1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജിദ്ദയില്‍ നിന്നുള്ള സൗദിയ എയർലൈൻസ് സര്‍വീസ് പുതിയ ടെര്‍മിനലിൽ നിന്ന്
ജിദ്ദയില്‍ നിന്നുള്ള സൗദിയ എയർലൈൻസ് സര്‍വീസ് പുതിയ ടെര്‍മിനലിൽ നിന്ന്
സ്വന്തം ലേഖകൻ: ജിദ്ദയില്‍ നിന്നും ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള സൗദിയ എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റുന്നു. കോഴിക്കോട്, കൊച്ചി എന്നിവയുള്‍പ്പടെയുള്ള സര്‍വ്വീസുകളാണ് മാറ്റുന്നത്. ഡിസംബര്‍ 10 മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്നായിരിക്കും സൗദിയ ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുക. ഘട്ടം ഘട്ടമായാണ് പഴയ ടെര്‍മിനലില്‍ നിന്നും പുതിയ ടെര്‍മിനലിലേക്ക് സൗദിയ സര്‍വ്വീസുകള്‍ മാറ്റികൊണ്ടിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നിരവധി …
ട്രക്കിൽ അടച്ചു പൂട്ടിയ നിലയിൽ 39 മൃതദേഹങ്ങൾ; ബൾഗേറിയൻ കുടിയേറ്റക്കാരെന്ന് നിഗമനം
ട്രക്കിൽ അടച്ചു പൂട്ടിയ നിലയിൽ 39 മൃതദേഹങ്ങൾ;  ബൾഗേറിയൻ കുടിയേറ്റക്കാരെന്ന് നിഗമനം
സ്വന്തം ലേഖകൻ: 3ബ്രിട്ടനിലെ എസക്‌സില്‍ കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി. എസക്‌സിലെ വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്‌നറിലാണ് ഒരു കൗമാരക്കാരന്റെ അടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ലോറി ഡ്രൈവറും വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയുമായ 25-കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ ചോദ്യം …
ജഗ്മീത് സിങ്! കനേഡിയൻ രാഷ്ട്രീയത്തിന്റെ ഗതി തീരുമാനിക്കുന്നത് ഈ ഇന്ത്യൻ വംശനായേക്കും
ജഗ്മീത് സിങ്! കനേഡിയൻ രാഷ്ട്രീയത്തിന്റെ ഗതി തീരുമാനിക്കുന്നത് ഈ ഇന്ത്യൻ വംശനായേക്കും
സ്വന്തം ലേഖകൻ: കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് തിങ്കളാഴ്ച പൂർത്തിയായിരുന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അധികാരം നിലനിർത്തിയ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയനാകുന്നത് ഒരു ഇന്ത്യൻ വംശജനാണ്. ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ജഗ്മീത് സിങ് എന്ന ഇന്ത്യൻ വംശജൻ കാനേഡിയൻ രാഷ്ട്രീയത്തിൽ ശ്രദ്ധാ കേന്ദ്രമാകുന്നത്. ലിബറൽ പാർട്ടിക്കൊപ്പം ചേർന്ന് സഖ്യം രൂപികരിക്കാനൊരുങ്ങുകയാണ് ജഗ്മീത് സിങ്ങിന്റെ …
കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച് വീണ്ടും മലേഷ്യ; പാം ഓയിൽ ഇറക്കുമതി തടഞ്ഞ് ഇന്ത്യയുടെ മറുപടി
കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച് വീണ്ടും മലേഷ്യ; പാം ഓയിൽ ഇറക്കുമതി തടഞ്ഞ് ഇന്ത്യയുടെ മറുപടി
സ്വന്തം ലേഖകൻ: കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ നീക്കം തെറ്റാണെന്ന് ആവര്‍ത്തിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. എന്നാല്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ഇന്ത്യ അപലപിച്ചു. മഹാതിറിന്റെ പരാമര്‍ശം ഖേദകരമാണെന്ന അറിയിച്ച ഇന്ത്യ മലേഷ്യയില്‍ നിന്ന് പാം ഓയില്‍ വാങ്ങുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ കശ്മീരിനെ കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മനസില്‍ തോന്നിയ കാര്യമാണ് താന്‍ പറഞ്ഞതെന്നും …
വടക്ക് കിഴക്കന്‍ സിറിയയില്‍ പ്രകാശം പരക്കുന്നു; റഷ്യ, തുർക്കി സമാധാന ചർച്ചകൾക്ക് തുടക്കമായി
വടക്ക് കിഴക്കന്‍ സിറിയയില്‍ പ്രകാശം പരക്കുന്നു; റഷ്യ, തുർക്കി സമാധാന ചർച്ചകൾക്ക് തുടക്കമായി
സ്വന്തം ലേഖകൻ: വടക്ക് കിഴക്കന്‍ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും റഷ്യയിലെ സോച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് വടക്ക് കിഴക്കന്‍ സിറിയയില്‍ സമാധാനം …
ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം താഴോട്ട്; ഒരു വർഷത്തിനിടെ 5.6 ശതമാനം കുറഞ്ഞു
ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം താഴോട്ട്; ഒരു വർഷത്തിനിടെ 5.6 ശതമാനം കുറഞ്ഞു
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. ഒരു വർഷത്തിനിടെ 5.6 ശതമാനത്തിന്റെ കുറവാണ് ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം 6.28 ലക്ഷം ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. 2018 സെപ്റ്റംബറിൽ 6.60 ലക്ഷം പേർ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഒമാനിലെ മൊത്തം വിദേശ തൊഴിലാളികളുടെ …
ബ്രെക്സിറ്റ്: ഇയുവിന് ബോറിസ് ജോൺസന്റെ ഇരട്ട കത്തുകൾ; പുതിയ കരാർ വോട്ടിനിടാൻ അനുവദിക്കാതെ സ്പീക്കർ
ബ്രെക്സിറ്റ്: ഇയുവിന് ബോറിസ് ജോൺസന്റെ ഇരട്ട കത്തുകൾ; പുതിയ കരാർ വോട്ടിനിടാൻ അനുവദിക്കാതെ സ്പീക്കർ
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിന് യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിൽ വീണ്ടും വോട്ടെടുപ്പു നടത്താനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ശ്രമം പാർലമെന്റ് സ്പീക്കർ ജോൺ ബെർകൗ നിരസിച്ചു. ശനിയാഴ്ച പാർലമെന്റ് നിരസിച്ച കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും വോട്ടെടുപ്പ് സാധ്യമല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ബ്രെക്സിറ്റ് കാലാവധി നീട്ടാനുള്ള പ്രമേയവും ശനിയാഴ്ച പാർലമെന്റ് പാസാക്കിയിരുന്നു. ബ്രെക്സിറ്റിനുള്ള നിശ്ചിത കാലാവധി ഈ …
ഭൂരിപക്ഷമില്ല, എന്നിട്ടും ട്രൂഡോ തന്നെ കാനഡയുടെ പ്രധാനമന്ത്രി; പടിക്കൽ കലമുടച്ച് പ്രതിപക്ഷം
ഭൂരിപക്ഷമില്ല, എന്നിട്ടും ട്രൂഡോ തന്നെ കാനഡയുടെ പ്രധാനമന്ത്രി; പടിക്കൽ കലമുടച്ച് പ്രതിപക്ഷം
സ്വന്തം ലേഖകൻ: പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ആദ്യഫല സൂചന. എന്നാൽ പ്രതിപക്ഷ കക്ഷികളെല്ലാം ലിബറല്‍ പാര്‍ട്ടിയേക്കാള്‍ പിന്നിലായതോടെ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം നിലനിർത്തുമെന്ന് ഉറപ്പായി. പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലിബറല്‍ പാര്‍ട്ടിയുടെ തൊട്ടുപിന്നിലെത്തിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ഒന്റാരിയോ പ്രവിശ്യ തൂത്തുവാരിയ ലിബറൽ പാർട്ടി …
സൌദി പ്രവാസികൾക്ക് അതിഥികളെ കൊണ്ടു വരാനുള്ള ആതിഥേയ വിസ ഉടൻ
സൌദി പ്രവാസികൾക്ക് അതിഥികളെ കൊണ്ടു വരാനുള്ള ആതിഥേയ വിസ ഉടൻ
സ്വന്തം ലേഖകൻ: വിദേശത്തുനിന്നും അതിഥികളെ കൊണ്ടുവരാനുള്ള ‘ആതിഥേയ വിസ” സൗദിയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. സൗദി അറേബ്യയില്‍ നിയമപരമായി താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിഥികളെ കൊണ്ടുവരാനാകും. സ്ത്രീകള്‍ക്കുള്ള ‘മഹ്റം’ അസാധുവാക്കിയത് ഉംറക്കു മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയില്‍ നിയമപരമായി താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവരുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ് അതിഥികളെ സൗദിയിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കുക. രാജ്യത്തേക്ക് …
2021 ന് ശേഷം കടലാസ് രേഖകൾ വേണ്ട; ദുബായ് പേപ്പർലെസ് ഭരണത്തിലേക്ക്
2021 ന് ശേഷം കടലാസ് രേഖകൾ വേണ്ട; ദുബായ് പേപ്പർലെസ് ഭരണത്തിലേക്ക്
സ്വന്തം ലേഖകൻ: ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമാക്കാന്‍ നിര്‍ദേശം. ലക്ഷ്യം കൈവരിക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനം ആപ്ലിക്കേഷന്‍ വഴിയാക്കാന്‍ ദുബൈ കിരീടാവകാശി നിര്‍ദേശം പുറപ്പെടുവിച്ചു. 2021-ന് ശേഷം ദുബൈയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനവും രേഖകള്‍ കടലാസില്‍ നല്‍കാന്‍ ആവശ്യപ്പെടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസിലെ ആഭ്യന്തര ഇടപാടുകള്‍ക്ക് കടലാസ് ഉപയോഗിക്കുന്നതും ഇല്ലാതാക്കും. ദുബൈ …