1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഷ്യക്ക് കൈകൊടുത്ത് തുര്‍ക്കി, ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കി പുടിന്‍, എര്‍ദോഗാന്‍ കൂടിക്കാഴ്ച
റഷ്യക്ക് കൈകൊടുത്ത് തുര്‍ക്കി, ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കി പുടിന്‍, എര്‍ദോഗാന്‍ കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: റഷ്യക്ക് കൈകൊടുത്ത് തുര്‍ക്കി, ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കി പുടിന്‍, എര്‍ദോഗാന്‍ കൂടിക്കാഴ്ച. തുര്‍ക്കിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു തയാറാണെന്നു വ്യക്തമാക്കിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സാമ്പത്തിക മേഖലയിലും ഇതരമേഖലകളിലും സഹകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെത്തിയ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി പുടിന്‍ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തി. സൈനിക അട്ടിമറി നീക്കം ഉണ്ടായ ഉടന്‍ തുര്‍ക്കിക്കു …
ഒളിമ്പിക്‌സിനെത്തിയ നമീബിയന്‍ ബോക്‌സിംഗ് താരം പീഡനക്കേസില്‍ പിടിയില്‍
ഒളിമ്പിക്‌സിനെത്തിയ നമീബിയന്‍ ബോക്‌സിംഗ് താരം പീഡനക്കേസില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സിനെത്തിയ നബീബിയന്‍ ബോക്‌സിംഗ് താരം പീഡനക്കേസില്‍ പിടിയില്‍. 22 കാരനായ ജോനാസ് ജൂനീസ് എന്ന ബോക്‌സിംഗ് താരത്തെയാണ് ബ്രസീലിയന്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിലെ വെയറ്റ്‌റസായ തന്നെ ചുംബിക്കാന്‍ ശ്രമിച്ചെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പണം വാഗ്ദാനം ചെയ്‌തെന്നുമുള്ള പരാതിയുമായി യുവതി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ജോനാസിനെ കസ്റ്റഡിയിലെടുത്തത്. ഒളിമ്പിക്‌സ് ആരംഭിച്ചതിനുശേഷം പോലീസ് അറസ്റ്റ് …
ആരോഗ്യനില മോശം, സ്ഥാനത്യാഗം ചെയ്യാനൊരുങ്ങി ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ
ആരോഗ്യനില മോശം, സ്ഥാനത്യാഗം ചെയ്യാനൊരുങ്ങി ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ
സ്വന്തം ലേഖകന്‍: ആരോഗ്യനില മോശം, സ്ഥാനത്യാഗം ചെയ്യാനൊരുങ്ങി ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ. ചക്രവര്‍ത്തി എന്ന നിലയിലുള്ള ചുമതലകള്‍ നിറവേറ്റാന്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്ന് ചക്രവര്‍ത്തി അകിഹിതോ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പത്തു മിനിറ്റു പ്രസംഗത്തിലാണ് സൂചിപ്പിച്ചത്. നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ എണ്‍പത്തിരണ്ടുകാരനായ അകിഹിതോയുടെ ആരോഗ്യനില അത്ര മെച്ചമല്ല. 2011ല്‍ ജപ്പാനില്‍ വ്യാപകനാശം വിതച്ച ഭൂകമ്പത്തെയും …
