1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2021

സ്വന്തം ലേഖകൻ: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയാൽ നടപടി ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഫെഡറൽ നിയമം 5/12 22ാം അനുഛേദപ്രകാരം നിയമലംഘകർക്കു കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 6 മാസത്തിൽ കുറയാത്ത തടവോ 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി.

ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ‍പോസ്റ്റ് ചെയ്ത ബോധവൽക്കരണ വിഡിയോയിലാണ് ശിക്ഷ കടുപ്പിച്ച വിവരം പബ്ലിക് പ്രോസിക്യൂഷൻ വെളിപ്പെടുത്തിയത്. വ്യത്യസ്ത പദവിയിലിരിക്കുന്നവർ ജോലി സംബന്ധമായ രഹസ്യങ്ങൾ വെളിപ്പെടുത്താൻ പാടില്ല.

അനുമതിയില്ലാതെ സ്ഥാപനത്തിന്റെ കംപ്യൂട്ടർ ശൃംഖലയിലോ വെബ്സൈറ്റിലോ മറ്റോ പ്രവേശിക്കുന്നതും വിവരങ്ങൾ ചോർത്തി രഹസ്യം ഓൺലൈനിലോ മറ്റോ വെളിപ്പെടുത്തുകയും ചെയ്യുന്നതും ശിക്ഷാർഹമാണ്. മറ്റൊരാളെ ഉപദ്രവിക്കാനോ സ്വകാര്യതയ്ക്ക് ഭംഗം വരുത്താനോ ഓൺലൈൻ ഉപയോഗപ്പെടുത്തിയാലും സമാന ശിക്ഷയുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.