സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് രോഗമുക്തിനിരക്ക് 96 ശതമാനമായി. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് രോഗമുക്തിനിരക്ക് 96 ശതമാനമാകുന്നത്. 607 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ രോഗം ഭേദമായത്. 285664 പേരാണ് ഇതുവരെ രോഗമുക്തരായത്. 236 പേർ പുതുതായി രോഗബാധിതരായി. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 298942 ആയി. 12 പേർ കൂടി മരിച്ചു. 3948 …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് മടങ്ങിയെത്തുമ്പോഴുള്ള ഹോട്ടൽ ക്വാറന്റീന് തിരക്കേറുന്നു. മുറി ലഭ്യത കുറവ് പ്രവാസികളുടെ മടങ്ങിവരവും പ്രതിസന്ധിയിലാക്കും. മധ്യവേനൽ അവധിക്ക് ശേഷം വരും ആഴ്ചകളിലായി ദോഹയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസി കുടുംബങ്ങളുടെ തിരക്കു വർധിക്കുന്നതാണ് ഹോട്ടൽ ക്വാറന്റീൻ മുറി ലഭ്യത കുറയാൻ കാരണം. ഇന്ത്യക്കാർക്കുള്ള പുതുക്കിയ ക്വാറന്റീൻ നയം അനുസരിച്ച് ഖത്തറിൽ കോവിഡ് വാക്‌സീൻ എടുത്തവരും കോവിഡ് …
സ്വന്തം ലേഖകൻ: യുകെയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് ഒരു ലക്ഷത്തിലേറെ. ഞായറാഴ്ച പുലർച്ചെ മുതൽ ആംബർ ലിസ്റ്റിലായ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചും പറക്കാൻ കാത്തിരുന്നവരെ പിഴിയുകയാണ് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ. ഇന്ത്യയിലേക്ക് നേരിട്ടുള്ള എല്ലാ വിമാനത്തിലും ഒരുലക്ഷത്തിനു മുകളിലാണു ടിക്കറ്റ് നിരക്ക്. ഏ റെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ …
സ്വന്തം ലേഖകൻ: യുഎസിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഡെൽറ്റ വകദേദം പടർന്ന് പിടിക്കുന്നതും വാക്സിനേഷൻ കുറഞ്ഞതുമാണ് ഇതിന് കാരണം. രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലക്ഷത്തിനടുത്ത് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലൂസിയാന, ഫ്ലോറിഡ, അർകാൻസസ് എന്നിവിടങ്ങളിലാണ് രോഗബാധ രൂക്ഷമായത്. മഹാമാരി വീണ്ടും രാജ്യത്ത് പിടിമുറുക്കുന്ന …
സ്വന്തം ലേഖകൻ: അമേരിക്കൻ സൈന്യത്തിൻ്റെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ കൂടുതൽ കരുത്താർജ്ജിക്കുന്നു. തന്ത്രപ്രധാന പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കിയ ഭീകരൻ ഗ്രാമങ്ങൾ താവളങ്ങളാക്കി. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ രൂക്ഷമായതോടെ ആളുകൾ പുറത്തിറങ്ങാത്ത സാഹചര്യമാണുള്ളതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സർക്കാരും താലിബാനും നേർക്കുനേർ എത്തിയതോടെയാണ് സ്ഥിതിഗതികൾ ഗുരുതരമായത്. ഇതിനിടെ ഭീകരർ വ്യാപകമായ രീതിയിൽ സ്ത്രീകളെ ലക്ഷ്യം …
സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ ആഫ്രിക്കയെ ഭീതിയിലാഴ്ത്തി എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് സ്ഥീരികരിച്ചു. ഗിനിയയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തെക്കന്‍ ഗ്വാക്കൊഡോ പ്രവിശ്യയില്‍ ഓഗസ്റ്റ് രണ്ടിന് മരണപ്പെട്ട രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. റൗസെറ്റസ് വവ്വാലുകള്‍ താമസിക്കുന്ന ഗുഹകളിലോ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്ക് വാക്സിനേഷൻ വേണമെന്ന നിബന്ധന എമിറേറ്റ്സും ഒഴിവാക്കി. എയർലൈന്‍റെ വെബ്സൈറ്റിലെ പുതിയ സർക്കുലറിലാണ് വാക്സിനേഷൻ നിബന്ധന ഒഴിവാക്കിയത്. ഇതോടെ, ദുബായ് വിസയുള്ളവർക്ക് വാക്സിനേഷനില്ലാതെ മടങ്ങാൻ കഴിയും. അതേസമയം, അബൂദബി, ഷാർജ ഉൾപെടെയുള്ള എമിറേറ്റുകളിൽ വിസയുള്ളവർക്ക് വാക്സിനേഷൻ നിർബന്ധമാണ്. വാക്സിനേഷൻ വേണെമന്ന നിബന്ധന എയർ ഇന്ത്യയും വിസ്താര എയർലെൻസും നേരത്തെ …
സ്വന്തം ലേഖകൻ: സൗദിയിൽ ഇതിനോടകം 87.30 ശതമാനം യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികൾ കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള കണക്കാണിത്. ഇവരിൽ 41.49 ശതമാനം പേരും വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കി. ഇതുവരെ വാക്സിൻ ഒരു ഡോസ് പോലും എടുക്കാത്ത യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ എണ്ണം 12.69 ശതമാനമാണ്. യൂനിവേഴ്‌സിറ്റികളിലെ അധ്യാപക-അനധ്യാപക തസ്തികകളിൽ …
സ്വന്തം ലേഖകൻ: കുട്ടികൾക്ക് നിശ്ചിതസമയത്ത് വാക്സിൻ നൽകുന്നതിൽ അശ്രദ്ധരാകുന്നവർക്കെതിരെ നിയമാനുസൃതമായ നടപടിയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചയിട്ടുള്ള തീയതികൾക്കനുസരിച്ച് രോഗപ്രതിരോധ കുത്തിവെപ്പ് കുട്ടികൾക്ക് നൽകേണ്ടതിെൻറ പ്രാധാന്യം പബ്ലിക് പ്രോസിക്യൂഷൻ ഉൗന്നിപ്പറഞ്ഞു. നിശ്ചിത സമയങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് നൽകാതിരിക്കൽ അശ്രദ്ധമായി കണക്കാക്കും. അപ്പോൾ നിയമപരമായ നടപടികളിലേക്ക് നീങ്ങേണ്ടിവരും. കുട്ടികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 18 വയസ്സിന് …
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ടൂറിസം മന്ത്രാലയമാണ് വിമാനത്താവളങ്ങളില്‍ ഇതിനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചത്. കോവിഡ് ചികില്‍സ ഉള്‍പ്പെടെയുള്ളവ ഉള്‍ക്കൊള്ളുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് അനുവദിക്കുക. പഴയതും പുതിയതുമായ ടൂറിസ്റ്റ് വിസകളില്‍ സൗദിയിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക അടച്ച് പോളിസി എടുക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. …