സ്വന്തം ലേഖകൻ: ഈ മാസം 20 മുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കു മാത്രം അബൂദബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശനം. ഇതുസംബന്ധിച്ച് അബൂദബി അടിയന്തര ദുരന്തനിവാരണ സമിതി എമിറേറ്റിലെ താമസക്കാർക്ക് അറിയിപ്പ് നൽകി. കോവിഡ് പകർച്ചവ്യാധി ചെറുക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. അബൂദബിയിൽ മുൻഗണന വിഭാഗത്തിലെ 93 ശതമാനത്തിലധികം പേരും വാക്സിനേഷൻ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ജ്വല്ലറി ജോലികളും പ്രവാസികള്‍ക്ക് അന്യമാവുന്നു. ജ്വല്ലറി സ്ഥാപനങ്ങളിലെ സെയില്‍സ് ജോലികള്‍ക്ക് സ്വദേശികള്‍ക്ക് മാത്രമാക്കിക്കൊണ്ട് സൗദി മനുഷ്യവിഭവ, സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. ആറു മാസത്തിനകം ഉത്തരവ് നടപ്പില്‍ വരുത്താനാണ് സ്ഥാപന ഉടമകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആറു മാസത്തിനിടയില്‍ നിലവിലെ പ്രവാസി ജോലിക്കാരെ ഒഴിവാക്കി പകരം സൗദി പൗരന്‍മാരെ നിയമിക്കണം. …
സ്വന്തം ലേഖകൻ: കുട്ടികള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാതിരുന്നാല്‍ അതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കായിരിക്കുമെന്ന് സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളോട് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള അവഗണനയായിട്ടാണ് ഇത് കണക്കാക്കപ്പെടുക. ഇത്തരം കേസുകളില്‍ രക്ഷിതാക്കള്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. 18 വയസ്സിന് താഴെ പ്രായമുള്ളവരെയാണ് കുട്ടികളായി പരിഗണിക്കപ്പെടുക. കുട്ടികളോടുള്ള അവഗണനയെന്ന വിഭാഗത്തില്‍ അവരുടെ …
സ്വന്തം ലേഖകൻ: സൗദിയിൽ താമസ വിസയിലുള്ള വിദേശികൾക്ക് സ്വന്തമായി ഭൂസ്വത്ത് വാങ്ങാൻ അനുമതി. ഒരാൾക്ക് സൗദിയിൽ ഒരു ഭൂസ്വത്ത് മാത്രമേ സ്വന്തമാക്കാനാകൂ. അബ്ഷീർ പോർട്ടൽ മുഖേനയാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. സൗദിയിൽ പൗരന്മാരല്ലാത്തവർക്കും ഭൂസ്വത്ത് വാങ്ങുന്നതിന് അനുമതി നൽകിയതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു ഭൂസ്വത്ത് മാത്രമേ വിദേശികൾക്ക് വാങ്ങാനാകൂ. ആഭ്യന്തര …
സ്വന്തം ലേഖകൻ: യുകെയിലെ മുതിർന്നവരിൽ 75% ത്തിലധികം പേർക്കും വാക്സിൻ നൽകിയതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആകെ 86,780,455പേർക്ക് വാക്സിനേഷൻ നൽകിയതായി ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് (DHSC) അറിയിച്ചു. ഇതിൽ 89% ആളുകൾക്ക് ആദ്യ ഡോസും 75% പേർക്ക് രണ്ട് ഡോസും ലഭിച്ചതായും കണക്കുകൾ കാണിക്കുന്നു. “നമ്മുടെ അവിശ്വസനീയമായ വാക്സിൻ റോൾഔട്ട് ഇപ്പോൾ യുകെയിലെ …