പാക്കിസ്ഥാനില്‍ അഭിഭാഷകരേയും മാധ്യമ പ്രവര്‍ത്തകരേയും ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണം, 70 പേര്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനില്‍ അഭിഭാഷകരേയും മാധ്യമ പ്രവര്‍ത്തകരേയും ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണം, 70 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ അഭിഭാഷകരേയും മാധ്യമ പ്രവര്‍ത്തകരേയും ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണം, 70 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലുള്ള സിവില്‍ ആശുപത്രിയിലായിരുന്നു ചാവേര്‍സ്‌ഫോടനം. വെടിയേറ്റുമരിച്ച ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബിലാല്‍ അന്‍വര്‍ കാസിയുടെ മൃതദേഹം …
തുര്‍ക്കിയില്‍ ജനാധിപത്യത്തെ മുറുകെ പിടിച്ച് പത്തു ലക്ഷം പേരുടെ റാലി
തുര്‍ക്കിയില്‍ ജനാധിപത്യത്തെ മുറുകെ പിടിച്ച് പത്തു ലക്ഷം പേരുടെ റാലി
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ജനാധിപത്യത്തെ മുറുകെ പിടിച്ച് പത്തു ലക്ഷം പേരുടെ റാലി. പട്ടാള അട്ടിമറി ശ്രമം ജനം പരാജയപ്പെടുത്തിയ തുര്‍ക്കിയില്‍ ജനാധിപത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഭരണ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ പത്തു ലക്ഷത്തിലേറെ പേര്‍ അണിനിരന്ന റാലി ഇസ്തംബൂള്‍ നഗരത്തെ ദേശീയ പതാകയുടെ വര്‍ണമായ ചുവപ്പണിയിച്ചു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും രണ്ട് പ്രധാന …
ഫേസ്ബുക്ക് പോസ്റ്റ് വിനയായി, ഓസ്‌ട്രേലിയന്‍ പൗരന് കോടതി പിഴയിട്ടത് ഒന്നര ലക്ഷം ഡോളര്‍
ഫേസ്ബുക്ക് പോസ്റ്റ് വിനയായി, ഓസ്‌ട്രേലിയന്‍ പൗരന് കോടതി പിഴയിട്ടത് ഒന്നര ലക്ഷം ഡോളര്‍
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് പോസ്റ്റ് വിനയായി, ഓസ്‌ട്രേലിയന്‍ പൗരന് കോടതി പിഴയിട്ടത് ഒന്നര ലക്ഷം ഡോളര്‍. അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് സിഡ്‌നി കോടതി ഒന്നര ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി പുറപ്പെടുവിച്ചത്. 2014 മാര്‍ച്ചിലാണ് ഇലക്ട്രീഷ്യനായ ഡേവിഡ് സ്‌കോട്ട് രണ്ട് പ്രമുഖ ഹോട്ടലുകള്‍ക്കെതിരെ പോസ്റ്റ് ഇട്ടത്. ഇതിനെതിരെ ഹോട്ടല്‍ ഉടമയായ കെന്നെത്ത് റോത്തെ (74)ആണ് …
ബ്രിട്ടനിലെ ഏറ്റവും ബുദ്ധിയുള്ള കുട്ടിയെന്ന ബഹുമതി നേടിയ ഇന്ത്യന്‍ പെണ്‍കുട്ടി റിയയുടെ കഥ
ബ്രിട്ടനിലെ ഏറ്റവും ബുദ്ധിയുള്ള കുട്ടിയെന്ന ബഹുമതി നേടിയ ഇന്ത്യന്‍ പെണ്‍കുട്ടി റിയയുടെ കഥ
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ഏറ്റവും ബുദ്ധിയുള്ള കുട്ടിയെന്ന ബഹുമതി നേടിയ ഇന്ത്യന്‍ പെണ്‍കുട്ടി റിയയുടെ കഥ. thelytokous, eleemsoynary, കേള്‍ക്കുമ്പോള്‍ തന്നെ ആരും നെറ്റിചുളിക്കുന്ന ഈ ഇംഗ്ലീഷ് വാക്കുകള്‍ അനായാസം ഉച്ചരിച്ചാണ് ഇന്ത്യക്കാരിയായ റിയ ബ്രിട്ടനിലെ പ്രമുഖ ടെലിവിഷന്‍ ക്വിസായ ചാനല്‍ ഫോറിലെ ചൈല്‍ഡ് ജീനിയസില്‍ ജേതാവായത്. എന്നാല്‍ മത്സരത്തിനിടെ റിയയുടെ അമ്മ വിധികര്‍ത്താവിനെ ചോദ്യം …
ബല്‍ജിയം ഭീകരാക്രമണം, പോലീസുകാരികളെ വെട്ടിയത് തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ്
ബല്‍ജിയം ഭീകരാക്രമണം, പോലീസുകാരികളെ വെട്ടിയത് തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ്
സ്വന്തം ലേഖകന്‍: ബല്‍ജിയം ഭീകരാക്രമണം, പോലീസുകാരികളെ വെട്ടിയത് തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. ശനിയാഴ്ച ബല്‍ജിയന്‍ നഗരമായ ഷാര്‍ലിറോയിയില്‍ രണ്ടു പോലീസുകാരികളെ വെട്ടിപ്പരിക്കേല്പിച്ചത് തങ്ങളുടെ പോരാളിയാണെന്ന് ഐഎസ് അവകാശപ്പെട്ടു. 33കാരനായ അള്‍ജീരിയന്‍ സ്വദേശി ആക്രമിയെ പോലീസ് സംഭവസ്ഥലത്തുതന്നെ വെടിവച്ചു കൊന്നിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിയ അക്രമി സ്‌പോര്‍ട്‌സ്ബാഗില്‍നിന്നു വെട്ടുകത്തി എടുത്തു പോലീസുകാരികളെ ആക്രമിക്കുകയായിരുന്നു. ഇതു ഭീകരാക്രമണമെന്ന നിലയ്ക്ക് …
ഉത്തേജക മരുന്നില്‍ മുങ്ങിക്കുളിച്ച് റഷ്യന്‍ കായികരംഗം, പാരാലിമ്പിക്‌സില്‍ സമ്പൂര്‍ണ വിലക്ക്
ഉത്തേജക മരുന്നില്‍ മുങ്ങിക്കുളിച്ച് റഷ്യന്‍ കായികരംഗം, പാരാലിമ്പിക്‌സില്‍ സമ്പൂര്‍ണ വിലക്ക്
സ്വന്തം ലേഖകന്‍: ഉത്തേജക മരുന്നില്‍ മുങ്ങിക്കുളിച്ച് റഷ്യന്‍ കായികരംഗം, പാരാലിമ്പിക്‌സില്‍ സമ്പൂര്‍ണ വിലക്ക്. അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയാണ് പാരാലിമ്പിക്‌സില്‍ റഷ്യന്‍ കായിക താരങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയത്. റഷ്യയില്‍ വ്യാപകമായ ഉത്തേജക മരുന്ന് ഉപയോഗം നടക്കുന്നുവെന്ന ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെയും മക്‌ലാരന്‍ കമ്മീഷന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, നടപടിക്കെതിരേ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര …
അമേരിക്കക്കു വേണ്ടി ചാരപ്പണി, ആണവ ശാസ്ത്രജ്ഞനെ ഇറാന്‍ തൂക്കിക്കൊന്നു
അമേരിക്കക്കു വേണ്ടി ചാരപ്പണി, ആണവ ശാസ്ത്രജ്ഞനെ ഇറാന്‍ തൂക്കിക്കൊന്നു
സ്വന്തം ലേഖകന്‍: അമേരിക്കക്കു വേണ്ടി ചാരപ്പണി, ആണവ ശാസ്ത്രജ്ഞനെ ഇറാന്‍ തൂക്കിക്കൊന്നു. ചാരവൃത്തി ആരോപണവുമായി ബന്ധപ്പെട്ട് 2010ല്‍ അറസ്റ്റിലായ അമിരി എന്ന ശാസ്ത്രജ്ഞനെയാണ് തൂക്കിലേറ്റിയത്. ചാരവൃത്തി ആരോപണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതിയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പിലാക്കിയത്. ഇയാളെ തൂക്കിലേറ്റാനുള്ള കീഴ്‌ക്കോടതി വിധി ഇറാന്റെ സുപ്രീം കോടതിയും അംഗീകരിച്ചതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്. ഇറാന്റെ ആണവോര്‍ജ ഏജന്‍സിയില്‍ …