1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹൈദരാബാദ് നൈസാമിന്റെ സ്വത്തിൽ പാകിസ്താന് അവകാശമില്ലെന്ന് യു.കെ കോടതി; 306 കോടി ഇന്ത്യക്ക്; വിധി 70 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ
ഹൈദരാബാദ് നൈസാമിന്റെ സ്വത്തിൽ പാകിസ്താന് അവകാശമില്ലെന്ന് യു.കെ കോടതി; 306 കോടി ഇന്ത്യക്ക്; വിധി 70 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ
സ്വന്തം ലേഖകൻ: 70 വര്‍ഷം പഴക്കമുള്ള ഹൈദരാബാദ് നൈസാമിന്റെ ലണ്ടനിലെ നിക്ഷേപത്തിന്മേലുള്ള കേസില്‍ പാകിസ്താന് തിരിച്ചടി. 1947 ൽ വിഭജന സമയത്ത് ഹൈദരാബാദിലെ ഏഴാമത്തെ നൈസാമിന്റെ യു.കെ നാറ്റ്‍വെസ്റ്റ് ബാങ്കിലെ ഫണ്ടിനെക്കുറിച്ചുള്ള പാകിസ്താന്റെ അവകാശവാദം തള്ളിയ യു.കെ ഹൈക്കോടതി ഇന്ത്യയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. 70 വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രധാനമായ വിധി. നൈസാം …
ഇന്ത്യയും പാകിസ്താനും തമ്മിൽ ആണവ യുദ്ധം ഉണ്ടായാൽ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റപ്പെടുക 10 കോടിയിലധികം പേരെന്ന് പഠനം
ഇന്ത്യയും പാകിസ്താനും തമ്മിൽ ആണവ യുദ്ധം ഉണ്ടായാൽ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റപ്പെടുക 10 കോടിയിലധികം പേരെന്ന് പഠനം
സ്വന്തം ലേഖകൻ: ഇന്ത്യയും പാകിസ്താനും തമ്മില്‍ 2025ല്‍ ആണവ യുദ്ധം നടന്നാല്‍ കൂട്ടക്കുരുതി ആയിരിക്കും നടക്കുക എന്ന് വ്യക്തമാക്കി യു.എസ് ഗവേഷകര്‍ നടത്തിയ പഠനം. 10 കോടിയിലധികം മനുഷ്യര്‍ ഉടനടി മരിച്ചുവീഴുമെന്നാണ് പഠനത്തിലെ കണക്കുകള്‍ പറയുന്നത്. അമേരിക്കയില്‍ നിന്നുള്ള പത്ത് ഗവേഷകരാണ് പഠനം നടത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ നടത്തുന്ന വാക്‌പോര് ആണവയുദ്ധത്തില്‍ …
“കാരണം നീ കുട്ടിയാണ്,” ഗ്രെറ്റ തുന്‍ബെര്‍ഗിന് എതിരെ തുറന്നടിച്ച് പുടിന്‍; ആഫ്രിക്കക്കാർക്കും ഏഷ്യക്കാർക്കും സ്വീഡൻകാരെപ്പോലെ ജീവിക്കണമെന്ന് പ്രസ്താവന
“കാരണം നീ കുട്ടിയാണ്,” ഗ്രെറ്റ തുന്‍ബെര്‍ഗിന് എതിരെ തുറന്നടിച്ച് പുടിന്‍; ആഫ്രിക്കക്കാർക്കും ഏഷ്യക്കാർക്കും സ്വീഡൻകാരെപ്പോലെ ജീവിക്കണമെന്ന് പ്രസ്താവന
സ്വന്തം ലേഖകൻ: സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മോസ്‌കോയില്‍ നടന്ന എനര്‍ജി ഫോറത്തിന്റെ യോഗത്തിലാണ്‌ ഗ്രെറ്റയ്‌ക്കെതിരെ പുടിന്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയത്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഗ്രെറ്റ നടത്തിയ പ്രഭാഷണത്തെ അനുകൂലിക്കാന്‍ കഴിയില്ല എന്നും പുടിന്‍ വ്യക്തമാക്കി. സ്വീഡന്റെ അതേ പരിതസ്ഥിതിയില്‍ ജീവിക്കാനാഗ്രഹിക്കുന്നവരാണ് ആഫ്രിക്കയിലേയും …
