1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2012

ജോസ് മാത്യു

ലിവര്‍പൂള്‍: ലിവര്‍പൂള്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ റിജീയണിന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ ലിവര്‍പൂള്‍, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിച്ചു.

മേയ് 27 ന് ഇടവകയില്‍ ഈ വര്‍ഷത്തെ പെന്തിക്കോസ്ത് പെരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. ഇടവകയുടെ സഹ. വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും പ്രത്യേക ശുശ്രൂഷകളും നടത്തപ്പെട്ടു. ശേഷം നടന്ന ചടങ്ങില്‍ ഇടവകയുടെ സഹ. വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ്, സെക്രട്ടറി തൊമ്മച്ചന്‍ സ്‌കറിയായില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊണ്ട് ലിവര്‍പൂള്‍ ഇടവകയില്‍ ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്സ് പള്ളിയുടെ ആതിഥേയത്തില്‍, സെപ്തംബര്‍ 29, 30 തീയതികളില്‍, വിഥിന്‍ഷൊയിലെ, ഫോറം സെന്ററില്‍ വച്ചു നടത്തപ്പെടുന്ന നാലാമതു കുടുംബ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഈ സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍. സഭയിലെ എല്ലാ ദൈവമക്കളും നേരത്തേതന്നെ രജിസ്റ്റ്രേഷന്‍ എടുത്ത് അവധികള്‍ ക്രമീകരിച്ച് ഇതില്‍ വന്നു സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്നു യു.കെ റീജിയണല്‍ കൗണ്‍സില്‍ ക്ഷണിയ്ക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.