1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബലിപെരുന്നാൾ: യുഎഇയിൽ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും അവധി പ്രഖ്യാപിച്ചു
ബലിപെരുന്നാൾ: യുഎഇയിൽ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും അവധി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും ബലിപെരുന്നാള്‍ ( ഈദ് അൽ അദ്ഹ) അവധി പ്രഖ്യാപിച്ചു. ഇൗ മാസം 15 മുതൽ 18 വരെയായിരിക്കും അവധിയെന്ന് മാനവ വിഭവശേഷി–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ദുൽ ഹജ് 1445 മാസത്തിലെ ചന്ദ്രക്കല സൗദിയിൽ കണ്ടതിനെ തുടർന്ന് ഇൗ മാസം 16ന് ബലിപെരുന്നാൾ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച അബുദാബിയിലും …
സൗദിയില്‍ സര്‍ക്കാര്‍ സ്‌കൂളുക ളിലെ വേനലവധി തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം
സൗദിയില്‍ സര്‍ക്കാര്‍ സ്‌കൂളുക ളിലെ വേനലവധി തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വേനലവധി നാളെ മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മൂന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലങ്ങള്‍ വേനലവധി തീരുന്നതിന് മുൻപ് പ്രസിദ്ധീകരിക്കണം. അംഗീകൃത കാരണങ്ങളാൽ മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍നിന്ന് വിട്ടുനിന്ന വിദ്യാര്‍ഥികൾക്ക് പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ വീണ്ടും പരീക്ഷ നടത്തും. അതിനിടെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് മുന്നോടിയായി പാഠപുസ്തകങ്ങളിൽനിന്ന് …
ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമെന്ന് ടോറികൾ; 425,000 പൗണ്ട് വരെയുള്ള വീടുകള്‍ക്ക്
ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമെന്ന് ടോറികൾ; 425,000 പൗണ്ട് വരെയുള്ള വീടുകള്‍ക്ക്
സ്വന്തം ലേഖകൻ: ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ വാഗ്ദാനം ചെയ്ത് ടോറികള്‍. 425,000 പൗണ്ട് വരെ മൂല്യമുള്ള വീടുകള്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രധാനമന്ത്രി റിഷിസുനാക് പ്രഖ്യാപിക്കുന്നത്. ഓരോ വര്‍ഷം 200,000 കുടുംബങ്ങള്‍ക്ക് ഈ നീക്കത്തിന്റെ ഗുണം ലഭിക്കും. ലിസ് ട്രസും, ക്വാസി ക്വാര്‍ട്ടെംഗും ചേര്‍ന്ന് അവതരിപ്പിച്ച …
ഹംഗറി ഗോൾഡൻ വീസ പുനരാരംഭിക്കുന്നു; വിദേശ പൗരന്മാർക്ക് വീട് സ്വന്തമാക്കാം; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
ഹംഗറി ഗോൾഡൻ വീസ പുനരാരംഭിക്കുന്നു; വിദേശ പൗരന്മാർക്ക് വീട് സ്വന്തമാക്കാം; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഗോൾഡൻ വീസ പദ്ധതി ഗസ്റ്റ് ഇൻവെസ്റ്റർ പ്രോഗ്രാം (ജിഐപി) എന്ന പേരിൽ ഹംഗറി പുനരാരംഭിക്കുന്നു. ജൂലൈ 1 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരിക. യൂറോപ്യൻ യൂണിയനും യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്കും പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള സമ്പന്നരായ പൗരന്മാര്‍ക്ക് ഇതിലൂടെ ഹംഗറിയിൽ വീട് സ്വന്തമാക്കാം. 2017 മാർച്ചിലാണ് ഗോൾഡൻ വീസ പദ്ധതി ഹംഗറി നിർത്തലാക്കിയത്. …
എസ്റ്റോണിയയിൽ ബ്ലൂ കാര്‍ഡ് ചട്ടങ്ങളില്‍ ഇളവ്; തൊഴിൽ നഷ്ടപ്പെട്ടാലും 6 മാസം രാജ്യത്ത് തുടരാം
എസ്റ്റോണിയയിൽ ബ്ലൂ കാര്‍ഡ് ചട്ടങ്ങളില്‍ ഇളവ്; തൊഴിൽ നഷ്ടപ്പെട്ടാലും 6 മാസം രാജ്യത്ത് തുടരാം
സ്വന്തം ലേഖകൻ: യൂറോപ്യന്‍ രാജ്യമായ എസ്റ്റോണിയ യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ കാര്‍ഡ് ചട്ടങ്ങളില്‍ ഇളവ് വരുത്തി. യൂണിയനു പുറത്തുനിന്നുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ ഉപയോഗിച്ച് രാജ്യത്ത് നികത്താനാവാതെ കിടക്കുന്ന തൊഴിലവസരങ്ങള്‍ നികത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. വിവിധ മേഖലകളില്‍ കടുത്ത തൊഴിലാളി ക്ഷാമമാണ് രാജ്യം നേരിടുന്നത്. ഈ സാഹചര്യത്തില്‍, വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ക്കും അഞ്ച് വര്‍ഷം നിര്‍ദിഷ്ട …
