സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ഇന്ത്യയും ചൈനയും മുന്നില്‍; പ്രശംസയുമായി ഐക്യരാഷ്ട്ര സഭ. മറ്റുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ ഇരു രാജ്യങ്ങളും നേതൃപരമായ പങ്കാണ് വഹിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ‘കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ പരാജയപ്പെട്ടുകൂടാ. അതേസമയം, നമുക്കിപ്പോഴും ഈ പോരാട്ടം ജയിക്കാനായിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളാണ് കാലാവസ്ഥാ …
സ്വന്തം ലേഖകന്‍: അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനായി ബോംബ് വാങ്ങാന്‍ ശ്രമിച്ചു; ഇന്ത്യന്‍ യുവാവിന് യുകെയില്‍ വര്‍ഷം തടവ്. ഇന്ത്യന്‍ വംശജനായ ഗുര്‍ജിത് സിങ് റന്ധാവയെ 8വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. ബ്രിട്ടീഷ് യുവതിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് സിഖ് വംശജനായ അച്ഛനെ കൊല്ലാന് പത്തൊമ്പതുകാരന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈനായി കാര്‍ ബോംബ് ഗുര്ജിത് ഓര്‍ഡര്‍ ചെയ്യുന്നത് കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പ്രതിപക്ഷത്തിന്റെ നിഴല്‍ മന്ത്രിസഭയില്‍ സ്ഥാനം പിടിച്ച് ആദ്യ സിഖ് വനിതാ എംപി പ്രീതി കൗര്‍ ഗില്‍. ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ‘നിഴല്‍ മന്ത്രിസഭ’യിലാണു പ്രീതി ഇടം പിടിച്ചത്. ‘ഭരണം കാത്തിരിക്കുന്ന സര്‍ക്കാരെ’ന്നു വിശേഷിപ്പിച്ചു കോര്‍ബിന്‍ നടത്തിയ പുതുവര്‍ഷ അഴിച്ചുപണിയിലാണു രാജ്യാന്തര വികസന നിഴല്‍മന്ത്രിയായി പ്രീതിക്കു സ്ഥാനക്കയറ്റം. വിവിധ …
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ കുടിയേറ്റക്കാരെ അപമാനിച്ച ട്രംപിനെതിരെ ആഫ്രിക്കയുടെ പ്രതിഷേധം. ട്രംപിന്റെ പരാമര്‍ശം വംശീയതയും വിദേശികളോടുള്ള വിദ്വേഷവും പ്രകടിപ്പിക്കുന്നതാണെന്ന പൊതുവികാരം സമൂഹ മാധ്യമങ്ങളില്‍ അടക്കം ശക്തമാണ്. 55 അംഗരാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഫ്രിക്കന്‍ യൂണിയന്‍ ട്രംപിന്റെ അവഹേളനത്തെ അപലപിച്ചതിനു പിന്നാലെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള യുഎന്‍ അംബാസഡര്‍മാര്‍ ബുഷ് അസഭ്യപ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണമെന്നു സംയുക്ത പ്രഖ്യാപനത്തിലൂടെ …
സ്വന്തം ലേഖകന്‍: പോണ്‍ നായികയുമായി ബന്ധപ്പെടുത്തി യുഎസ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. പോണ്‍ നടിയായ സ്റ്റെഫാനി ക്ലിഫോര്‍ഡുമായി ട്രംപ് ബന്ധം പുലര്‍ത്തിയിരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നത്. ഈ വിവരം മറച്ചുവയ്ക്കുന്നതിന് സ്റ്റോമി ഡാനിയല്‍സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ലിഫോര്‍ഡിന് 1,30,000 ഡോളര്‍ ട്രംപ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇത് സംബന്ധിച്ച വിവരം …
