സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശങ്ങളുള്ള ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്തു. കഴിഞ്ഞ ദിവസം യുകെ സമയം രാത്രി 9 മണിക്കായിരുന്നു ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ സംപ്രേഷണം. അതായത് ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക്. നരേന്ദ്ര മോദി 2019 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളാണ് …
സ്വന്തം ലേഖകൻ: ആഗോള തലത്തിൽ ടെക് കമ്പനികൾ കൂട്ട പിരിച്ചുവിടൽ തുടരുന്ന സാഹചര്യത്തിൽ അമേരിക്കയിൽ 60,000 മുതൽ 80,000 വരെ ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകൾക്ക് ജോലി നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ. എച്ച് 1 ബി, എൽ 1 വീസയിലുള്ളവർക്കാണ് ജോലി നഷ്ടപ്പെടാൻ സാധ്യത. ഇവരിൽ 60 ദിവസത്തിനകം മറ്റൊരു ജോലി കണ്ടെത്താനായില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങേണ്ടി വരും. മൈക്രോസോഫ്റ്റ്, …
സ്വന്തം ലേഖകൻ: സൗദിയിൽ ചെറുകിട സ്ഥാപനങ്ങള്ക്ക് ലെവി ബാധകമാക്കുന്നത് ഒരു വര്ഷത്തേയ്ക്കു കൂടി ദീര്ഘിപ്പിക്കാന് മന്ത്രിസഭാ തീരുമാനം. സല്മാന് രാജാവിന്റെ അധ്യക്ഷതയില് ചേര്ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒട്ടേറെ ചെറുകിട സ്ഥാപനങ്ങള്ക്ക് പുതിയ തീരുമാനം ആശ്വാസകരമാകും. ഉടമ അടക്കം ഒമ്പതും അതില് കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളെ മൂന്നു വര്ഷത്തേക്ക് ലെവിയില് നിന്ന് ഒഴിവാക്കാന് …
സ്വന്തം ലേഖകൻ: ജിസിസി ലെെസൻസ് കെെവശം ഉള്ള ഒരാൾക്ക് സൗദിയിലെ ഡ്രൈവിങ് ലൈസൻസ് ഇല്ലെങ്കിലും വാഹനമോടിക്കുന്നതിന് യാതൊരു തടസവുമുണ്ടായിരിക്കില്ല. യുഎഇയുടെയോ മറ്റു ജിസിസി രാജ്യങ്ങളുടെയോ സാധുവായ ഡ്രൈവിങ് ലൈസൻസ് അയാളുടെ കെെശം ഉണ്ടെങ്കിൽ സൗദിയിൽ വാഹനം ഓടിക്കാൻ സാധിക്കും. സൗദി ട്രാഫിക് ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സേവന പോർട്ടലായ അബ്ഷർ പ്ലാറ്റ്ഫോമിൽ ഇതുമായി ബന്ധപ്പെട്ട …
സ്വന്തം ലേഖകൻ: ഒമാനിലെ ഉയർന്ന പ്രദേശങ്ങളിൽ തണുപ്പ് ശക്തമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യത്തിന്റെ പല ഭാഗത്തും അനുഭവപ്പെടുന്നത്. മഞ്ഞ് മൂടി കിടക്കുകയാണ് പല പ്രദേശങ്ങളും. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്നത്. ജബല് ശംസ് പൂർണ്ണമായും മഞ്ഞിൽ മൂടിയിരിക്കുകയാണ്. താപനില മൈനസ് ഡിഗ്രി സെല്ഷ്യസിലെത്തി നിൽക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ …
സ്വന്തം ലേഖകൻ: ബാങ്ക് കാർഡോ മൊബൈൽ ഫോണോ ഉപയോഗിക്കാതെ ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് പേയ്മെന്റ് നടപടികൾ വേഗത്തിലാക്കുന്നതിനുള്ള പുതിയ ഫേഷ്യൽ ബയോമെട്രിക് പേയ്മെന്റ് സംവിധാനത്തിന് തുടക്കമിട്ട് ഖത്തർ നാഷനൽ ബാങ്ക്. രാജ്യത്തെ വ്യാപാരികൾക്ക് പേയ്മെന്റ് നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനം. ബാങ്ക് കാർഡോ മൊബൈൽ ഫോണോ ഇല്ലാതെ തന്നെ ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് …
സ്വന്തം ലേഖകൻ: ആരോഗ്യ ഇൻഷുറൻസ് പദ്ധതി (സെഹാതി) പ്രകാരം സേവനങ്ങൾ നൽകുന്നതിനുള്ള 38 കേന്ദ്രങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. 11 ഹോസ്പിറ്റലുകളും 27 ഹെൽത്ത് സെന്ററുകളുമാണ് പട്ടികയിലുള്ളത്. ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ പ്രസിഡന്റ് ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഔദ്യോഗിക ഗെസറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്ക് ഒളിവിൽ നിന്നു പുറത്തുവരണമെന്ന് ആംബുലൻസ് ജീവനക്കാരുടെ യൂണിയൻ ജനറൽ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ നേതാവെന്ന നിലയിൽ പണിമുടക്കുകൾ പരിഹരിക്കുന്നതിനുള്ള ജോലി ചെയ്യാനും ചർച്ചകൾ ആരംഭിക്കാനും പ്രധാനമന്ത്രി തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശമ്പള വർധന ആവശ്യപ്പെട്ടു യുകെ യിൽ ആംബുലൻസ് ജീവനക്കാരുടെ …
സ്വന്തം ലേഖകൻ: ആദ്യമായി അപേക്ഷിക്കുന്നവർക്ക് വീസ വേഗത്തിൽ ലഭ്യമാക്കുന്നതിന് ശനിയാഴ്ചകളിൽ പ്രത്യേക ഇന്റർവ്യൂ സ്ലോട്ടുകൾ തുറന്ന് യുഎസ് എംബസി. കോവിഡ് 19 നെ തുടർന്ന് വീസ നടപടികളിലുണ്ടായ കാലതാമസം മറികടക്കുന്നതിനാണ് പുതിയ നീക്കം. പുതിയ ദൗത്യത്തിന്റെ ഭാഗമായി ഡൽഹിക്ക് പുറമെ മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഓഫിസുകളിലെ കോൺസുലർ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചതായും പ്രസ്താവനയിൽ …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റസിഡന്റ് അഫയേഴ്സ് പുതിയ വെബ്സൈറ്റ് ആരംഭിച്ചു. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ എൻപിആർഎ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരുമായും ഡയറക്ടർമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ ആണ് പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. ബഹ്റൈൻ സാമ്പത്തിക വീണ്ടെടുക്കൽ …