സ്വന്തം ലേഖകൻ: അമേരിക്കയിൽ വീണ്ടും ബാങ്ക് തകർച്ച. സിലിക്കൺ വാലി ബാങ്കിനും വാഷിംഗ്ടൺ മ്യൂച്വലിനും പിന്നാലെ, ന്യൂയോർക്ക് ആസ്ഥാനമായ സിഗ്നേച്ചർ ബാങ്കും തകർന്നു. ബാങ്കിന്റെ സ്റ്റോക്കുകളുടെ വില കുറഞ്ഞു. 2008 ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വാഷിംഗ്ടൺ മ്യൂച്വൽ തകർന്നതിന് ശേഷം, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തകർച്ചയാണ് സിഗ്നേച്ചറിനുണ്ടായത്. നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി …
സ്വന്തം ലേഖകൻ: ശമ്പള വർധന ആവശ്യപ്പെട്ട് ബ്രിട്ടനിലെ എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് തിങ്കളാഴ്ച മുതൽ ആരംഭിക്കും. പണിമുടക്കിനെ തുടര്‍ന്ന് സര്‍വീസുകളില്‍ ഗുരുതരമായ തടസങ്ങളുണ്ടാകുമെന്നും ആയിരക്കണക്കിന് രോഗികള്‍ക്ക് തങ്ങളുടെ പതിവ് പരിശോധനകള്‍ മുടങ്ങുമെന്നുമുള്ള മുന്നറിയിപ്പുയര്‍ന്നിട്ടുണ്ട്. ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ തുടങ്ങിയ സംഘടനകളുടെ ഭാഗമായ ബ്രിട്ടനിലുടനീളമുള്ള ജൂനിയര്‍ …
സ്വന്തം ലേഖകൻ: ‘മാച്ച് ഓഫ് ദ് ഡേ’ അവതാരകൻ മുൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഗാരി ലിനേക്കറെ മാറ്റിയതിനെച്ചൊല്ലി മറ്റ് അവതാരകർ ജോലി ബഹിഷ്കരിച്ചതിനെത്തുടർന്ന് ബിബിസിക്ക് ഇന്നലെ ഒട്ടേറെ സ്പോർട്സ് പരിപാടികൾ പ്രക്ഷേപണം ചെയ്യാനായില്ല. ബ്രിട്ടിഷ് സർക്കാരിന്റെ പുതിയ കുടിയേറ്റ നയത്തെ വിമർശിച്ചതിനാണ് ലിനേക്കറെ ബിബിസി ശനിയാഴ്ചത്തെ പ്രധാന പരിപാടിയിൽനിന്ന് ഒഴിവാക്കിയത്. ലിനേക്കർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് …
സ്വന്തം ലേഖകൻ: യുഎസ് ഫെഡറൽ കുടിയേറ്റ നിയമം അനുസരിച്ച് ഓരോ വർഷവും അനുവദിക്കുന്ന തൊഴിൽ വീസ ഫലപ്രദമായി വിനിയോഗിക്കുന്നതിന് ജനപ്രതിനിധിസഭയിലെ രണ്ടു പ്രമുഖ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ബിൽ അവതരിപ്പിച്ചു. ഡെമോക്രാറ്റിക് പാർട്ടിയിലെ രാജാ കൃഷ്ണമൂർത്തിയും കൺസർവേറ്റീവ് പാർട്ടിയിലെ ലാറി ബുഷാനും ചേർന്നാണ് ബിൽ അവതരിപ്പിച്ചത്. സമർഥരായ ജോലിക്കാർക്ക് ഓരോ രാജ്യത്തിനും ക്വോട്ട നിശ്ചയിച്ച് യുഎസ് …
സ്വന്തം ലേഖകൻ: കുടുംബങ്ങളെ ടൂറിസ്റ്റ് വീസയിൽ ദുബായിലേക്ക് കൊണ്ടുവരാൻ പദ്ധതിയുണ്ടെങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം. ഇതിന് വേണ്ടി ഇനി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ലെന്നാണ് അധികൃതർ പറയുന്നത്. കുടുംബത്തിന് സംഘമായി അപേക്ഷിക്കാവുന്ന മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസകൾ ഇപ്പോൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് ഇത് അനുവദിച്ച് …