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് സൗദിയുടെ പിന്തുണ; അജിത് ഡോവല്‍ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് സൗദിയുടെ പിന്തുണ; അജിത് ഡോവല്‍ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകൻ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. കശ്മീര്‍ വിഷയത്തില്‍ സൗദി അറേബ്യയുടെ പിന്തുണ ഇന്ത്യക്ക് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് ഡോവലിന്റെ സന്ദര്‍ശനം. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ …
ഇസ്രയേലില്‍ നെതന്യാഹുവിന്റെ അധികാര മോഹങ്ങൾ പൂവണിയുന്നില്ല! ഐക്യസർക്കാർ രൂപീകരണ നീക്കത്തിന് തിരിച്ചടി
ഇസ്രയേലില്‍ നെതന്യാഹുവിന്റെ അധികാര മോഹങ്ങൾ പൂവണിയുന്നില്ല! ഐക്യസർക്കാർ രൂപീകരണ നീക്കത്തിന് തിരിച്ചടി
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ ഐക്യസര്‍ക്കര്‍ രൂപീകരിക്കുന്നതിനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നീക്കത്തിന് കനത്ത തിരിച്ചടി. നെതന്യാഹുവിന് കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലന്ന് ഏറ്റവും വലിയ ഒറ്റ കക്ഷി ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗ്രാന്‍റ് പറഞ്ഞു. ഇതോടെ രാജ്യത്ത് രണ്ടാം വട്ടവും മന്ത്രി സഭ രൂപീകരിക്കാനുള്ള നെതന്യാഹുവിന്‍റെ നീക്കങ്ങളും പ്രതിസന്ധിയിലായി. അഴിതിക്കേസുമായി ബന്ധപ്പെട്ട് …
ഇറാന്റെ നിശ്ചയ ദാർഡ്യത്തിന് മുന്നിൽ വിയർത്ത് സൌദിയും അമേരിക്കയും; അരാംകോ ഡ്രോൺ ആക്രമണത്തിന്റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് സൂചന
ഇറാന്റെ നിശ്ചയ ദാർഡ്യത്തിന് മുന്നിൽ വിയർത്ത് സൌദിയും അമേരിക്കയും; അരാംകോ ഡ്രോൺ ആക്രമണത്തിന്റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് സൂചന
സ്വന്തം ലേഖകൻ: സൗദി പ്രതിസന്ധിയിലാണ്. അരാംകോയുടെ അബ്ഖൈക്, ഖുറൈസ് എണ്ണശാലകള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തിന്റെ ആഘാതം നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ ഭീകരമാണെന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചനകള്‍. സൗദിയുടെ മൊത്തം ഉല്‍പാദനത്തിന്റെ പകുതിയിലധികം അഥവാ ആഗോള ഉല്‍പാദനത്തിന്റെ 6 % വരെയാണ് ആക്രമണം മൂലം ഇല്ലാതായത്. മാത്രമല്ല, ഏറ്റവും മികച്ച ഗുണനിലവാരമുള്ള പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുന്ന …
“ആ ശരീരം വെട്ടി മുറിക്കുമ്പോള്‍ ഞാന്‍ പാട്ട് കേള്‍ക്കുകയായിരുന്നു,” ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകികളുടെ ശബ്ദരേഖ യു.എന്നിനും ബ്രിട്ടനും കൈമാറി തുർക്കി
“ആ ശരീരം വെട്ടി മുറിക്കുമ്പോള്‍ ഞാന്‍ പാട്ട് കേള്‍ക്കുകയായിരുന്നു,” ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകികളുടെ ശബ്ദരേഖ യു.എന്നിനും ബ്രിട്ടനും കൈമാറി തുർക്കി
