1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘പേരിനൊരു മകന്‍’ വെള്ളിയാഴ്ച എത്തും
‘പേരിനൊരു മകന്‍’ വെള്ളിയാഴ്ച എത്തും
ഇന്നസെന്റും ഭഗതും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘പേരിനൊരു മകന്‍’ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്. ഗ്രാമീണ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം വിനു ആനന്ദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ശരണ്യയാണ് ചിത്രത്തിലെ നായിക. പലചരക്കുകടയും പലിശയ്ക്ക് പണം കൊടുക്കലുമാണ് വരുമാനമാര്‍ഗമെങ്കിലും ഗ്രാമീണനന്മയുടെ മുഖമാണ് ഹരിശ്ചന്ദ്രന്. രണ്ടുമക്കളാണ് ഹരിശ്ചന്ദ്രന് മുരുകനും സത്യഭായും. അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം സഹോദരി ശാരദയും നാല് …
ഷാഫിയുടെ ‘ഹണ്‍ഡ്രഡ് ആന്റ് വണ്‍ വെഡ്ഡിംഗ്’
ഷാഫിയുടെ ‘ഹണ്‍ഡ്രഡ് ആന്റ് വണ്‍ വെഡ്ഡിംഗ്’
കുഞ്ചാക്കോ ബോബനും ജയസൂര്യയും ബിജുമേനോനും നായകകഥാപാത്രങ്ങളാകുന്ന ഷാഫിയുടെ പുതിയ സിനിമയുടെ ചിത്രീകരണമാരംഭിച്ചു. ഹണ്‍ഡ്രഡ് ആന്റ് വണ്‍ വെഡ്ഡിംഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയെഴുതുന്നതും ഷാഫിയാണ്. നൂറ്റിയൊന്ന് പേരുടെ സമൂഹവിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മൂന്ന് പേരുടെ കഥ ഹാസ്യപശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ചിത്രം. കലവൂര്‍ രവികുമാറാണ് തിരക്കഥയും സംഭാഷണവും. വിജയരാഘവന്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിലുണ്ട്.
വിലയിടിവ്: നെന്മാറയിലെ കര്‍ഷകര്‍ പച്ചക്കറി കുഴിച്ചുമൂടുന്നു
വിലയിടിവ്: നെന്മാറയിലെ കര്‍ഷകര്‍ പച്ചക്കറി കുഴിച്ചുമൂടുന്നു
വിപണി ലഭിക്കാത്തതും വിലയിടിവും മൂലം പാലക്കാട് നെന്മാറയിലെ കര്‍ഷകര്‍ വിളവെടുത്ത ടണ്‍കണക്കിന് പച്ചക്കറി കുഴിച്ചുമൂടുന്നു. നെന്‍മാറ നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ 1300ഓളം ഏക്കറില്‍ നിന്നും വിളവെടുത്ത പച്ചക്കറിയാണ് കുഴിച്ചുമൂടുന്നത്. ലക്ഷങ്ങള്‍ കാര്‍ഷിക വായ്പയെടുത്ത് കൃഷി നടത്തിയിട്ടും മുടക്കുമുതലിന്റെ നാലിലൊന്നുപോലും തിരിച്ചുകിട്ടാത്ത ദുരവസ്ഥയിലാണ് കര്‍ഷകര്‍. പാട്ടവ്യവസ്ഥയിലാണ് കൃഷി. ആയിരത്തോളം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. പടവലം, മത്തന്‍, വെള്ളരി, …
ചൊവ്വയിലേക്ക് കൊണ്ടുപോകാന്‍ നാസ ഭക്ഷണം ഒരുക്കുന്നു
ചൊവ്വയിലേക്ക് കൊണ്ടുപോകാന്‍ നാസ ഭക്ഷണം ഒരുക്കുന്നു
ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്ര 2030-ല്‍ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നാസയിപ്പോള്‍. ആറ് മുതല്‍ എട്ട് വരെ യാത്രികരെ ചൊവ്വയിലേക്ക് അയക്കാനാണ് പദ്ധതി. ഇവര്‍ ചൊവ്വയില്‍ പോയി മടങ്ങിയെത്തും വരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കേണ്ടതുണ്ട്. യാത്രയ്ക്ക് 18 വര്‍ഷങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കിലും യാത്രികര്‍ക്കായുള്ള ആഹാരം തയ്യാറാക്കാനുള്ള തയ്യാറെടുപ്പ് നാസ തുടങ്ങിക്കഴിഞ്ഞു. യാത്രികരെ വഹിക്കുന്ന ബഹിരാകാശവാഹനം ചൊവ്വയിലെത്താന്‍ ആറുമാസമെടുക്കും. ഒന്നരവര്‍ഷക്കാലം …
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ കുത്തേറ്റു മരിച്ച വിശാല്‍ യു.കെ ദമ്പതികളുടെ മകന്‍
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ കുത്തേറ്റു മരിച്ച വിശാല്‍ യു.കെ ദമ്പതികളുടെ മകന്‍
