1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കഴിഞ്ഞ വർഷം യുകെയിലെത്തിയത് 37,815 ഇന്ത്യൻ നഴ്സുമാർ, ഭൂരിപക്ഷവും മലയാളികൾ
കഴിഞ്ഞ വർഷം യുകെയിലെത്തിയത് 37,815 ഇന്ത്യൻ നഴ്സുമാർ, ഭൂരിപക്ഷവും മലയാളികൾ
സ്വന്തം ലേഖകൻ: കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്നും ബ്രിട്ടനിലെത്തിയത് 37,815 നഴ്സുമാർ. ഇതിൽ ബഹുഭൂരിപക്ഷവും മലയാളികൾ. ബ്രിട്ടീഷ് ആരോഗ്യമേഖലയെ അടിമുടി നിയന്ത്രിക്കുന്ന തരത്തിലേക്കാണു ഇന്ത്യൻ നഴ്സുമാരുടെ സാന്നിധ്യം മാറുന്നത്. ബുധനാഴ്ച നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഇന്ത്യൻ നഴ്സുമാരുടെ ആധിപത്യം വ്യക്തമാകുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ചു കഴിഞ്ഞവർഷം ഇന്ത്യൻ നഴ്സുമാരുടെ വരവിൽ വലിയ …
ഓസ്ട്രേലിയയില്‍ സ്‌കോട്ട് മോറിസന്‍ പുറത്ത്; ലേബര്‍ നേതാവ് ആന്റണി അൽബനീസ് പ്രധാനമന്ത്രി
ഓസ്ട്രേലിയയില്‍ സ്‌കോട്ട് മോറിസന്‍ പുറത്ത്; ലേബര്‍ നേതാവ് ആന്റണി അൽബനീസ് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഫെഡറൽ തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചു. പ്രതിപക്ഷമായ ലേബർ പാർട്ടി 2007ന് ശേഷം ആദ്യമായി അധികാരത്തിലെത്തി. പാർട്ടിയുടെ ആന്റണി അൽബനീസ് ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയാകും. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു, വിജയിച്ച സ്ഥാനാർത്ഥി അൽബാനീസുമായി താൻ സംസാരിച്ചു, അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. നമുക്ക് നമ്മുടെ …
അബുദാബിയിൽ പിടിച്ചെടുത്ത ലൈസൻസ് തിരിച്ചുകിട്ടാൻ ഡ്രൈവിങ് പരിശീലനവും
അബുദാബിയിൽ പിടിച്ചെടുത്ത ലൈസൻസ് തിരിച്ചുകിട്ടാൻ ഡ്രൈവിങ് പരിശീലനവും
സ്വന്തം ലേഖകൻ: നിയമലംഘനത്തിനു പിടിച്ചെടുത്ത ഡ്രൈവിങ് ലൈസൻസ് തിരിച്ചു ലഭിക്കണമെങ്കിൽ ഡ്രൈവിങ് പരിശീലനം നിർബന്ധമാണെന്ന് അബുദാബി പൊലീസ്. 2400 ദിർഹം വരെയുള്ള പിഴ തവണകളായി അടയ്ക്കാൻ 5 പ്രധാന ബാങ്കുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇടപാടുകാരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനാണ് പലിശ രഹിത വായ്പ ഏർപ്പെടുത്തിയതെന്നും പൊലീസ് വിശദീകരിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, …
സൗദിയിൽ ജനസംഖ്യാ സെന്‍ സസുമായി നിർബന്ധമായും സഹകരിക്കണം; ഇല്ലെങ്കിൽ പിഴ
സൗദിയിൽ ജനസംഖ്യാ സെന്‍ സസുമായി നിർബന്ധമായും സഹകരിക്കണം; ഇല്ലെങ്കിൽ പിഴ
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ നടന്നുവരുന്ന പൊതു ജനസംഖ്യാ സെന്‍സസ് പ്രക്രിയയുമായി സഹകരിക്കല്‍ നിര്‍ബന്ധമാണെന്ന് സൗദി അധികൃതര്‍. സെന്‍സസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നിര്‍ബന്ധമായും നല്‍കണം. അല്ലാത്ത പക്ഷം പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരാവേണ്ടിവരുമെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിക്‌സ് വക്താവ് മഹമ്മദ് അല്‍ ദുഖൈനി വ്യക്തമാക്കി. സെന്‍സസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ …
ജീവിതച്ചെലവ് കുടുംബ ബജറ്റ് തകിടം മറിക്കുന്നു; ബോറിസ് ജോൺസൻ്റെ ജനപ്രീതി ഇടിയുന്നതായി സർവേ
ജീവിതച്ചെലവ് കുടുംബ ബജറ്റ് തകിടം മറിക്കുന്നു; ബോറിസ് ജോൺസൻ്റെ ജനപ്രീതി ഇടിയുന്നതായി സർവേ
സ്വന്തം ലേഖകൻ: യുകെയിലെ വിലക്കയറ്റവും ബില്ലുകളും കുടുംബ ബജറ്റിനെ തകിടം മറിച്ചതോടെ ജനരോഷം ശക്തമാണ്. കിട്ടുന്ന ശമ്പളം അപ്പാടെ ചെലവാകുന്ന സ്ഥിതിയാണ്. പണപ്പെരുപ്പം സര്‍വകാല റെക്കോര്‍ഡില്‍ എത്തി നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ ഒട്ടും സുഖകരമല്ല. ഈ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ കടുത്ത തിരിച്ചടി അടുത്ത തെരഞ്ഞെടുപ്പില്‍ നല്‍കുമെന്നാണ് ജനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡെയ്‌ലി മെയില്‍ നടത്തിയ സുപ്രധാന …
