സ്വന്തം ലേഖകൻ: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഭരണമേറ്റെടുത്തതോടെ യുഎഇ പുതിയ വികസന യുഗത്തിലേക്ക്. സാമ്പത്തിക വൈവിധ്യവത്കരണത്തിനും സാങ്കേതിക മുന്നേറ്റത്തിനുമുള്ള കൂടുതൽ പദ്ധതികളുമായിട്ടാകും രാജ്യത്തിന്റെ ഇനിയുള്ള ജൈത്രയാത്ര. അറബ് മേഖലയിൽ രാജ്യത്തെ ഒന്നാമതെത്തിച്ച പല സുപ്രധാന പദ്ധതികളുടെയും നയപരിപാടികളുടെയും ആസൂത്രണത്തിൽ മുഖ്യപങ്കു വഹിച്ചതിന്റെ അനുഭവസമ്പത്തും നയതന്ത്ര പാടവവും ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് ഏറെ പ്രതീക്ഷ …
സ്വന്തം ലേഖകൻ: സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന ദമ്മാമിലെ കിങ് ഫഹദ് കോസ്വേയിലൂടെ വാഹനങ്ങളുടെ തിരക്ക്. മണിക്കൂറിൽ കടന്നുപോകുന്നത് 2089 വാഹനങ്ങൾ ആണന്നാണ് റിപ്പോർട്ട്. കോസ്വേ അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ച ഇതുസംബന്ധിച്ച കണക്കെടുപ്പ് നടത്തിയിരുന്നു. ഒരു ദിവസം രാവിലെ ഏഴ് മുതൽ വെെകുന്നേരും ഏഴ്വരെ കടന്നു പോയ വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്തു. 25,067 …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ എഞ്ചിനിയറിംഗ് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാർ. മുപ്പത്തിയാറായിരത്തോളം ഇന്ത്യൻ എഞ്ചിനിയർമാരാണ് സൗദിയിൽ ജോലിയെടുക്കുന്നത്. സൗദി കൗൺസിൽ ഓഫ് എഞ്ചിനിയേഴ്സാണ് കണക്കുകൾ പുറത്ത് വിട്ടത്. സൗദി കൗൺസിൽ ഓഫ് എഞ്ചിനിയേഴ്സിൽ രജിസ്റ്റർ ചെയ്ത് അംഗത്വം നേടിയ എഞ്ചിനിയർമാരുടെ പട്ടികയിലാണ് ഇന്ത്യാക്കാർ ഒന്നാമതെത്തിയത്. സൗദേശികളായ എഞ്ചിനിയർമാർ കഴിഞ്ഞാൽ …
സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ മേഖലകളിൽ പൊടിക്കാറ്റ്. കിഴക്കൻ പ്രദേശങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശി. വരുംദിവസങ്ങളിൽ ചൂട് കൂടുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനെ തുടർന്ന് വിവിധ എമിറേറ്റുകളിൽ ദൂരക്കാഴ്ച കുറഞ്ഞു. മരുഭൂമിയിൽ നിന്നു മണൽക്കാറ്റ് വീശുന്നുണ്ടെങ്കിലും ഗതാഗതത്തെ ബാധിച്ചില്ല. അന്തരീക്ഷ ഈർപ്പം ഉയരുന്നതിനാൽ രാത്രിയും പകലും ചൂട് …
സ്വന്തം ലേഖകൻ: വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം ശക്തമായി തുടരുന്ന ഒമാനില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്നത് നിര്‍മാണ മേഖലയാണെന്ന് കണക്കുകള്‍. ആകെയുള്ള പ്രവാസികളില്‍ നാലിലൊന്ന് പേരും നിര്‍മാണ രംഗത്താണ് തൊഴിലെടുക്കുന്നത്. നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. 2022ലെ ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം, 3,73,184 പ്രവാസികളാണ് …
സ്വന്തം ലേഖകൻ: യുകെയിലെ മലയാളി സമൂഹത്തിനു ഞെട്ടലായി മൂവാറ്റുപുഴ സ്വദേശിയുടെ ആകസ്മിക മരണം. നോര്‍ത്താംപ്റ്റണില്‍ താമസിക്കുന്ന ജെയ്മോന് പോള്‍(42) ആണ് വെള്ളിയാഴ്ച ഉച്ചയോടെ വിടപറഞ്ഞത്. യുകെയിലെത്തുന്ന നിരവധിപ്പേര്‍ക്ക് താങ്ങും തണലുമായ ജെയ്മോന്റെ വിയോഗം താങ്ങാനാവാതെ വേദനയിലാണ് മലയാളി സമൂഹം. മലയാളി സമൂഹത്തിനു സാമൂഹ്യപരമായും തൊഴില്‍പരമായും വലിയ സഹായമായിരുന്നു ജെയ്മോനും അദ്ദേഹത്തിന്റെ സ്ഥാപനവും ചെയ്തുവന്നിരുന്നത്.ജെയ്മോന് സെന്റ് മാത്യൂസ് …
സ്വന്തം ലേഖകൻ: ന്യൂയോർക്ക് ബഫലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിൽ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര് കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയ 18 വയസ്സുകാരൻ പെടെൻ ജെൻഡ്രൻ പിടിയിലായതായി പൊലീസ് പറഞ്ഞു. ബഫലോ നഗരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ മാറിയുള്ള സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം, കറുത്ത വർഗക്കാർ …
സ്വന്തം ലേഖകൻ: നാറ്റോയിൽ ചേരാനുള്ള നീക്കത്തിനിടെ ഫിൻലൻഡിന് മുന്നറിയിപ്പുമായി റഷ്യ. നാറ്റോയിൽ അംഗത്വമെടുക്കുന്നത് അബദ്ധമാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഫിൻലൻസ് പ്രസിഡന്റ് സവുലി നിനിസ്റ്റോയെ അറിയിച്ചു. നാറ്റോയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചതിനു പിന്നാലെ ഫിൻലൻഡിലേക്കു വൈദ്യുതി നൽകുന്നത് റഷ്യൻ കമ്പനി നിർത്തിവെച്ചിരുന്നു. ഫിൻലൻഡിന്റെ സുരക്ഷക്ക് ഭീഷണിയില്ലെന്ന് ഫോൺ സംഭാഷണത്തിൽ പുടിൻ വ്യക്തമാക്കി. നാറ്റോ അംഗത്വം …
സ്വന്തം ലേഖകൻ: സഹപാഠികൾ രണ്ടു രാജ്യത്തിന്റെ ഭരണാധികാരികൾ. യുകെയിലെ സാൻഡസ്റ്റ് റോയൽ മിലിറ്ററി അക്കാദമിയിലെ 1979 ബാച്ച് വിദ്യാർഥികളായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സുൽത്താൻ അബ്ദല്ല അഹ്മദ് ഷായുമാണ് യഥാക്രമം യുഎഇയുടെയും മലേഷ്യയുടെയും ഭരണാധികാരികളായത്. സുൽത്താൻ അബ്ദല്ല 2019ൽ മലേഷ്യയുടെ പതിനാറാമത് രാജാവായപ്പോൾ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ …
സ്വന്തം ലേഖകൻ: നഴ്സുമാർ ആരോഗ്യമേഖലയുടെ ശക്തിയുടെ രഹസ്യവും മുൻനിര പ്രവർത്തകരുമാണെന്ന് പ്രശംസിച്ച് സൗദി ആരോഗ്യ മന്ത്രാലയം. ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സ്വീകരണം, പരിചരണം, ശ്രദ്ധ തുടങ്ങി ആളുകളെ ആരോഗ്യവാന്മാരും പ്രതിരോധമുള്ളവരാക്കുന്നതിനും പുഞ്ചിരിയോടെ അവർ നിർവഹിച്ചു കൊണ്ടിരിക്കുന്ന ജോലികൾ മഹത്തായതാണ്. ആരോഗ്യ പരിപാലനത്തിൽ നഴ്സുമാരുടെ സജീവമായ പങ്ക് അഭിനന്ദനാർഹമാണെന്നും …