംഗത്തെത്തിയത്. മാധ്യമങ്ങള്‍ക്കെതിരെ പരാതിപ്പെട്ടതില്‍ ആരും വേവലാതിപ്പെടേണ്ടെന്ന് ചൂണ്ടിക്കാട്ടിയ പിണറായി മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നത് ശരിയല്ലെന്നും ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന …
മദ്യപാനത്തിനും പഞ്ച നക്ഷത്രഹോട്ടലിലെ താമസത്തിനും മറ്റുമായി ഗവണ്‍മെന്റിന്റെ ക്രഡിറ്റ്കാര്‍ഡ് ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ പിടിയില്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈറ്റ്ഹാളിലെ ഉദ്യോസ്ഥര്‍ ഗവണ്‍മെന്റിന്റെ ക്രഡിറ്റ് കാര്‍ഡ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നാണ് കാബിനറ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുളള 99 കേസുകള്‍ കണ്ടെത്തികഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോസ്ഥരാണ് മതിയായ രേഖകള്‍ ഹാജരാക്കാതെ പൊതുഖജനാവിലെ …
മണി ഇപ്പോഴും ഒളിവില്‍ തന്നെ ?
മടിയന്‍മാര്‍ക്ക് കാന്‍സര്‍ വരാനുളള സാധ്യത കൂടുതലാണന്ന് റിപ്പോര്‍ട്ട്. പാശ്ചാത്യ രീതിയിലുളള അലസ ജീവിതം സ്വീകരിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുളള സാധ്യത ഏറെയാണന്നും രണ്ടായിരത്തി മുപ്പതോടെ ലോകത്ത് ഇത്തരത്തിലുളള കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ എഴുപത്തിയഞ്ച് ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്നുമാണ് വിദഗദ്ധരുടെ വിലയിരുത്തല്‍. ഈ സമയത്തിനുളളില്‍ മൂന്നാം ലോകരാജ്യങ്ങളില്‍ ഇത്തരത്തിലുളള കാന്‍സര്‍ രോഗികളുടെ എണ്ണം തൊണ്ണൂറ് ശതമാനം വരെ ഉയരുമെന്നും …
ബ്രിട്ടനിലെ ഇന്ത്യം സമൂഹത്തില്‍ ഏറെ പരിഭ്രാന്തി പരത്തിയ അനൂജ് ബിദ്വെ കൊലക്കേസില്‍ പ്രതി കോടതിയില്‍ കൃത്യം നിര്‍വഹിച്ചതായി സമ്മതിച്ചു. ലങ്കാസ്റ്റെര്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അനൂജിനെ വധിച്ചതായി സമ്മതിച്ച പ്രതി കിയാരണ്‍ സ്റ്റാപ്ള്‍ടണ്‍ പക്ഷേ, അതിനെ കൊലക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കോടതിയില്‍ മൊഴി നല്‍കി. വെള്ളക്കാരനായ സ്റ്റാപ്ള്‍ടണ്‍ യാതൊരു പ്രകോപനവും കൂടാതെയാണ് കൊല നടത്തിയത്.കേസിന്മേല്‍ വിചാരണ …
സ്വന്തം അശ്രദ്ധകൊണ്ട് കാറ് എവിടെയെങ്കിലും കൊണ്ടിടിച്ചാല്‍ കാശ് പോകുന്ന വഴിയറിയില്ല. ഇന്‍ഷ്വറന്‍സ് കമ്പനികളും, ഗാരേജ് ഉടമകളും, കാര്‍ വാടകയ്ക്ക് നല്‍കുന്നവരും ഒക്കെ ചേര്‍ന്ന് കൈയ്യിലെ കാശ് പിഴിഞ്ഞെടുക്കും. ഇന്‍ഷ്വറന്‍സ് കമ്പനികളും വര്‍ക്്‌ഷോപ്പ് ഉടമകളും, കാര്‍ വാടകക്ക് നല്‍കുന്നവരും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ട് വാഹന ഉടമകള്‍ക്ക് വര്‍ഷം ലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്.പലര്‍ക്കും താങ്ങാനാവാത്ത പ്രീമിയമാണ് ഇന്‍ഷ്വറന്‍സ് …
ഇന്ത്യയില്‍ അതിവേഗം വികസനത്തിലേക്ക് കുതിക്കുന്ന സംസ്ഥാനം ഏതാണ്? ഗുജറാത്തോ തമിഴ്‌നാടോ കര്‍ണാടകയോ മഹാരാഷ്ട്രയോ അല്ല. ദാരിദ്രത്തിന്റെയും അഴിമതിയുടെയും പര്യായമായി ഒരു കാലത്ത് പരിഗണിച്ചിരുന്ന ബീഹാറാണ് സാമ്പത്തിക വളര്‍ച്ചയുടെയും ആളോഹരിവരുമാനത്തിന്റെയും കാര്യത്തില്‍ അദ്ഭുതകരമായ വളര്‍ച്ച സ്വന്തമാക്കിയിട്ടുളളത്. 13.1 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്കാണ് ബീഹാര്‍ 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ നേടിയിട്ടുള്ളത്. 10.9 ശതമാനം വളര്‍ച്ചയോടെ ഡല്‍ഹി രണ്ടാം സ്ഥാനത്തും …
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിന് തുടങ്ങുമെന്ന് കരുതുന്നതായി കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിക്കുമെന്നാണ് കരുതിയിരുന്നത്. പ്രവചിച്ച ദിവസത്തിനേക്കാള്‍ നാലു ദിവസം മുമ്പോട്ടോ പിറകോട്ടോ ആവാറുണ്ട്. എന്നാല്‍ ഇത്തവണ കാലവര്‍ഷം വൈകാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥാ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ജനറല്‍ എല്‍.എസ്. രാത്തോഡ് അറിയിച്ചു.
മാതാപിതാക്കളെ അറിയിക്കാതെ അബോര്‍ഷന്‍ നടത്താന്‍ പതിനഞ്ചുകാരിക്ക് അദ്ധ്യാപകരുടെ സഹായം. സാല്‍ഫോര്‍ഡ് സ്‌കൂളിലാണ് സംഭവം. ഗര്‍ഭിണിയാണന്നറിഞ്ഞ വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ധ്യാപകര്‍ വേണ്ട സഹായം ചെയ്ത് കൊടുത്തത്. അബോര്‍ഷന് ആശുപത്രിയിലേക്ക് പോകാന്‍ വേണ്ടി പെണ്‍കുട്ടിക്ക് സ്‌കൂളില്‍ നിന്ന് അവധിയും നല്‍കി. അബോര്‍ഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി പറഞ്ഞാണ് മാതാപിതാക്കള്‍ സംഭവത്തെക്കുറിച്ച് അറിയുന്നത്. നിലവിലെ …