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് കവാടത്തില്‍ എ.ബി.വി.പി- കാമ്പസ് ഫ്രണ്ട് സംഘര്‍ഷത്തിനിടെ കുത്തേറ്റു കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി വിശാല്‍കുമാര്‍ (19) യു.കെ ദമ്പതികളുടെ മകന്‍. വിശാലിന്റെ മാതാപിതാക്കള്‍ ലണ്ടനില്‍ സ്ഥിര തമാസമാക്കിയ വേണുഗോപാലും സതിയുമാണ്. മകന്റെ വിയോഗം അറിഞ്ഞു ഇവര്‍ നാട്ടിലേയ്ക്ക് തിരിച്ചു.പഠനത്തിനായി നാട്ടിലെത്തിയ വിശാല്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് വിശാല്‍ കഴിഞ്ഞിരുന്നത്.വേണുഗോപാലും സതിയും …
കല്‍മാഡിയെ ഒളിംപിക്‌ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് അത്‌ലറ്റുകള്‍
കല്‍മാഡിയെ ഒളിംപിക്‌ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് അത്‌ലറ്റുകള്‍
കോമണ്‍ വെല്‍ത്ത് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട സുരേഷ് കല്‍മാഡിയെ ഇന്ത്യന്‍ ഒളിംപിക്‌സ് സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് അത്‌ലറ്റുകള്‍. ഇക്കാര്യം കാണിച്ച് ഒളിംപിക് സംഘത്തില്‍ ഉള്‍പ്പെട്ട അത്‌ലറ്റുകള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് കത്തയച്ചു. നേരത്തെ സുരേഷ് കല്‍മാഡിയെ ഒളിംപിക് സംഘത്തില്‍ ഉല്‍പ്പെടുത്തിയതിനെതിരെ കായികമന്ത്രി അജയ് മാക്കന്‍ രംഗത്ത് വന്നിരുന്നു. സുരേഷ് കല്‍മാഡിക്ക് ഒളിംപിക്‌സിന് പോകാന്‍ യോഗ്യതയില്ലെന്നും ഒളിംപിക്‌സിന് അയക്കില്ലെന്നും അജയ് …
ഭക്ഷ്യവിഷബാധയേറ്റ് മരണം: ഹോട്ടലുടമക്കെതിരെ കേസെടുത്തു
ഭക്ഷ്യവിഷബാധയേറ്റ് മരണം: ഹോട്ടലുടമക്കെതിരെ കേസെടുത്തു
ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ തലസ്ഥാനത്തെ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭക്ഷ്യവസ്തുക്കളില്‍ അപകടകരമായി മായം ചേര്‍ക്കുന്ന കുറ്റം ചുമത്തിയാണ് കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷം മറ്റ് വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫുഡ് സേഫ്റ്റി കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് ഉടമക്കെതിരെ …
പെരുമ്പാവൂരില്‍ വാഹനാപകടം: അച്ഛനും മകളും മരിച്ചു
പെരുമ്പാവൂരില്‍ വാഹനാപകടം: അച്ഛനും മകളും മരിച്ചു
പെരുമ്പാവൂരിനടുത്ത് കീഴില്ലത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് മഠത്തില്‍ ശങ്കരന്‍കുട്ടി നായരുടെ മകന്‍ മണികണ്ഠനും (50) മകള്‍ ലക്ഷ്മിയും (17) ആണ് മരിച്ചത്. പാലായില്‍ എന്‍ട്രന്‍സ് പരിശീലന ക്ലാസ് വിദ്യാര്‍ഥിയാണ് ലക്ഷ്മി. കാറില്‍ കോഴിക്കോട്ടേയ്ക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.45ന് എം.സി.റോഡില്‍ കീഴില്ലം ഷാപ്പുംപടിയില്‍ വച്ച് …
കല്‍പ്പനയും അനിലും വേര്‍പിരിയുന്നു
കല്‍പ്പനയും അനിലും വേര്‍പിരിയുന്നു
നടി കല്‍പ്പനയും സംവിധായകന്‍ അനിലും വേര്‍പിരിയുന്നു. ഇവരുടെ വിവാഹമോചനക്കേസ് ഫയലില്‍ സ്വീകരിച്ച എറണാകുളം കുടുംബകോടതി ഇരുവരോടും കൗണ്‍സിലിങിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം അനില്‍ കൗണ്‍സലിങിന് എത്തിയെങ്കിലും കല്‍പ്പന എത്തിയിരുന്നില്ല. കോടതി നിര്‍ദേശമനുസരിച്ച് ഇന്നു 11 മണിയോടെ അനില്‍ വീണ്ടും കൗണ്‍സലിങിന് എത്തി. എന്നാല്‍ കല്‍പ്പന എത്തിയില്ല. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതു ഓഗസ്റ്റ് 21നു മാറ്റി. …
വില കുറഞ്ഞ മരുന്ന് തിരഞ്ഞെടുക്കാന്‍ എസ്.എം.എസ്
വില കുറഞ്ഞ മരുന്ന് തിരഞ്ഞെടുക്കാന്‍ എസ്.എം.എസ്
ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന മരുന്നുകള്‍ക്ക് പകരം അതേ ഗുണം തരുന്ന വിലകുറഞ്ഞ മരുന്നുകള്‍ തിരഞ്ഞെടുക്കാന്‍ സംവിധാനം വരുന്നു. എസ്.എം.എസിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി ആഗസ്റ്റ് മുതല്‍ രാജ്യത്ത് നിലവില്‍ വരും. ഇതിന്റെ പ്രവര്‍ത്തനം: ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്നിന്റെ പേര് എസ്.എം.എസ് ആയി ഒരു പ്രത്യേക നമ്പറിലേക്ക് അയക്കുക. അപ്പോള്‍ ആ നമ്പറില്‍ നിന്നും ആ …