സ്വന്തം ലേഖകൻ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയെന്നു കരുതുന്നവര്‍ ഇസ്താംബുള്‍ കോണ്‍സുലേറ്റില്‍ ഖഷോഗ്ജി എത്തുന്നതിന് മുമ്പ് അദ്ദേഹത്തെ ജീവനോടെ വെട്ടിനുറുക്കുണമെന്ന രീതിയില്‍ സംസാരിക്കുകയും തമാശപറയുകയും ചെയ്തിരുന്ന രഹസ്യ ശബ്ദരേഖ യു.എന്‍ അന്വേഷക സംഘം പരിശോധിച്ചു. പ്രധാന വിവരങ്ങളടങ്ങിയ ശബ്ദരേഖ തുര്‍ക്കി യു.എന്നിനും ഫ്രാന്‍സിനും ജര്‍മനിക്കും ബ്രിട്ടണിനും കൈമാറുകയായിരുന്നു. ഖഷോഗ്ജിയുടെ കൊലപാതകം അന്വേഷിക്കുന്ന യു.എന്‍ സംഘത്തിലെ ബ്രിട്ടീഷ് …
ചൈനയുടെ സ്വാതന്ത്ര ദിനം ഹോങ്കോങ്ങിന് കരിദിനം; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടുന്നു; തെരുവുകൾ യുദ്ധക്കളമായതായി റിപ്പോർട്ട്
ചൈനയുടെ സ്വാതന്ത്ര ദിനം ഹോങ്കോങ്ങിന് കരിദിനം; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടുന്നു; തെരുവുകൾ യുദ്ധക്കളമായതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ: ചെറുപ്രവശ്യകളെ അധികാരത്തിന്‍റെ ബലത്തില്‍ സ്വന്തം കാല്‍ക്കീഴിലാക്കുന്ന ഭരണാധികാരികള്‍ക്ക് വെല്ലുവിളിയുയര്‍ത്തി ഹോങ്കോങ് ജനത. ലോകത്തിലെ സൈനീകശക്തികള്‍ ഒന്നാം സ്ഥാനത്തിനായി പോരട്ടത്തില്‍ മുന്നിലുള്ള ഏകാധിപത്യ ശക്തിയായ ചൈനയെ സ്വന്തം തട്ടകത്തില്‍ ഹോങ്കോങ് പ്രതിരോധിക്കുകയാണ്. സൈനിക ശക്തി വിളിച്ചോതുന്ന പ്രകടനങ്ങളുമായി കമ്മ്യൂണിസ്റ്റ് ഭരണം എഴുപതാം പിറന്നാളാഘോഷിക്കുമ്പോള്‍ ഹോങ്‍കോങ് സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ കത്തുകയാണ്. എഴുപതാം വാർഷികാഘോഷദിനം പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ …
ഗാന്ധി ജയന്തി ദിനത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടു വെച്ച് ന്യൂയോർക്ക് ടൈംസിൽ പ്രധാനമന്ത്രി മോദിയുടെ ലേഖനം
ഗാന്ധി ജയന്തി ദിനത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടു വെച്ച് ന്യൂയോർക്ക് ടൈംസിൽ പ്രധാനമന്ത്രി മോദിയുടെ ലേഖനം
സ്വന്തം ലേഖകൻ: : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം പുതിയ ആശയം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിജിയെക്കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞ വാക്കുകളെ ആധാരമാക്കിയാണ് മോദി ഇത്തരത്തില്‍ ഒരു ചലഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ലെന്നായിരുന്നു ഐന്‍സ്റ്റീന്റെ …
ടാറ്റ കാറുകളുടെ വിൽപ്പന പകുതിയായി ഇടിഞ്ഞു; മാരുതിയുടെ നഷ്ടം 31.5%; ഇന്ത്യയുടെ, ഓട്ടോമൊബൈല്‍ മേഖല വൻ തകർച്ചയിലേക്ക്
ടാറ്റ കാറുകളുടെ വിൽപ്പന പകുതിയായി ഇടിഞ്ഞു; മാരുതിയുടെ നഷ്ടം 31.5%; ഇന്ത്യയുടെ, ഓട്ടോമൊബൈല്‍ മേഖല വൻ തകർച്ചയിലേക്ക്
സ്വന്തം ലേഖകൻ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരവേ വില്‍പ്പന നഷ്ടം സംഭവിച്ച് രാജ്യത്തെ പ്രധാന വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സും മാരുതി സുസുക്കിയും. സെപ്തംബര്‍ മാസത്തില്‍ പകുതിയോളം കച്ചവടമാണ് ടാറ്റ മോട്ടോര്‍സിന് നഷ്ടപ്പെട്ടത്. 48 ശതമാനം ഇടിവാണ് ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞ മാസം സംഭവിച്ചത്. 36,376 വാഹനങ്ങളാണ് ടാറ്റ കഴിഞ്ഞ മാസം വിറ്റത്. കഴിഞ്ഞ വര്‍ഷം …