1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

കിരണ്‍ ജോസഫ്‌

ലെസ്റ്റര്‍ കേരള കമ്യൂണിറ്റി ജൂലൈ 7 -ന് നടത്തിയ സ്പോര്‍ട്സ് ഡേ വന്‍ വിജയമായി .ഏകദേശം ഇരുനൂറില്‍ പരം ആളുകള്‍ പങ്കെടുത്ത സ്പോര്‍ട്സ് ഡേ രാവിലെ പത്തുമണിക്ക് ആരംഭിച്ച് വൈകിട്ട് ആറുമണിയോടെ അവസാനിച്ചു.കുട്ടികളെയും മുതിര്‍ന്നവരെയും പല ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.കുട്ടികള്‍ക്കായി മിട്ടായി പെറുക്കല്‍,തവളച്ചാട്ടം,കസേരകളി,ചാക്കിലോട്ടം,റിലേ മല്‍സരം,സുന്ദരിക്ക് പോട്ടുതൊടല്‍ എന്നിങ്ങനെ വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.

മുതിര്‍ന്നവര്‍ക്കായി ഏരിയ തിരിച്ചുള്ള വടംവലി,ഓട്ട മല്‍സരം,കലം തല്ലി പൊട്ടിക്കല്‍,റൊട്ടി കടി,തീറ്റ മല്‍സരം,പഞ്ച ഗുസ്തി തുടങ്ങിയ മല്‍സരങ്ങളും സംഘടിപ്പിച്ചു.ഉച്ചയ്ക്കുള്ള ഇടവേളയില്‍ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.സ്പോര്‍ട്സ് ഡേ വന്‍ വിജയമാക്കിയ എല്ലാ അസോസിയേഷന്‍ അംഗങ്ങള്‍ക്കും ലെസ്റ്റര്‍ കേരള കമ്യൂണിറ്റി പ്രസിഡന്റ് അബ്രഹാം ജോസഫ്‌ പ്രത്യേകം നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.