1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹിഷ്ക്കരണം! ബീജിങ്​ ശീതകാല ഒളിമ്പിക്​സ് ചൈന യ്ക്കെതിരായ നയതന്ത്ര കളിയാക്കി യുഎസും യുകെയും
ബഹിഷ്ക്കരണം! ബീജിങ്​ ശീതകാല ഒളിമ്പിക്​സ് ചൈന യ്ക്കെതിരായ നയതന്ത്ര കളിയാക്കി യുഎസും യുകെയും
സ്വന്തം ലേഖകൻ: മനുഷ്യാവകാശ ലംഘനങ്ങളുടെ വിളഭൂമിയായ ചൈനയോട് ഒളിമ്പിക്‌സ് നയതന്ത്രയുദ്ധം പ്രഖ്യാപിച്ച് യുകെയും. ഉയിഗുറുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശൈത്യകാല ഒളിമ്പിക്‌സിന് ഉദ്യോഗസ്ഥരെ അയക്കില്ലെന്ന അമേരിക്കയ്‌ക്കും കാനഡയ്‌ക്കുമൊപ്പം നിൽക്കാനാണ് യുകെ സർക്കാരിൻ്റെ തീരുമാനം. 2022 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിൽ വിദേശകാര്യ വകുപ്പിന്റെയോ കായിക വകുപ്പിന്റെയോ ഒരു ഉദ്യോഗസ്ഥ രേയും അയക്കേണ്ടതില്ലെന്നാണ് ബോറിസ് ജോൺസൻ്റെ നിലപാട്. ചൈനയിൽ …
യുകെയിൽ വിസ ക്രെഡിറ്റ് കാർഡുകൾക്ക് മരണമണി യുമായി ആമസോൺ; വിലക്ക് ജനു. 19 മുതൽ
യുകെയിൽ വിസ ക്രെഡിറ്റ് കാർഡുകൾക്ക് മരണമണി യുമായി ആമസോൺ; വിലക്ക് ജനു. 19 മുതൽ
സ്വന്തം ലേഖകൻ: ആമസോൺ 2022 ജനുവരി 19നുശേഷം യുകെയിൽ വിസ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. ഓരോ ക്രയവിക്രയത്തിനുമായി വിസ ഈടാക്കുന്ന അമിതമായ സർവീസ് ചാർജ് മൂലമാണ് ആമസോൺ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്. വിസ ക്രെഡിറ്റ് കാർഡിനു മാത്രമാകും വിലക്ക്. വിസ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പതിവുപോലെ സാധനങ്ങൾ വാങ്ങാം. മാസ്റ്റ്ർകാർഡ്, മെയസ്ട്രോ, അമെക്സ്, യൂറോ …
യൂറോപ്പ് വീണ്ടും കോവിഡിൻ്റെ പിടിയിലേക്ക്; ഓസ്ട്രിയയിൽ സമ്പൂർണ ലോക്ഡൗൺ; വാക്സിൻ നിർബന്ധം
യൂറോപ്പ് വീണ്ടും കോവിഡിൻ്റെ പിടിയിലേക്ക്; ഓസ്ട്രിയയിൽ സമ്പൂർണ ലോക്ഡൗൺ; വാക്സിൻ നിർബന്ധം
സ്വന്തം ലേഖകൻ: കോവിഡ് വ്യാപിച്ചതോടെ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നു. അയൽരാജ്യമായ ജർമനിയും ഉടൻ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കോവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. സാമൂഹ്യ സമ്പർക്കം കുറക്കണമെന്നും വാക്‌സിനേഷൻ സ്വീകരിച്ചതുകൊണ്ട് മാത്രം കോവിഡിനെ തടഞ്ഞുനിർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. …
ബൈഡന് അനസ്‌തേഷ്യ: ഒരു മണിക്കൂർ 25 മിനിറ്റ് യുഎസ് പ്രസിഡൻ്റായി കമല; പുതു ചരിത്രം
ബൈഡന് അനസ്‌തേഷ്യ: ഒരു മണിക്കൂർ 25 മിനിറ്റ് യുഎസ് പ്രസിഡൻ്റായി കമല; പുതു ചരിത്രം