ബലിപെരുന്നാൾ: ദുബായിലെ പൊതുബീച്ചുകളിൽ നിയന്ത്രണം; പ്രവേശനം കുടുബങ്ങൾക്ക് മാത്രം
ബലിപെരുന്നാൾ: ദുബായിലെ പൊതുബീച്ചുകളിൽ നിയന്ത്രണം; പ്രവേശനം കുടുബങ്ങൾക്ക് മാത്രം
സ്വന്തം ലേഖകൻ: ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലെ പൊതു ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തി. സന്ദർശകരുടെ തിരക്ക് നിയന്ത്രിച്ച് ബീച്ചിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് ദുബായ് നഗരസഭ അറിയിച്ചു. ബീച്ച് സുരക്ഷ ഉറപ്പാക്കുന്നതിന് അത്യാധുനിക ഉപകരണങ്ങളും 140 അംഗ സുരക്ഷാ, റെസ്ക്യു ടീമിനെയും വിന്യസിച്ചു. 65 അംഗ ഫീൽഡ് കൺട്രോൾ ടീം മേൽനോട്ടം …
സൗദിയിൽ ട്രാഫിക് പിഴ അതാത് ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഈടാക്കാൻ നീക്കം
സൗദിയിൽ ട്രാഫിക് പിഴ അതാത് ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഈടാക്കാൻ നീക്കം
സ്വന്തം ലേഖകൻ: സൗദിയിൽ ട്രാഫിക് പിഴ അതാത് ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഈടാക്കാനുള്ള നീക്കം. പ്രസ്തുത അക്കൗണ്ടിന്റെ മറ്റു ഇടപാടുകളെ ബാധിക്കില്ലെന്ന് നിയമോപദേഷ്ടാവും അഭിഭാഷകനുമായ ഖാലിദ് ബഖീത്ത് പറഞ്ഞു. നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ നൽകാനുള്ള സമയ പരിധി അവസാനിച്ചിട്ടും അടച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് നേരിട്ട് ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രാഫിക് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ഡ്രൈവര്‍മാര്‍ക്ക് എസ്എംഎസ് …
എയർ ഇന്ത്യയുമായി കോഡ് ഷെയറിംഗിന് സൗദി എയർലൈൻസ്; പങ്കാളിത്ത കരാർ ചർച്ച ചെയ്തു
എയർ ഇന്ത്യയുമായി കോഡ് ഷെയറിംഗിന് സൗദി എയർലൈൻസ്; പങ്കാളിത്ത കരാർ ചർച്ച ചെയ്തു
സ്വന്തം ലേഖകൻ: എയർ ഇന്ത്യയുമായി കോഡ് ഷെയർ ഉടമ്പടിയുൾപ്പെടെയുള്ള പങ്കാളിത്ത കരാറിന് ശ്രമം നടത്തിവരുന്നതായി സൗദി എയർലൈൻസ്. ഇന്ത്യൻ സൗദി യാത്രക്കാർക്ക് മികച്ച സേവനങ്ങളും കൂടുതൽ സർവീസുകളും ഒരുക്കുന്നതിന്റെ ഭാഗമാണ് ഉടമ്പടി. സൗദിയ ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻ ആന്റ് മീഡിയ അഫയേഴ്സ് ജനറൽ മാനേജർ അബ്ദുല്ല അൽസഹറാനിയാണ് ഇക്കര്യങ്ങൾ വ്യക്തമാക്കിയത്. ഇതിനിടെ സൗദിയ പുതിയ വിമാനങ്ങൾ വാങ്ങുന്നതുമായി …
ബലിപെരുന്നാൾ: സൗദിയിൽ സ്വകാര്യമേഖലയിൽ നാല് ദിവസം അവധി പ്രഖ്യാപിച്ചു; പെരുന്നാള്‍ 16ന്
ബലിപെരുന്നാൾ: സൗദിയിൽ സ്വകാര്യമേഖലയിൽ നാല് ദിവസം അവധി പ്രഖ്യാപിച്ചു; പെരുന്നാള്‍ 16ന്
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ലാഭേതര മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാര്‍ക്കും നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ദുല്‍ഹജ് ഒൻപതിന് (ജൂണ്‍ 15) ശനി അറഫ ദിനം മുതല്‍ നാലു ദിവസമാണ് ബലിപെരുന്നാള്‍ അവധിയെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയിലെ ഹരീഖില്‍ ദുല്‍ഹജ് …
യുകെയിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഡ്രൈവിംഗ് നിരോധനം ഉള്‍പ്പടെ കടുത്ത ശിക്ഷയ്ക്ക് നീക്കം
യുകെയിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഡ്രൈവിംഗ് നിരോധനം ഉള്‍പ്പടെ കടുത്ത ശിക്ഷയ്ക്ക് നീക്കം
സ്വന്തം ലേഖകൻ: വഴിയരികിലും മറ്റു പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നവര്‍ക്ക് ഡ്രൈവിംഗ് നിരോധനമുള്‍പ്പടെയുള്ള കടുത്ത ശിക്ഷാ നടപടികളുമായി സര്‍ക്കാരിന്റെ പുതിയ പദ്ധതി ഒരുങ്ങുന്നു. സാമൂഹ്യ വിരുദ്ധ സ്വഭാാവത്തിന് അറുതി വരുത്താനാണ് ഇതുവഴി ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇന്നലെ പുറത്തിറക്കിയ നിര്‍ദ്ദേശ പ്രകാരം, കുറ്റം ചെയ്തു എന്ന് തെളിഞ്ഞാല്‍ കോടതികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റുകളും പിഴയും …