വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ പ്രമേയം. ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കുട്ടിക്കാനത്ത് നടന്ന കാമ്പസ് വിഷന്‍-2012 പഠന കളരിയിലാണ് പ്രമേയം പാസാക്കിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു. ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവര്‍ക്ക് പ്രമേയത്തിന്റെ പകര്‍പ്പ് അയച്ചു. വിദ്യാഭ്യാസ മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം …
സെയ്ഫ് അലി ഖാന്‍ – കരീന കപൂര്‍ വിവാഹം ഡിസംബറിലേക്ക് നീട്ടി. സെയ്ഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിലായിരിക്കില്ല വിവാഹമെന്നും സെയ്ഫ് അറിയിച്ചു. നേരത്തേ സെയ്ഫ് അലി ഖാന്‍റ അമ്മ ശര്‍മിളാ ടാഗോര്‍ അറിയിച്ചത് വിവാഹം ഒക്ടോബര്‍ 16ന് പട്ടൗഡി ഗ്രാമത്തിലെ പട്ടൗഡി പാലസിലായിരിക്കുമെന്നായിരുന്നു. എന്നാല്‍ വിവാഹം ഈ വര്‍ഷം അവസാനമേയുള്ളൂവെന്ന് നടന്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. …
പ്ലസ് വണ്‍ പ്രവേശനം പൊതുപരീക്ഷ പാസായവര്‍ക്കുമാത്രം. എസ്.എസ്.എല്‍.സിക്കാര്‍ക്കു മൂന്നു ബോണസ് മാര്‍ക്ക് കൂടി നല്‍കണമെന്നു കരിക്കുലം ഉപസമിതി ശിപാര്‍ശ. സി.ബി.എസ്.ഇക്കാരുടെ ക്ലാസ് പരീക്ഷ പ്ലസ് വണ്‍ പ്രവേശനത്തിനു മാനദണ്ഡമാക്കരുതെന്നും സമിതി. പ്ലസ് വണ്‍ പ്രവേശനത്തില്‍ സമഗ്രമാറ്റം വരുത്തിക്കൊണ്ടുള്ള പ്രോസ്‌പെക്‌ടസ് അടുത്തവര്‍ഷം മുതല്‍. ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തില്‍ സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്കു മുന്‍ഗണന ലഭിച്ചെന്നും സംസ്ഥാന …
സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘ആദാമിന്റെ മകന്‍ അബു’ അടുത്തിടെ നടന്ന വാഷിങ്ടണ്‍ ഡി.സി. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫസ്റ്റ് ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡിനര്‍ഹമായി. ചിത്രത്തിന്റെ സംവിധായകന്‍ സലിം അഹമ്മദ് അവാര്‍ഡ് ഏറ്റുവാങ്ങും. പ്രശസ്തിപത്രവും 3,000 ഡോളര്‍ പ്രൈസ് മണിയും അടങ്ങുന്നതാണ് അവാര്‍ഡ്. മേളയില്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക മലയാളചിത്രവും ‘ആദാമിന്റെ മകന്‍ അബു’വാണ്. മത്സരസിനിമകളില്‍ നിന്നും …
ബെയ്ജിങ്ങില്‍ ഇന്ത്യക്ക് സുവര്‍ണ മുദ്ര സമ്മാനിച്ച അഭിനവ് ബിന്ദ്ര പ്രതീക്ഷയോടെ ലണ്ടന്‍ ഒളിമ്പിക് ഗ്രാമത്തിലേക്ക് വലതുകാല്‍വെച്ച് കയറി. ഇന്ത്യയുടെ ഒളിമ്പിക് ടീമിലെ ആദ്യസംഘമാണ് ചൊവ്വാഴ്ച ഒളിമ്പിക് ഗ്രാമത്തിലെത്തിയത്. പത്തംഗ അമ്പെയ്ത്ത് ടീമും നാലംഗ ഭാരോദ്വാഹക സംഘവുമാണ് ആദ്യം ഗ്രാമത്തിലെത്തിയത്. പിന്നാലെയാണ് ബിന്ദ്ര ഇവരോടൊപ്പം ചേര്‍ന്നത്. ഗ്രാമത്തിലെത്തിയ ഇന്ത്യന്‍ സംഘം താമസം ശരിയാക്കിയശേഷം പരിശീലനത്തിലേക്ക് തിരിയുമെന്ന് ഇന്ത്യന്‍ …
നടന്‍ മോഹന്‍ലാല്‍ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് മലയാറ്റൂര്‍ ഡി.എഫ്.ഒ പെരുമ്പാവൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി. ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇത് വീട്ടില്‍ വെച്ചത് ഗുരുതര നിയമലംഘനമാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് …
മരുന്നിന്റെ ജനറിക് നാമം എഴുതാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. നവംബര്‍ ഒന്നുമുതല്‍ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും ആദായ നികുതി അടയ്ക്കാത്തവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കുന്ന പദ്ധതി ആരംഭിക്കുന്നതോടെയായിരിക്കും ഇത് നടപ്പാകുകയെന്നും മന്ത്രി പറഞ്ഞു. വി.എസ്. സുനില്‍കുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ചേലക്കരയിലെ ദളിത് യുവാക്കളുടെ പേരില്‍ ബിനാമി അക്കൗണ്ടുകള്‍ എടുത്തതും ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തുകയും ചെയ്തതിനെക്കുറിച്ച് കേന്ദ്ര സഹായത്തോടെ അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ദളിത് യുവാക്കള്‍ അറിഞ്ഞുകൊണ്ടാണോ അവരുടെ പേരില്‍ അക്കൗണ്ടുകള്‍ തുറന്നതെന്ന് പരിശോധിക്കും. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട് -മന്ത്രി പറഞ്ഞു. തീവ്രവാദ സംഘടനകളാണോ ഇതിന് പിന്നിലെന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്നും …
കേരളത്തിലെ സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രമുഖ സംവിധായകന്‍ ഷാജി കൈലാസ്. ‘സി.പി.ഐ.എം ജനങ്ങളുടെ പ്രസ്ഥാനമാണ്. മനുഷ്യമോചനത്തിന്റെ പ്രസ്ഥാനം. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ സി.പി.ഐ.എമ്മിനെ ഇല്ലാതാക്കാമെന്ന് പലരും മോഹിക്കുന്നുണ്ട്. അതൊക്കെ ആഗ്രഹങ്ങള്‍ മാത്രമാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ആരും സി.പി.ഐ.എം വിട്ടുപോയിട്ടില്ല. പോകുകയുമില്ല. ‘ ഷാജി കൈലാസ് പറഞ്ഞു. ജനപ്രസ്ഥാനത്തിന്റെ ശക്തിയും സ്‌നേഹവും ധര്‍മവും …
മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാനുള്ള പൊതുമേഖലാ ബാങ്കുകളുടെ തീരുമാനം കേന്ദ്രസര്‍ക്കാറും അംഗീകരിച്ചു. ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ (ഐ.ബി.എ.) തയ്യാറാക്കിയ മാതൃകാ വിദ്യാഭ്യാസ വായ്പപദ്ധതിയാണ് കേന്ദ്ര ധനകാര്യമന്ത്രാലയം അംഗീകരിച്ചത്. ഇതോടെ പദ്ധതിയിലെ മാനദണ്ഡങ്ങള്‍ മാറ്റണമെന്നുള്ള കേരള സര്‍ക്കാറിന്റെ ആവശ്യവും തത്ത്വത്തില്‍ നിരസിക്കപ്പെട്ടു. അടുത്തിടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. …