സ്വന്തം ലേഖകൻ: യുഎസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ ചികിത്സയുടെ ഭാഗമായി അനസ​്​തേഷ്യക്ക്​ വിധേയമായതിനെ തുടർന്ന്​ വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസിന്​ അധികാരം കൈമാറി. ഇതോടെ ആദ്യമായി യുഎസ്​ പ്രസിഡന്‍റ്​ പദം അലങ്കരിച്ച ആദ്യ വനിതയായി കമല ഹാരിസ്​. ഒരു മണിക്കൂറും 25 മിനിറ്റുമാണ്​ കമല ഹാരിസ്​ പ്രസിഡന്‍റ്​ പദം അലങ്കരിച്ചത്​. രാവിലെ 10.10ഓടെ ബൈഡൻ കമല …
അബുദാബിയിൽ സാമൂഹിക പ്രവർത്തനങ്ങൾക്കായി എൻജിഒകൾക്ക് ലൈൻസൻസ് നൽകിത്തുടങ്ങി
അബുദാബിയിൽ സാമൂഹിക പ്രവർത്തനങ്ങൾക്കായി എൻജിഒകൾക്ക് ലൈൻസൻസ് നൽകിത്തുടങ്ങി
സ്വന്തം ലേഖകൻ: സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരിതര സംഘടനകൾക്ക് (എൻജിഒ) അബുദാബിയിൽ ലൈസൻസ് നൽകിത്തുടങ്ങി. യുഎഇയുടെ നിയമ ചട്ടക്കൂടിനുള്ളിൽനിന്ന് പരമാവധി സേവനം നൽകാൻ എൻജിഒകളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അനുമതിയാണ് ലൈസൻസ്. ഇതിനകം ഒട്ടേറെ അപേക്ഷകൾ ലഭിച്ചതായി സാമൂഹിക വികസന വിഭാഗം (ഡിസിഡി) അറിയിച്ചു. സാമൂഹിക പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ഫെഡറൽ മന്ത്രാലയങ്ങൾ, പ്രാദേശിക വകുപ്പുകൾ, …
ഇന്ത്യ, യുഎഇ വ്യാപാര കരാര്‍ അടുത്ത വര്‍ഷം; ലക്ഷ്യം അഞ്ചു വര്‍ഷം കൊണ്ട് 115 ബില്യന്‍ ഡോളര്‍ വ്യാപാരം
ഇന്ത്യ, യുഎഇ വ്യാപാര കരാര്‍ അടുത്ത വര്‍ഷം; ലക്ഷ്യം അഞ്ചു വര്‍ഷം കൊണ്ട് 115 ബില്യന്‍ ഡോളര്‍ വ്യാപാരം
സ്വന്തം ലേഖകൻ: ഇന്ത്യയും യു എ ഇയും തമ്മില്‍ നടക്കുന്ന വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും അടുത്ത വര്‍ഷം ആദ്യ പകുതിയോടെ കരാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി അറിയിച്ചു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മില്‍ …
ആരോഗ്യ പാസ്‌പോർട്ടുകൾ ബന്ധിപ്പിക്കാൻ സൗദിയും ബഹ്‌റൈനും; കോസ് വേ വഴിയുള്ള യാത്ര എളുപ്പമാകും
ആരോഗ്യ പാസ്‌പോർട്ടുകൾ ബന്ധിപ്പിക്കാൻ സൗദിയും ബഹ്‌റൈനും; കോസ് വേ വഴിയുള്ള യാത്ര എളുപ്പമാകും
സ്വന്തം ലേഖകൻ: ബഹ്‌റൈനിലേക്കും സൗദിയിലേക്കും അനായാസം സഞ്ചരിക്കുന്നതിനായി ഇരു രാജ്യങ്ങളുടേയും ആരോഗ്യ പാസ്‌പോർട്ടുകൾ ലിങ്ക് ചെയ്യുന്നത് തുടങ്ങി. കിങ് ഫഹദ് കോസ്വേ വഴി ഇരു രാജ്യങ്ങൾക്കുമിടയിൽ പൗരന്മാരുടെയും താമസക്കാരുടെയും സഞ്ചാരം എളുപ്പമാക്കാനാണിത്. പുതിയ നീക്കത്തോടെ വ്യക്തിഗത ആരോഗ്യ വിവരങ്ങൾ ഇരു രാജ്യങ്ങളുടേയും ആപ്ലിക്കേഷനിൽ ലഭ്യമാകും ബഹ്‌റൈനിൽ നിന്നും സൗദിയിലേക്ക് പ്രവേശിക്കാനായി തവക്കൽനാ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ …
യുകെയിൽ വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ തൊട്ടാൽ 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റും
യുകെയിൽ വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ തൊട്ടാൽ 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റും
സ്വന്തം ലേഖകൻ: യുകെയിൽ വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ തൊട്ടാൽ 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റും. ഫോണില്‍ വിളിച്ചില്ലെങ്കിലും വാഹനമോടിക്കുന്ന സമയത്ത് ഫോണ്‍ കൈയിലുണ്ടെങ്കില്‍ പിടി വീഴും. എല്ലാ സാഹചര്യങ്ങളിലും വാഹനം ഓടിക്കുമ്പോള്‍ നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുന്നത് തടയുകയാണ് അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരുന്ന കര്‍ശന നിയമങ്ങള്‍ ഉന്നം വക്കുന്നത്. പാട്ടുകൾ പ്ലേലിസ്റ്റിൽ …
ഡാലസിൽ മലയാളിയെ വെടിവെച്ച് കൊന്ന 15 കാരൻ പിടിയിൽ; ക്യാൻഡിൽ ലൈറ്റ് വിജിലുമായി മലയാളികൾ
ഡാലസിൽ മലയാളിയെ വെടിവെച്ച് കൊന്ന 15 കാരൻ പിടിയിൽ; ക്യാൻഡിൽ ലൈറ്റ് വിജിലുമായി മലയാളികൾ
സ്വന്തം ലേഖകൻ: സ്‌കിറ്റ് സിറ്റിയിലെ (ഡാലസ് കൗണ്ടി) നോർത്ത് ഗാലോവേ അവന്യുവിൽ ഡോളർ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജന്‍ മാത്യൂസ് (സജി 56) വെടിയേറ്റ് മരിച്ച കേസിൽ 15 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 17 ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കൊലക്കേസ് ചാർജ് ചെയ്തെങ്കിലും അക്രമിയുടെ പേരോ ഫോട്ടോയോ പൊലീസ് പുറത്തു വിട്ടിട്ടില്ല. …
പോളണ്ട്, ബെലാറസ് കുടിയേറ്റ പ്രതിസന്ധി: 2000 കുടിയേറ്റക്കാരെ ഇയു സ്വീകരിക്കണമെന്ന് ആവശ്യം
പോളണ്ട്, ബെലാറസ് കുടിയേറ്റ പ്രതിസന്ധി: 2000 കുടിയേറ്റക്കാരെ ഇയു സ്വീകരിക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: പോളണ്ട് അതിർത്തിയിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിസന്ധിക്ക് അയവ്. പോളണ്ടിനും ബെലാറസിനും ഇടയിലുള്ള അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന കുടിയേറ്റക്കാരെ അടുത്തുള്ള വെയർഹൗസിലേക്ക് മാറ്റിയതായി അതിർത്തി രക്ഷാസേന സ്ഥിരീകരിച്ചു. മദ്ധ്യ പൂർവ്വ ഏഷ്യയിൽ നിന്നുളള ഏകദേശം ആയിരത്തോളം പേരെയാണ് താൽക്കാലിക ക്യാമ്പിലേക്ക് മാറ്റിയത്. യൂറോപ്പിലേക്ക് കുടിയേറ്റത്തിനായി എത്തിയതായിരുന്നു ഇവർ. ഈ നീക്കം ബെലാറസും യൂറോപ്യൻ യൂണിയനും …