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വന്തം സ്പോൺസർഷിപ്പിൽ ബിസിനസും ജോലിയും ചെയ്യാൻ സാധിക്കുന്ന ഗ്രീൻ വീസയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സ്വദേശി സ്പോൺസറില്ലാതെ 5 വർഷം യുഎഇയിൽ തങ്ങാവുന്ന വീസയാണിത്. സംരംഭകർ, ഫ്രീലാൻസർ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്കെല്ലാം അപേക്ഷിക്കാം. ആഗോള പ്രതിഭകളെയും നിക്ഷേപകരെയും യുഎഇയിലേക്കു ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഗ്രീൻ വീസ ഏർപ്പെടുത്തിയത്. വിദേശത്തുള്ളവർക്ക് യുഎഇയിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് …
സ്വന്തം ലേഖകൻ: ഖത്തറിൽ നിന്നുള്ള സന്ദർശകർക്ക് ഒക്ടോബർ മുതൽ ബ്രിട്ടന്റെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സൗകര്യം പ്രയോജനപ്പെടുത്താം. ഈ സൗകര്യം ലഭ്യമാകുന്ന ആദ്യ രാജ്യമാണ് ഖത്തർ. മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കും ജോർദാനും 2024 ഫെബ്രുവരി മുതലാണ് ഇടിഎ സൗകര്യം ലഭ്യമാകുക. നിലവിലെ ഇലക്ട്രോണിക് വീസ വേവർ (ഇവിഡബ്ല്യൂ) പദ്ധതിക്ക് പകരമാണ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. മൊബൈൽ ഫോൺ വിളിച്ചും വാട്സ് ആപ് സന്ദേശങ്ങൾ വഴിയും ലഭിക്കുന്ന വ്യാജ പേമെന്റ് ലിങ്കുകളോട് പ്രതികരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. അറിയാത്ത ബാങ്ക് അഭ്യര്‍ത്ഥനകളോട് പ്രതികരിക്കരുത്. അക്കൗണ്ടുകള്‍ വേണ്ടത്ര സുരക്ഷിതമല്ലെങ്കില്‍ ഫോണില്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പുതിയ ഓൺലൈൻ സേഫ്റ്റി ബിൽ വ്യവസ്ഥകളുമായി ഒത്തുപോകാൻ കഴിയാത്തതിനെ തുടർന്ന് വാട്സാപ് യുകെയിൽ പ്രവർത്തനം നിർത്തുമെന്ന സൂചനകൾ പുറത്തു വന്നു. സുരക്ഷ ദുര്ബലമാക്കുന്നതിനേക്കാള് ഭേദം ബ്രിട്ടനില്‍ പ്രവര്‍ത്തനം നിര്‍ത്താനാണ് സാധ്യതയെന്നാണ് വാട്സാപ് അധികൃതർ നൽകുന്ന സൂചന. ബ്രിട്ടൻ നടപ്പിലാക്കാൻ ഒരുങ്ങുന്ന പുതിയ ഓണ്‍ലൈന്‍ സേഫ്റ്റി ബില്ലിലെ വ്യവസ്ഥകളുമായി ഒത്തുപോകാനാവില്ലെന്ന് വാട്സാപ് തലവന്‍ …
സ്വന്തം ലേഖകൻ: ക്രിസ്തുവെന്ന അവകാശവാദവുമായെത്തിയാൾ കുരിശിലേറ്റുമെന്ന് ഭയന്ന് പോലീസിൽ അഭയം പ്രാപിച്ചു. കെനിയൻ വംശജനാണ് ഇത്തരത്തിൽ പോലീസിനെ സമീപിച്ചിരിക്കുന്നത്. കെനിയൻ വംശജനായ എലിയു സിമിയുവാണ് ഇത്തരത്തിൽ അവകാശവാദം ഉന്നയിച്ചത്. യേശു ക്രിസ്തുവെന്ന് പറഞ്ഞു നടന്ന ഇയാളെ നാട്ടുകാർ കുരിശിൽ തറയ്ക്കാൻ മുന്നിട്ടിറങ്ങിയതോടെയാണ് ഇയാൾ പോലീസിനെ സമീപിക്കുകയായിരുന്നു. കെനിയയിലെ ബങ്കാമ കൗണ്ടിയിലാണ് നാടകീയ സംഭവം. ഏറെക്കാലങ്ങളായി യേശു …