സ്വന്തം ലേഖകൻ: സൗദിയിൽ ക്വാറികളിലും ക്രഷർ യൂണിറ്റുകളിലും സ്വദേശി വൽക്കരണം. ഉന്നത തസ്തികകളിൽ 1,400 സൗദി യുവാക്കളെ നിയമിക്കാനാണ് പദ്ധതി. കോളജ് ഓഫ് എക്‌സലൻസുമായും മാനവശേഷി വികസന സമിതിയുമായും, സാമൂഹിക വികസന മന്ത്രാലയവുമായും സഹകരിച്ചാണ് വ്യവസായ, ധാതുവിഭവ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. വ്യവസായ, ധാതുവിഭവ മന്ത്രാലയവും നിക്ഷേപകരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് എംപിമാരെ പെയ്ഡ് പൊളിറ്റിക്കൽ കൺസൾട്ടന്റുകളോ ലോബിയിസ്റ്റുകളോ ആയി പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ നിർദ്ദേശം. ഭരണകക്ഷിയെ വെട്ടിലാക്കിയ ഓവൻ പാറ്റേർസൺ സ്ലീസ് വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. എംപിമാർക്കായുള്ള പെരുമാറ്റച്ചട്ടം പുതുക്കണം എന്നാവശ്യപ്പെട്ട് കോമൺസ് സ്പീക്കർക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർ ലിൻഡ്‌സെ ഹോയ്‌ലിന് അയച്ച കത്തിൽ തന്റെ …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതിയില്‍ പാകിസ്താനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ഇന്ത്യയ്‌ക്കെതിരെ അധഃപതിച്ചതും വിദ്വേഷം നിറഞ്ഞതുമായ പ്രചാരവേലയ്ക്കായി ഐക്യരാഷ്ട്ര സഭയുടെ വേദികള്‍ പാകിസ്താന്‍ ഉപയോഗപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ട് പറഞ്ഞു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം മിഷനിലെ കൗണ്‍സിലറാണ് ഡോ. കാജല്‍. കശ്മീര്‍ വിഷയം ഉന്നയിക്കുന്നതില്‍ പാകിസ്താനെ വിമര്‍ശിച്ച കാജല്‍, പാക് …
സ്വന്തം ലേഖകൻ: അര്‍ജന്റീനയിലെ ഒരു യുവതി സ്വന്തം രോഗപ്രതിരോധ ശേഷിയിലൂടെ എച്ച്.ഐ.വിയെ ഭേദമാക്കിയതായി പഠനങ്ങള്‍ പറയുന്നു. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് വൈദ്യ ശാസ്ത്രത്തിന് നാഴികകല്ലായേക്കാവുന്ന ഈ വിഷയത്തെ കുറിച്ച് പറയുന്നത്. സ്വന്തം രോഗപ്രതിരോധ സംവിധാനത്തിലൂടെ എച്ച്.ഐ.വി ഭേദമാക്കിയ രണ്ടാമത്തെ വനിതയാണ് ഇവര്‍. രോഗപ്രതിരോധ സംവിധാനത്തിലൂടെ എങ്ങനെയാണ് സുഖം പ്രാപിച്ചത് എന്നുള്ള …
സ്വന്തം ലേഖകൻ: അടുത്തവര്‍ഷം ഫെബ്രുവരി രണ്ടു മുതല്‍ നിലവിൽ വരുന്ന നിയമത്തിലൂടെ യുഎഇയിലെ തൊഴിലാളികള്‍ക്ക് ഒന്നിലധികം ഉടമകള്‍ക്ക് കീഴില്‍ ജോലിചെയ്യാന്‍ അനുമതി ലഭിക്കും. തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമത്തിലാണ് ഇത്തരമൊരു ഇളവ് തൊഴിലാളികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇത് പ്രവാസികൾക്കടക്കം ഉപകാരപ്പെടുന്ന ഇളവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യമേഖലകളിലെ തൊഴിലാളികള്‍ക്ക് തങ്ങളുടെ വൈദഗ്ധ്യം സ്ഥിരജോലിക്ക് പുറമേ പാര്‍ട്ട് ടൈം ആയോ …
സ്വന്തം ലേഖകൻ: രാജ്യത്തെ കൂടുതല്‍ ബിസിനസ് സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേക്കുള്ള വിസയുമായി ദുബായ്. ഒന്നിലേറെ തവണ പോയി വരാമെന്നതാണ് ഈ വിസയുടെ സവിശേഷത. ചൊവ്വാഴ്ച മുതല്‍ മള്‍ട്ടി എന്‍ട്രി വിസ വിതരണം ചെയ്തു തുടങ്ങിയതായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. ലോകത്തെമ്പാടുമുള്ള മികച്ച …
സ്വന്തം ലേഖകൻ: സൗദിയിൽ ഇനി എളുപ്പത്തിൽ ബിസിനസ് ആരംഭിക്കാം. അതും വിദേശ രാജ്യങ്ങളിലിരുന്ന്. വിദേശ, വാണിജ്യ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പുതിയ സേവനം നിക്ഷേപ മന്ത്രാലയം ആരംഭിച്ചത്. വിദേശങ്ങളിൽ നിന്നു സൗദിയിൽ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ എളുപ്പത്തിലും വേഗത്തിലും നേടാൻ വിദേശ നിക്ഷേപകർക്കും കമ്പനികൾക്കും അവസരമൊരുക്കുന്ന പുതിയ സേവനം നിക്ഷേപ മന്ത്രാലയം ആരംഭിച്ചു. രാജ്യാന്തര …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് ഇൻഡസ്ട്രിയൽ സിറ്റി നിയോമിൽ സ്ഥാപിക്കാൻ സൗദി. കിരീടാവകാശിയും നിയോം ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ‘ഓക്സഗൺ’ എന്ന പേരിൽ നഗരത്തിൻ്റെ പ്രഖ്യാപനം നടത്തി. പുതിയ വ്യവസായ നഗരം ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായ സമുച്ചയവും സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചക്കും വൈവിധ്യവത്കരണത്തിനും …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ലിവർ പൂളിൽ കാർ സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷാ ജാഗ്രത ഉയർത്തി രാജ്യം. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിൽ ഒരു ചാവേർ മരിച്ചിരുന്നു.സ്‌ഫോടനത്തെ ഭീകരാക്രമണമായി ബ്രിട്ടൻ സ്ഥിരീകരിച്ചിട്ടുണ്ട് ഇതിന് പിന്നാലെയാണ് സുരക്ഷ വർദ്ധിപ്പിച്ചത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ടാക്‌സി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് വൻ ചാവേറാക്രമണം തടയാനായത്.ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചെത്തിയ …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിക്കൊപ്പം യൂറോപ്പിനും ഏഷ്യയ്ക്കും തലവേദനയായി പക്ഷിപ്പനി വ്യാപനം. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് (ഒഐഇ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യത്തെ വ്യാപനം ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നു മുക്തരാകുന്നതിന് ഇടയിലാണ് വീണ്ടും വൈറസ് പിടിമുറുക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലും ചൈന, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലുമാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ …