സ്വന്തം ലേഖകൻ: മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി. ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) നേതാവ് ആങ് സാന്‍ സ്യൂചിയും പ്രസിഡന്റ് വിന്‍ മിന്റും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ തടങ്കലിലാക്കിയ സൈനിക നേതൃത്വം രാജ്യത്ത് ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാന ഭരണകക്ഷി നേതാക്കളെയെല്ലാം തടങ്കലിലാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. പുതിയതായി തിരിഞ്ഞെടുക്കപ്പെട്ട …
സ്വന്തം ലേഖകൻ: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയാൽ നടപടി ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഫെഡറൽ നിയമം 5/12 22ാം അനുഛേദപ്രകാരം നിയമലംഘകർക്കു കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 6 മാസത്തിൽ കുറയാത്ത തടവോ 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ …
സ്വന്തം ലേഖകൻ: ഇന്ത്യൻ വിദ്യാർഥികൾക്കു സൌദി അറേബ്യയിൽ ഉന്നത പഠനത്തിന് സൗകര്യം ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് പറഞ്ഞു. റിയാദിൽ സമാപിച്ച 33ാമത് സിബിഎസ്ഇ പ്രിൻസിപ്പൽസ് കോൺഫറൻസ് ഗൾഫ് സഹോദയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രീയ വിദ്യാലയ മാതൃകയിൽ സ്കൂളും ഐഐടി മാതൃകയിൽ ഉന്നത വിദ്യാഭ്യാസ …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും പി.സി.ആർ പരിശോധന നടത്തുന്നത് ഫെബ്രുവരി ഏഴുമുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ആറു പരിശോധന കേന്ദ്രങ്ങൾ തയാറാക്കി. ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് ഏകോപനം. പരിശോധനക്ക് സ്വകാര്യ ക്ലിനിക്കുകളെ ചുമതലപ്പെടുത്തും. നാല് അംഗീകൃത ലബോറട്ടറികളുമായി എയർപോർട്ട് ഗ്രൗണ്ട് സർവിസ് പ്രൊവൈഡർമാർ ചർച്ച നടത്തിവരുകയാണ്. പരിശോധന ഫീസ് …
സ്വന്തം ലേഖകൻ: റീ എന്‍ട്രി വിസയില്‍ സൌദിയില്‍നിന്നും പോവുകയും എന്നാല്‍ റീഎന്‍ട്രി കാലാവധി അവസാനിക്കും മുമ്പ് കൃത്യ സമയത്ത് തിരികെ സൌദിയിലെത്താത്ത പ്രവാസികള്‍ക്ക് മറ്റൊരു സ്പോണ്‍സര്‍ക്കു കീഴില്‍ മൂന്ന് വര്‍ഷത്തിനുശേഷം മാത്രമേ സൌദിയിലേക്ക് വീണ്ടും മടങ്ങിവരാന്‍ പ്രവേശനാനുമതി നല്‍കുകയുള്ളൂ എന്ന് സൌദി പാസ്പാര്‍ട്ട് വിഭാഗം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൌദിയില്‍നിന്നും റീ എന്‍ട്രി വിസയില്‍ പോവുകയും എന്നാല്‍ …
സ്വന്തം ലേഖകൻ: പുതിയ കൊവിഡ് വകഭേദങ്ങളുടെ വ്യാപനം ചെയ്യുന്നത് തടയുന്നതിനായി കർശന യാത്രാ നിയന്ത്രണങ്ങൾ വേണമെന്ന് ടോണി ബ്ലെയർ ഉൾപ്പെടെയുള്ള പ്രമുഖർ ബ്രിട്ടനിലെ ബോറിസ് ജോൺസൺ സർക്കാരിനോട് ആവശ്യപ്പെട്ടു. കുതിച്ചുയരുന്ന വൈറസ് വ്യാപനം തടയാൻ “കോമൺ ട്രാവൽ പാസ്” അനിവാര്യമാണെന്ന് ബ്ലെയർ അഭിപ്രായപ്പെട്ടു. “വാക്സിനേഷൻ അല്ലെങ്കിൽ ടെസ്റ്റിംഗ് നില തെളിയിക്കാനും പരിശോധിക്കാവുന്ന മാർഗ്ഗങ്ങളിലൂടെ അത് ചെയ്യാനും …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവർക്ക് ക്വാറന്റൈൻ മാർഗനിർദേശങ്ങളിൽ ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റൈൻ എന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം. ബ്രിട്ടനിൽ കോവിഡന്റെ അതിതീവ്ര വകഭേദം കണ്ടെത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ കേന്ദ്രത്തിലെ ക്വാറന്റൈന് കര്ശനമാക്കിയിരുന്നത്. ഏഴ് ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും ഏഴ് ദിവസം …
സ്വന്തം ലേഖകൻ: സൌദി അറേബ്യയെ കൂടി ഉൾപ്പെടുത്തി ലോകശക്തികളുമായി ആണവ കരാർ ചർച്ച ചെയ്യണമെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ആവശ്യം തള്ളി ഇറാൻ. പുതിയ ചർച്ചകളോ പങ്കെടുക്കുന്നവരിലെ മാറ്റങ്ങളോ സാധ്യമല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖാതിബദെ അറിയിച്ചു. ബഹുരാഷ്ട്ര അന്താരാഷ്ട്ര കരാറായ ന്യൂക്ലിയർ കരാർ ഐക്യരാഷ്ട്ര സുരക്ഷാസമിതി അംഗീകരിച്ചതാണ്. അത്തരത്തിലുള്ള കരാർ …
സ്വന്തം ലേഖകൻ: സ്വദേശികൾ മറ്റു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിവരേക്കാള്‍ കുടുംബ വാർഷിക വരുമാനം ഇന്ത്യൻ അമേരിക്കൻ വംശജർക്കാണെന്ന് സർവെ. 120,000 ഡോളർ വാർഷിക വരുമാനം വാങ്ങുന്നവരാണ് ഇന്ത്യാക്കാരെന്ന് ഏഷ്യൻ അമേരിക്കൻ കൊയ്‍ലേഷൻ നടത്തിയ സർവെ ചൂണ്ടികാണിക്കുന്നു.അതോടൊപ്പം 7 ശതമാനം ഇന്ത്യൻ വംശജർ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നും സർവെ പറയുന്നു. ഏറ്റവും ചുരുങ്ങിയ വാർഷിക വരുമാനം കുടുംബത്തിന് …
സ്വന്തം ലേഖകൻ: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ബഹ്റൈനിൽ കണ്ടെത്തിയതിനു പിന്നാലെ പ്രതിരോധ നടപടികളും ശക്തമാക്കി ഭരണകൂടം. കൊവിഡ് പ്രതിരോധ ദേശീയ സംഘം തന്നെയാണ് കോവിഡിന്റെ വകഭേദത്തെ പുതിയതായി ബഹ്റൈനിൽ കണ്ടെത്തിയ വിവരം അറിയിച്ചത്. എന്നാൽ ഏതുതരം വൈറസാണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്നു മുതൽ മൂന്നാഴ്ചത്തേയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾ നേരിട്ടുള്ള അധ്യയനം നിർത്തിവച്ചു. സർക്കാർ-സ്വകാര്യ …