സ്വന്തം ലേഖകന്‍: കാബൂളില്‍ ഇടത്തരക്കാരുടെ പിന്തുണയോടെ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും ശക്തിപ്രാപിക്കുന്നതായി റിപ്പോര്ട്ട്. 18 മാസത്തിനുള്ളില്‍ കാബൂളില്‍ 20 ഓളം ആക്രമണങ്ങള് നടത്തിയതായി ഇസില് അവകാശപ്പെട്ടു. വിദ്യാര്ഥികള്, പ്രൊഫസര്മാര്, വ്യാപാരികള് തുടങ്ങിയവരാണ് അഫ്ഗാന്റെയും അമേരിക്കയുടെയും സുരക്ഷാ സേനകളുടെ മൂക്കിന് താഴെ വിധ്വംസക പ്രവര്ത്തനത്തിലേര്‌പ്പെടുന്നത്. അമേരിക്കയും അഫ്ഗാനിസ്ഥാനും ചേര്ന്ന് താലിബാന് തീവ്രവാദികളെ തുരത്താന് പോരടിക്കുന്നതിനിടെ കാബൂളില് ഇസിലിന്റെ …
സ്വന്തം ലേഖകന്‍: ലണ്ടനിലെ പുതിയ യുഎസ് എംബസി ബോധിച്ചില്ല; ഉദ്ഘാടനം ചെയ്യാന്‍ താനില്ലെന്ന് ട്രംപ്; ബ്രിട്ടീഷ് സന്ദര്‍ശനം റദ്ദാക്കിയതായി ട്വീറ്റ്. നിലവിലെ എംബസി ‘ചുളുവിലക്ക്’ വിറ്റ് ഒബാമ ഭരണകൂടം പുതിയ എംബസി വാങ്ങിയത് ‘മോശം ഇടപാടാ’യിരുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ട്രംപ് അത് ഉദ്ഘാടനം ചെയ്യാനായി ലണ്ടനിലേക്കില്ലെന്ന് ട്വിറ്റര്‍ വഴി പ്രഖ്യാപിച്ചത്. ഈ മാസം 16ന് നടക്കുന്ന എംബസി …
സ്വന്തം ലേഖകന്‍: ‘പറഞ്ഞത് വേറെ, പക്ഷേ കുറച്ചു കടന്നു പോയി,’ കുടിയേറ്റക്കാര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ട്രംപിന്റെ വിശദീകരണം. വിസര്‍ജ്യ കേന്ദ്രമായ രാജ്യങ്ങളില്‍നിന്നുള്ളവരെ യുഎസ് എന്തിനു സ്വീകരിക്കണമെന്നു ചോദിച്ച് കോണ്‍ഗ്രസിലെയും സെനറ്റിലെയും അംഗങ്ങളുടെ യോഗത്തില്‍ ട്രംപ് പൊട്ടിത്തെറിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കന്‍ രാജ്യങ്ങളെ ഉദ്ദേശിച്ചാണു ട്രംപിന്റെ പ്രതികരണമെന്നാണു വിലയിരുത്തല്‍. എന്നാല്‍ താന്‍ നടത്തിയ …
സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടിയില്‍ യുഎസ് വീണ്ടും പങ്കാളിയാകാനുള്ള സാധ്യത തെളിയുന്നു. 190 രാജ്യങ്ങള്‍ പങ്കാളികളായ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നതായി ജൂണിലാണ് ട്രംപ് പ്രഖ്യാപിച്ചത്. ഉടമ്പടിയില്‍ തനിക്കൊരു പ്രശ്‌നവുമില്ലെന്നു ട്രംപ് പറഞ്ഞു. എന്നാല്‍, മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഒപ്പുവച്ച ഉടന്പടി അമേരിക്കന്‍ താത്പര്യങ്ങള്‍ക്കു ഹാനികരമാണ്. അമേരിക്കയ്ക്കു വലിയ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം; ഗ്രീന്‍ കാര്‍ഡ് വിസകളുടെ എണ്ണം 45% വര്‍ധിപ്പിക്കാനുള്ള ബില്‍ യുഎസ് പ്രതിനിധിസഭയില്‍. മികവ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാ വര്‍ഷത്തില്‍ 45 ശതമാനം ഗ്രീന്‍കാര്‍ഡ് വിസ അധികം അനുവദിക്കാനുള്ള ബില്‍ യു.എസ് പ്രതിനിധിസഭയില്‍ അവതരിപ്പിച്ചു. ബില്‍ പാസാകുകയാണെങ്കില്‍ സാങ്കേതിക മേഖലയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള ടെക്കികള്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമാകും. …