സ്വന്തം ലേഖകൻ: 11 സ്ത്രീകളെ ലൈംഗികമായി ആക്രമിച്ച കേസിൽ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമോ രാജിവച്ചു. പ്രസിഡന്റ് ജോ ബൈഡൻ അടക്കം കൈവിട്ടതോടെയാണ് രാജി. യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്നു വരെ കരുതപ്പെട്ടിരുന്ന കരുത്തനായ ഡമോക്രാറ്റ് നേതാവാണ് കുമോ. 2011 മുതൽ ന്യൂയോർക്ക് ഗവർണറായിരുന്നു. 5 മാസത്തെ അന്വേഷണത്തിലൊടുവിലാണ് കേസിൽ ആൻഡ്രൂ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ15 വർഷത്തിനിടെ …
സ്വന്തം ലേഖകൻ: യുഎസ് വ്യോമസേനയുടെ പിന്തുണയോടെ അഫ്ഗാൻ സൈന്യം തിരിച്ചടി തുടരുമ്പോഴും രാജ്യത്തിൻ്ളെ പല മേഖലകളിലും പിടിമുറുക്കി താലിബാൻ. ഗ്രാമീണമേഖലകളിൽ ആദ്യഘട്ടത്തി്ൽ തന്നെ നിയന്ത്രണം ഉറപ്പാക്കിയ താലിബാൻ അഫ്ഗാനിസ്ഥാനലെ എട്ട് പ്രവിശ്യാകേന്ദ്രങ്ങളും പിടിച്ചടക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ അഫ്ഗാനിസ്ഥാൻ്റെ 65 ശതമാനം ഭൂപ്രദേശവും താലിബാൻ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, രാജ്യത്തിൻ്റെ നിയന്ത്രണം കൈവിട്ടു പോകാതിരിക്കാൻ …
സ്വന്തം ലേഖകൻ: ദുബായില്‍ വിസയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കും അബുദാബിയില്‍ വിമാനമിറങ്ങാമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. അബുദാബിയില്‍ വിസയുള്ളവര്‍ക്കു മാത്രമേ ഇവിടെ പ്രവേശനമുള്ളൂ എന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഇത്തിഹാദ് എയര്‍വെയ്‌സ് രംഗത്തെത്തിയത്. മറ്റ് എമിറേറ്റ്‌സില്‍ വിസയുള്ളവര്‍ക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും …
സ്വന്തം ലേഖകൻ: യാത്രാ വിലക്കിനെ തുടർന്ന് വിദേശത്ത് കുടങ്ങിപ്പോയവരുടെ താമസ വീസ കാലാവധി യുഎഇ നീട്ടി. നവംബർ 9 വരെയാണ് കാലാവധി നീട്ടിയത്. താമസ വീസയുള്ളവർക്ക് ഐസിഎ , ജിഡിആർഎഫ്എ അനുമതി വാങ്ങി യുഎഇയിലേക്ക് മടങ്ങാം. തുടർന്ന് ഡിസംബർ 9-നകം വീസ പുതുക്കാനുള്ള സാവകാശവുമുണ്ട്. പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് ആശ്വാസമാണ് യുഎഇയുടെ തീരുമാനം. അതേസമയം, മെയ് …
സ്വന്തം ലേഖകൻ: കൃത്രിമ മഴ വഴി ജല സുരക്ഷ ഉറപ്പാക്കാൻ പദ്ധതികളുമായി യുഎഇയും സൗദിയും. ടുത്ത വേനലിലും തുടർച്ചയായി മഴ പെയ്യിക്കാനായതോടെ യുഎഇയുടെ ക്ലൗഡ് സീഡിങ് പദ്ധതിയുടെ പുതിയ പരീക്ഷണങ്ങൾ വൻവിജയമായാണ് കണക്കാക്കപ്പെടുന്നത്. വടക്കൻ, കിഴക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആലിപ്പഴ വർഷത്തോടെയാണ് മഴ പെയ്തത്. വരും ദിവസങ്ങളിലും മഴപെയ്യിക്കാൻ ശ്രമം തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ …