1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുതിച്ചുയരുന്ന ജീവിതച്ചെലവ്: യുകെയിൽ 90,000 സിവില്‍ സര്‍വീസ് ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ ബോറിസ്
കുതിച്ചുയരുന്ന ജീവിതച്ചെലവ്: യുകെയിൽ 90,000 സിവില്‍ സര്‍വീസ് ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ ബോറിസ്
സ്വന്തം ലേഖകൻ: ജ്യത്തെ രൂക്ഷമായ ജീവിതച്ചെലവ് നേരിടാന്‍ പണം കണ്ടെത്തുന്നതിനായി 90,000 സിവില്‍ സര്‍വീസ് ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതിയുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അഞ്ച് തസ്തികകളില്‍ ഒന്ന് വീതം എന്ന നിലയില്‍ വെട്ടിക്കുറച്ച്, വരും വര്‍ഷങ്ങളില്‍ സ്റ്റാഫിംഗ് 2016 ലെ നിലവാരത്തിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ‘ജീവിതച്ചെലവ് കുറയ്ക്കുന്നതിന് ഞങ്ങള്‍ സര്‍ക്കാരിന്റെ ചിലവ് …
സാല്‍മൊണല്ലാ ബാക്ടീരിയുടെ സാന്നിധ്യം: യുകെ സൂപ്പര്‍മാര്‍ ക്കറ്റുകള്‍ വിറ്റ ചിക്കന്‍ ഉത്പന്നങ്ങള്‍ തിരിച്ചെടുക്കുന്നു
സാല്‍മൊണല്ലാ ബാക്ടീരിയുടെ സാന്നിധ്യം: യുകെ സൂപ്പര്‍മാര്‍ ക്കറ്റുകള്‍ വിറ്റ ചിക്കന്‍ ഉത്പന്നങ്ങള്‍ തിരിച്ചെടുക്കുന്നു
സ്വന്തം ലേഖകൻ: ജ്യത്തു സാല്‍മൊണല്ല ഭീതിയെ തുടര്‍ന്ന് യുകെയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ചിക്കന്‍ ഉത്പന്നങ്ങള്‍ തിരികെയെടുക്കുന്നു. ചിക്കന്‍ സാന്‍ഡ്‌വിച്ചുകള്‍, റാപ്പുകള്‍, സാലഡുകള്‍ തുടങ്ങിയവ വാങ്ങിയ ഉപഭോക്താക്കളോട്, അവ ഭക്ഷിക്കരുതെന്നും റീഫണ്ടിനായി സ്റ്റോറുകളിലേക്ക് മടക്കി നല്‍കാനും സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍ദ്ദേശിക്കുന്നു. മലയാളി കുടുംബങ്ങളടക്കം ധാരാളമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ ആണിവ. ടെസ്‌കോ, സെയിന്‍സ്‌ബറിസ്, ആല്‍ഡി, പ്രെറ്റ് എ മാംഗര്‍, എം …
നാറ്റോ അംഗത്വ നീക്കം സ്ഥിരീകരിച്ച് ഫിൻലൻഡ്; കനത്ത തിരിച്ചടിയുണ്ടാവുമെന്ന് റഷ്യ
നാറ്റോ അംഗത്വ നീക്കം സ്ഥിരീകരിച്ച് ഫിൻലൻഡ്; കനത്ത തിരിച്ചടിയുണ്ടാവുമെന്ന് റഷ്യ
സ്വന്തം ലേഖകൻ: നാറ്റോ സഖ്യത്തിൽ ചേരുമെന്ന നിർണായക പ്രഖ്യാപനവുമായി ഫിൻലൻഡ്. സ്വീഡൻ നാറ്റോയിൽ ചേരുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഫിൻലാൻഡി​ന്റേയും പ്രഖ്യാപനം. എന്നാൽ, നാറ്റോ സഖ്യത്തിന്റെ ഭാഗമാവുകയാണെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. ഫിൻലഡിന്റെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വടക്കൻ യുറോപ്പിലെ സുസ്ഥിരതയിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും …
സൂര്യൻ്റെ 40 ലക്ഷം ഇരട്ടി വലുപ്പം; ഭീമൻ തമോഗർത്തത്തിൻ്റെ ചിത്രം ആദ്യമായി പുറത്ത്
സൂര്യൻ്റെ 40 ലക്ഷം ഇരട്ടി വലുപ്പം; ഭീമൻ തമോഗർത്തത്തിൻ്റെ ചിത്രം ആദ്യമായി പുറത്ത്
സ്വന്തം ലേഖകൻ: സൗരയൂഥം ഉള്‍പ്പെടുന്ന ഗാലക്ശിയായ ക്ഷീരപഥത്തിൻ്റെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭീമൻ തമോഗര്‍ത്തത്തിൻ്റെ ചിത്രം ആദ്യമായി പകര്‍ത്തി ശാസ്ത്രജ്ഞര്‍. സൂര്യൻ്റെ 40 ലക്ഷം ഇരട്ടി വലുപ്പമുള്ള സജിറ്റേറിയസ് എ എന്ന അതിഭീമൻ തമോഗര്‍ത്തമാണ് ചരിത്രത്തിലാദ്യമായി ടെലിസ്കോപ്പുകളിൽ പതിഞ്ഞത്. മുൻപ് സൗരയൂഥത്തിനു പുറത്തുള്ള ഗാലക്സിയിലെ തമോഗര്‍ത്തത്തിന്‍റെ ചിത്രം പകര്‍ത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നമ്മുടെ സ്വന്തം ഗാലക്സിയിൽ ഒരു …
യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സ്; ആനുകൂല്യം സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്കും
യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സ്; ആനുകൂല്യം സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്കും
സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായി ജോലി നഷ്ടമാവുന്നവര്‍ക്കായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഇന്‍ഷൂറന്‍സ് പദ്ധതി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ലഭ്യമാവുമെന്ന് വെളിപ്പെടുത്തല്‍. പൊടുന്നനെ തൊഴില്‍ രഹിതരാവുന്ന ജീവനക്കാര്‍ക്ക് ഇടക്കാല ആശ്വാസമായി മാറുന്ന ഈ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സിന്റെ ആനുകൂല്യം സര്‍ക്കാര്‍, …
അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പണം കവരും തട്ടിപ്പുകാർ! മുന്നറിയിപ്പുമായി സൗദി ബാങ്കുകൾ
അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പണം കവരും തട്ടിപ്പുകാർ! മുന്നറിയിപ്പുമായി സൗദി ബാങ്കുകൾ
സ്വന്തം ലേഖകൻ: പ്രവാസികളെ തട്ടിപ്പിന് ഇരയാക്കുന്നതിന് വേണ്ടി പല തരത്തിലുള്ള പരിപാടികൾ വിദേശ രാജ്യങ്ങളിൽ നടക്കുന്നുണ്ട്. ബാങ്കിൽ നിന്നാണ് വിളിക്കുന്നത് എന്നും പറഞ്ഞ് ഫോണിലൂടെയും, ഓൺലൈനിലൂടെയും എല്ലാം അക്കൗണ്ട് വിവരങ്ങൾ ചോദിച്ച് മനസിലാക്കി പണം കവരുന്ന സംഘങ്ങൾ ആണ് സൗദിയിൽ ഇപ്പോൾ സജീവമായിരിക്കുന്നത്. ഇത്തരം സംഭവങ്ങൾക്കെതിരെ കരുതിയിരിക്കണമെന്ന് സൗദി അറേബ്യയിലെ വിവിധ ബാങ്കുകളുടെ കൂട്ടായ്മ പ്രവാസികൾക്ക് …
യുകെയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര ബജറ്റ് വേണമെന്ന് ആവശ്യം; മുഖം തിരിച്ച് സർക്കാർ
യുകെയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര ബജറ്റ് വേണമെന്ന് ആവശ്യം; മുഖം തിരിച്ച് സർക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്ന അവസരത്തില്‍, വിലക്കയറ്റം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള അടിയന്തര ബജറ്റ് വേണമെന്ന് ആവശ്യം. ജീവിതചെലവ് ലഘൂകരിക്കുന്നതിനുള്ള ആശയങ്ങള്‍ പരിഗണനയിലാണെന്നു മാത്രമാണ് ഈ ആവശ്യത്തോടുള്ള നമ്പര്‍ 10 വൃത്തങ്ങളുടെ പ്രതികരണം. പൊതുജനങ്ങളെ സഹായിക്കാന്‍ ആവശ്യമായ പദ്ധതികള്‍ രാജ്ഞിയുടെ പ്രസംഗത്തില്‍ അടങ്ങിയിട്ടില്ലെന്ന് ലേബര്‍ പാ ര്‍ട്ടി കുറ്റപ്പെടുത്തിയിരുന്നു. രാജ്ഞിയുടെ അഭാവത്തില്‍ …
റഷ്യയിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള പ്രകൃതിവാതക നീക്കം തടസ്സപ്പെടുത്തി യുക്രൈൻ
റഷ്യയിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള പ്രകൃതിവാതക നീക്കം തടസ്സപ്പെടുത്തി യുക്രൈൻ
സ്വന്തം ലേഖകൻ: യുക്രൈൻ വഴി റഷ്യ പടിഞ്ഞാറൻ യൂറോപ്പിനു നൽകിക്കൊണ്ടിരുന്ന പ്രകൃതിവാതക നീക്കം തടസ്സപ്പെടുത്തി യുദ്ധത്തിൽ യുക്രൈനിന്റെ നിർണായക നീക്കം. തെക്കൻ റഷ്യയിലെ സൊഖറാനോവ്കയിൽ നിന്ന് യുക്രൈനിൽ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലൂടെ റഷ്യ യൂറോപ്പിലേക്കു പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതാണ് തടഞ്ഞത്. ഇതോടെ യൂറോപ്പിലേക്കുള്ള റഷ്യയുടെ പ്രകൃതിവാതക കയറ്റുമതിയുടെ നാലിലൊന്നു തടസ്സപ്പെടും. ഹർകീവിലെ 4 ഗ്രാമങ്ങൾ കൂടി …
യൂറോപ്യൻ യൂണിയൻ മേഖലയിലെ വിമാനങ്ങളിൽ മേയ് 16 മുതൽ മാസ്ക് നിർബന്ധമല്ല
യൂറോപ്യൻ യൂണിയൻ മേഖലയിലെ വിമാനങ്ങളിൽ മേയ് 16 മുതൽ മാസ്ക് നിർബന്ധമല്ല
സ്വന്തം ലേഖകൻ: യൂറോപ്പിലെ വിമാനങ്ങളില്‍ മാസ്ക് നിയമം ലഘൂകരിച്ചതോടെ യൂറോപ്യൻ യൂണിയൻ മേഖലയിൽ തിങ്കളാഴ്ച മുതല്‍ വിമാനങ്ങളില്‍ മാസ്ക് നിര്‍ബന്ധമല്ലാതാക്കി. യാത്രക്കാരായി പറക്കുന്ന ഏതൊരാളും ഭാവിയില്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ല, എന്നാല്‍ ആവശ്യമുള്ളവർക്ക് ധരിക്കാം. മേയ് 16 മുതലാണ് വിമാനത്താവളങ്ങളിലും വിമാനങ്ങളിലും പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍, സ്വമേധയാ മാസ്ക്ക് ധരിക്കുന്നതില്‍ വിലക്കില്ലെന്നും യൂറോപ്യന്‍ …
റനിൽ വിക്രമസിംഗെ ശ്രീലങ്ക യുടെ പുതിയ പ്രധാനമന്ത്രി; രാജ്പാക്സെയ്ക്ക് രാജ്യം വിടാൻ വിലക്ക്
റനിൽ വിക്രമസിംഗെ ശ്രീലങ്ക യുടെ പുതിയ പ്രധാനമന്ത്രി; രാജ്പാക്സെയ്ക്ക് രാജ്യം വിടാൻ വിലക്ക്
സ്വന്തം ലേഖകൻ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ അധികാരമേൽക്കും. ശ്രീലങ്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുനൈറ്റഡ് നാഷനൽ പാർട്ടി(യു.എൻ.പി) തലവനും മുൻ പ്രധാനമന്ത്രിയുമാണ് വിക്രമസിംഗെ. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ രൂക്ഷമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അനുനയനീക്കത്തിന്റെ ഭാഗമായി റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ തീരുമാനിച്ചത്. കടുത്ത സമ്മർദങ്ങൾക്കൊടുവിൽ തിങ്കളാഴ്ച …