ഫിൻലാൻഡ് അതിർത്തിയിലേക്ക് കൂടുതൽ റഷ്യൻ സൈന്യം; നാറ്റോ അംഗത്വത്തിനുള്ള മറുപടി
ഫിൻലാൻഡ് അതിർത്തിയിലേക്ക് കൂടുതൽ റഷ്യൻ സൈന്യം; നാറ്റോ അംഗത്വത്തിനുള്ള മറുപടി
സ്വന്തം ലേഖകൻ: റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രി ജനറൽ സെർജി ഷോയ്ഗു. 2022 അവസാനത്തോടെയാണ് സൈനിക നീക്കം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. മതിയായ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മോസ്‌കോ നേരിടുന്ന പ്രതിരോധ ഭീഷണികളെ മറികടക്കുകയാണ് ലക്ഷ്യം. റഷ്യയുടെ പടിഞ്ഞാറൻ അതിർത്തികളിൽ 12 മിലിട്ടറി യൂണിറ്റുകളും സബ് യൂണിറ്റുകളും 2022 അവസാനത്തോടെ …
ശ്രീലങ്കയിൽ സ്‌കൂളുകൾക്കും പൂട്ട് വീണു; സർക്കാർ ജീവന ക്കാരോട് വീട്ടിലിരുന്നോളാൻ സർക്കാർ നിർദേശം
ശ്രീലങ്കയിൽ സ്‌കൂളുകൾക്കും പൂട്ട് വീണു; സർക്കാർ ജീവന ക്കാരോട് വീട്ടിലിരുന്നോളാൻ സർക്കാർ നിർദേശം
സ്വന്തം ലേഖകൻ: ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചു. അവശ്യ സർവിസുകളിലൊഴികെയുള്ള സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയം ഉത്തരവ് നൽകി. ഡീസലില്ലാത്തതിനാൽ വാഹനങ്ങൾ ഓടിക്കാൻ കഴിയാത്തതിനാലാണ് സർക്കാർ ഉദ്യോഗസ്ഥരോട് ജോലിക്ക് വരേണ്ടെന്ന് ആവശ്യപ്പെട്ടത്. ദിവസങ്ങളായി ഇന്ധനത്തിനായി ആയിരക്കണക്കിനാളുകൾ വരിനിൽക്കുകയാണ്. അടുത്തിടെയായി ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിനും പാചകവാതകത്തിനും പണം നൽകാതെ …
അടിന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് ക്യാമ്പുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
അടിന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് ക്യാമ്പുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: അടിന്തരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്ക് ക്യാമ്പ് ഏർപെടുത്തി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. അടുത്ത രണ്ട് ഞായറാഴ്ചകളിലാണ് വാക് ഇൻ പാസ്പോർട്ട് സേവ ക്യാമ്പുകൾ നടത്തുന്നത്. ദുബായിലെയും ഷാർജയിലെയും നാല് ബി.എൽ.എസ് സെന്‍ററുകളിൽ രേഖകളുമായി നേരിട്ടെത്തിയാൽ മതി. മുൻകൂർ അപ്പോയിന്‍റ്മെന്‍റിന്‍റെ ആവശ്യമില്ല. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും അവസരം. ബർദുബായ് മൻഖൂൽ റോഡിലെ അൽ …
കൊച്ചിയില്‍ നിന്ന് സൗദിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ എയർലൈൻസ്
കൊച്ചിയില്‍ നിന്ന് സൗദിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ എയർലൈൻസ്
സ്വന്തം ലേഖകൻ: കൊച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. ജൂണ്‍ 15 മുതല്‍ ജിദ്ദയിലേക്കും ദമാമിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തും. നിലവില്‍ കൊച്ചിയില്‍ നിന്നും സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യ എക്‌സ്പ്രസും സൗദിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. രണ്ട് വിമാന കമ്പനികളും കൂടി ആഴ്ചയില്‍ ആകെ 15 സര്‍വീസുകളാണ് നടത്തുന്നത്. ഇന്‍ഡിഗോ …
തൊഴിൽ വിപണിയിൽ അഴിച്ചുപണി തുടരുമെന്ന് വ്യക്തമാക്കി ഖത്തർ തൊഴിൽ മന്ത്രാലയം
തൊഴിൽ വിപണിയിൽ അഴിച്ചുപണി തുടരുമെന്ന് വ്യക്തമാക്കി ഖത്തർ തൊഴിൽ മന്ത്രാലയം
സ്വന്തം ലേഖകൻ: തൊഴിൽ പരിഷ്‌കരണങ്ങൾ നടപ്പാക്കുന്നതിൽ ഖത്തറിന്റെ പ്രതിജ്ഞാബദ്ധത ദൃഢമാണെന്ന് തൊഴിൽ മന്ത്രാലയം. തൊഴിലാളികൾക്കുള്ള വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിന് കീഴിൽ കഴിഞ്ഞ 2 വർഷത്തിനിടെ വിതരണം ചെയ്തത് 110 മില്യൻ പൗണ്ട്. തൊഴിൽ വിപണിയിൽ മാറ്റം തുടരുമെന്നും തൊഴിൽ പരിഷ്‌കരണങ്ങളിൽ മറ്റ് രാജ്യങ്ങൾക്ക് മാതൃകയാകുകയാണ് ലക്ഷ്യമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിന്റെ തൊഴിൽ …