കിരണ്‍ ജോസഫ് ലെസ്റ്റര്‍ കേരള കമ്യൂണിറ്റി ജൂലൈ 7 -ന് നടത്തിയ സ്പോര്‍ട്സ് ഡേ വന്‍ വിജയമായി .ഏകദേശം ഇരുനൂറില്‍ പരം ആളുകള്‍ പങ്കെടുത്ത സ്പോര്‍ട്സ് ഡേ രാവിലെ പത്തുമണിക്ക് ആരംഭിച്ച് വൈകിട്ട് ആറുമണിയോടെ അവസാനിച്ചു.കുട്ടികളെയും മുതിര്‍ന്നവരെയും പല ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.കുട്ടികള്‍ക്കായി മിട്ടായി പെറുക്കല്‍,തവളച്ചാട്ടം,കസേരകളി,ചാക്കിലോട്ടം,റിലേ മല്‍സരം,സുന്ദരിക്ക് പോട്ടുതൊടല്‍ എന്നിങ്ങനെ വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. …
ഹിന്ദി സിനിമയിലെ ആദ്യ സൂപ്പര്‍താരം എന്ന് വിശേഷിക്കപ്പെട്ട രാജേഷ് ഖന്ന അന്തരിച്ചു. 69കാരനായ ഖന്ന സ്വവസതിയില്‍ വെച്ചാണ് അന്തരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നെങ്കിലും പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. അഭിനയിച്ച 163 ചിത്രങ്ങളില്‍ 106 എണ്ണത്തിലും ഇദ്ദേഹം നായകവേഷത്തില്‍ അഭിനയിച്ചു. 1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃത്‌സറിലായിരുന്നു ജനനം. 1964-ലായിരുന്നു ചലച്ചിത്രലോകത്തെ …
അടുത്ത മാസം 12 ന് നടക്കുന്ന യുക്മ ദേശീയ തിരഞ്ഞെടുപ്പിന്‍റെ വേദി കേംബ്രിഡ്ജില്‍
ഇന്റസ് കള്‍ച്ചറല്‍ അസോസിയേഷന്‍ നണീറ്റന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 മുതല്‍ ഔവര്‍ ലേഡി ഓഫ് ദി എയ്ഞ്ചല്‍സ് ചര്‍ച്ച്ഹാളില്‍ വച്ച് ഗംഭീരമായി ആഘോഷിക്കുമെന്ന് സെക്രട്ടറി ഷിജി ചാക്കോ അറിയിച്ചു.
ഗര്‍ഭാശയ ക്യാന്‍സറിനുള്ള പ്രതിരോധ കുത്തിവയ്പ് മതവിശ്വാസത്തിന്റെ പേരില്‍ ചില സ്‌കൂളുകള്‍ നിഷേധിക്കുന്നു.
കേരളത്തിലെ തീയറ്ററുകളില്‍ തരംഗം സൃഷ്ട്ടിച്ച തട്ടത്തിന്‍ മറയത്ത് യു കെയില്‍ റിലീസായി.ഇന്നലെ ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ റിലീസായ ചിത്രം ഈ വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. മലയാളത്തില്‍ മനോഹരമായി പ്രണയകഥ ആവിഷ്‌ക്കരിച്ചാല്‍, പ്രമേയത്തിന് പുതുമയില്ലെങ്കില്‍പ്പോലും പ്രേക്ഷകര്‍ അത് നെഞ്ചിലേറ്റും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിനീത് ശ്രീനിവാസന്‍ ഒരുക്കിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം. ഹിന്ദു …
യുഎസ് വിമാനങ്ങളില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചിനുള്ളില്‍ തുന്നല്‍ സൂചികള്‍ കണ്ടെത്തി. സാന്‍ഡ്‌വിച്ച് കഴിച്ച യാത്രക്കാരനു മുറിവേറ്റു. പരിക്കേറ്റ യാത്രക്കാരന്‍ ചികിത്സ തേടാന്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ സ്വകാര്യ വിമാനക്കമ്പനി ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ നാലു വിമാനങ്ങളിലാണ് സൂചിയടങ്ങിയ സാന്‍ഡ് വിച്ച് വിളമ്പിയത്. കഴിഞ്ഞ ഞായറാഴ്ച ആംസ്റ്റര്‍ഡാമില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളിലാണ് സൂചിയടങ്ങിയ സാന്‍ഡ് വിച്ചുകള്‍ വിളമ്പിയത്. സാന്‍ഡ് വിച്ച് …
ജോലിയില്ല,സാമ്പത്തിക മാന്ദ്യമാണ്,കയ്യില്‍ കാശില്ല,മോര്‍ട്ട്ഗേജ് കിട്ടില്ല എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ വീടുവാങ്ങുവാന്‍
മാത്യു ജോര്‍ജ് കോട്ടയം ജില്ലയിലെ മൂഴൂര്‍ നിവാസികള്‍ ജന്മനാടിന്റെ ഓര്‍മ്മകള്‍ പങ്കു വയ്ക്കാന്‍ സെപ്റ്റംബര്‍ 15ന് ബ്രിസ്റ്റോളില്‍ ഒത്തു കൂടുന്നു. രാവിലെ പത്തു മുതല്‍ സംഗമം ആരംഭിക്കും. സഹപാഠികളെയും ബന്ധു മിത്രാദികളെയും കണ്ടുമുട്ടി പുതുതലമുറകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പരസ്പരം പങ്കുവയ്ക്കാനും മൂഴൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും യു. കെ.യിലേയ്ക്ക് കുടിയേറിയിരിക്കുന്നവരെയും ഇവിടെ നിന്ന് വിവാഹം കഴിച്ച് …
ഗുവാഹട്ടിയില്‍ പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ച വാര്‍ത്ത പുറത്തു വിട്ട ന്യസ് ലൈവ് ചാനലിന്റെ ചീഫ് എഡിറ്റര്‍ അതാനു ഭുയാന്‍ രാജി വെച്ചു. എന്നാല്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയാവുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതും, അത് സംപ്രേഷണം ചെയ്‌തതും ശരിയായ തീരുമാനം ആയിരുന്നു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം അറിയിച്ചു. ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തു വിട്ടതുകൊണ്ടാണ് കുറ്റവാലികളെ പിടികൂടാനായത് …