സ്വന്തം ലേഖകൻ: ഭാരത് ബയോടെകിന്‍റെ കോവിഡ് വാക്സിനായ കൊവാക്സിനെടുത്തവര്‍ക്ക് പ്രവേശനാനുമതി നല്‍കി കാനഡ. കൊവാക്സിന്‍ രണ്ടു ഡോസെടുത്തവര്‍ക്കാണ് അനുമതി. നവംബര്‍ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ വാക്സിനുകള്‍ എടുത്തവര്‍ക്ക് കാനഡയില്‍ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഫൈസര്‍ വാക്സിന്‍, മൊഡേണ, അസ്ട്രാസെന്‍ക, …
സ്വന്തം ലേഖകൻ: മെക്‌സിക്കോയിൽ പാലത്തിൽ ഒൻപത് പേരെ കെട്ടിത്തൂക്കി. മെക്‌സിക്കോയിലെ പ്രധാന മയക്കുമരുന്ന് കടത്ത് കേന്ദ്രമായ സകാറ്റെകാസിൽ മേൽപ്പാലത്തിലാണ് ഒൻപത് പേരെ കെട്ടിത്തൂക്കിയത്. മറ്റൊരു മൃതദേഹം നടപ്പാതയിലും കണ്ടെത്തി. ലഹരി മാഫിയാ സംഘങ്ങളുടെ അതിർത്തി തർക്കമാണ് 10 പേരുടെ കൊലപാതകത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.മെക്സിക്കോ സിറ്റിക്ക് വടക്ക് 550 കിലോമീറ്റർ അകലെയുള്ള സിയുഡാഡ് കുവോഹ്ടെമോക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. …
സ്വന്തം ലേഖകൻ: യുഎസിലെ പ്രസിദ്ധമായ വിസ്‌കോസിൻ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി മരിച്ചവരുടെ എണ്ണം അഞ്ചായി. 20 ലേറെപേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരിൽ 12 പേർ കുട്ടികളാണ്. വാദ്യഘോഷ ങ്ങളോടെ കുട്ടികളടക്കം നിരവധി പേർ പൊതുവീഥിയിലൂടെ നടത്താറുള്ള ആഘോഷ ത്തിലേക്കാണ് എസ്.യു.വി ഇടിച്ചുകയറിയത്. വിസ്‌കോസിനിലെ വോകേഷാ നഗരത്തിലാണ് ക്രിസ്തുമസ് പരേഡിനുള്ളിലേക്ക് വാഹനം അതിവേഗം പാഞ്ഞുകയറിയത്. പരിക്കേറ്റവരുടെ നിലയെ …
സ്വന്തം ലേഖകൻ: വീസ റദ്ദാക്കിയ ഗാർഹിക തൊഴിലാളികളുടെ പേരിലുള്ള ബാങ്ക് ഗാരന്റി തുക വീണ്ടെടുക്കാൻ റിക്രൂട്ടിങ്, പരിശീലന വിഭാഗമായ തദ്ബീർ സഹകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാകും. തുക വീണ്ടെടുക്കുന്നതിൽ തദ്ബീർ വിമുഖത കാട്ടുകയും കാലതാമസം വരുത്തുകയും ചെയ്തുവെന്ന പരാതിയെ തുടർന്നാണ് വിശദീകരണം. തൊഴിൽ കരാർ അവസാനിപ്പിച്ച …
സ്വന്തം ലേഖകൻ: ഒന്നര മണിക്കൂർ നേരത്തെ ഭരണമാറ്റം.. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗിക ചുമതലയിൽ നിന്ന് മാറിനിന്നത് കേവലം ഒന്നരമണിക്കൂർ മാത്രം.. എന്നാൽ പ്രതിരോധ രംഗത്തെ അത്ഭുതപ്പെടുത്തുന്ന അതിസൂക്ഷ്മമായ നീക്കങ്ങളാണ് ആ ഒന്നരമണിക്കൂറിൽ നടന്നത്. അന്നേരം അമേരിക്കയിലുണ്ടായ കൗതുകങ്ങൾ അത്യധികം ആകാംഷയോടെ ലോകം നിരീക്ഷിച്ചു. ഒരു രാജ്യത്തിന്റെ രാഷ്‌ട്രത്തലവൻ വൈദ്യപരിശോധനയ്‌ക്കായി ഔദ്യോഗിക വസതി വിട്ടതോടെ …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെയും ഓസ്ട്രയയിൽ വൻ പ്രതിഷേധം. ശനിയാഴ്ചയാണ് വിയന്നയിൽ പ്രതിഷേധക്കാർ അണിനിരന്നത്. പുതിയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഓസ്ട്രിയൻ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ വാക്സിൻ നിർബന്ധമാക്കുമെന്നും അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. വിസിലടിച്ചും ഹോണുകൾ മുഴക്കിയും പ്രതിഷേധക്കാർ ഹോഫ്ബർഗിലെ ഹീറോ സ്വകയറിൽ അണിനിരന്നു. ഇതിന് പുറമേ നഗരത്തിന്‍റെ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ വീണ്ടും കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് കേസുകളില്‍ ഭയാനകമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പല ദിവസങ്ങളിലും ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി പ്രതിദിന രോഗബാധിതരുടെ എണ്ണം 95,000 ആണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 50% വര്‍ധന രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ചൈനയുടെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡനാരോപണമുന്നയിച്ചതിനു പിന്നാലെ കാണാതായ ടെന്നിസ് താരത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ പുറത്തുവിടണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. ടെന്നിസ് താരം പെങ് ഷുവായിയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. ‘പെങ് ഷുവായി എവിടെ?’ (#WhereIsPengShuai) എന്ന ഹാഷ്ടാഗിൽ താരത്തെ കണ്ടെത്തുന്നതിനായുള്ള ക്യാംപെയിൻ ശക്തമാകുന്നതിനിടെയാണ് ബ്രിട്ടന്റെ ഇടപെടൽ. പെങ് ഷുവായി …
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരംക്ഷണം നല്‍കുന്ന രീതിയില്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് യുഎഇ ഭരണകൂടം. കഴിഞ്ഞ ദിവസം യുഎഇ പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ്. തൊഴില്‍ നിയമങ്ങള്‍ അന്താരാശഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നവീകരിക്കുന്നതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള …
സ്വന്തം ലേഖകൻ: അതിവേഗ വാഹനമായ ഹൈപ്പർലൂപ്പിൽ 2030ഓടെ യാത്ര സാധ്യമാക്കാനൊരുങ്ങി യുഎഇ. യാത്രക്കാരെ കയറ്റിയുള്ള 500 മീറ്റർ പരീക്ഷണയോട്ടം യുഎസിലെ ലാസ് വെഗസിൽ വിജയകരമായി പൂർത്തിയാക്കിയതോടെ പദ്ധതി യാഥാർഥ്യത്തിലേക്കുള്ള വേഗം കൂടി. ഹൈപ്പർലൂപ് ചീഫ് ടെക്നോളജി ഓഫിസർ ജോഷ് ഗീഗൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറ ലൂച്ചിയൻ എന്നിവരായിരുന്നു ആദ്യ യാത്രക്കാർ. ലോസ് ഏഞ്ചൽസിലെ ഹൈപ്പർലൂപ് …