സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യക്കാരന്റെ സ്റ്റാര്‍ട്ട് അപ് സംരഭം ഇനി മൈക്രോസൊഫ്റ്റിന് സ്വന്തം. ആപ്പുകള്‍ക്ക് മെസേജിങ് സാങ്കേതികവിദ്യ നിര്‍മിച്ചു നല്‍കുന്ന കാലിഫോര്‍ണിയ ആസ്ഥാനമായ വാന്‍ഡ് ലാബ്‌സ് എന്ന കമ്പനിയെയാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.ഐ.ഐ.ടി ഡല്‍ഹി പൂര്‍വ വിദ്യാര്‍ഥിയും ഗൂഗ്‌ളിന്റെ പ്രോഡക്ട് വിഭാഗം വൈസ് പ്രസിഡന്റുമായിരുന്ന വിശാല്‍ ശര്‍മ സ്ഥാപിച്ചതാണ് വാന്‍ഡ് ലാബ്‌സ്. പുതിയ കാലത്തിനായി മനുഷ്യ ഭാഷയും …
സ്വന്തം ലേഖകന്‍: രണ്ടായിരം കോടിയുടെ മയക്കുമരുന്ന് കടത്ത് കേസില്‍ ബോളിവുഡ് സുന്ദരി മമത കുല്‍ക്കര്‍ണി പ്രതിയെന്ന് പോലീസ്. മമതക്കായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപെടുവിച്ചതായും താനെ പോലീസ് കമ്മീഷണര്‍ പരംവീര്‍ സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കേസില്‍ ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജനുവരി എട്ടിന് മമത കെനിയയില്‍ വച്ച് …
സ്വന്തം ലേഖകന്‍: ആര്‍എസ്എസ് ന്യൂജനറേഷനാകുന്നു, വേഷം നിക്കറില്‍ നിന്ന് പാന്റ്‌സിലേക്ക് മാറാന്‍ നീക്കം. അയഞ്ഞ നിക്കര്‍ മാറ്റി ആര്‍എസ്എസിനെ പാന്റ്‌സിടീക്കാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് രാജസ്ഥാനിലെ 40 തയ്യല്‍ക്കാരാണ്. 91 വര്‍ഷങ്ങള്‍ പഴക്കമുള്ള യൂണിഫോം പഴഞ്ചനായെന്ന് കഴിഞ്ഞ വര്‍ഷമാണ് സംഘടനയില്‍ അഭിപ്രായം ശക്തമായത്. കാക്കി നിക്കറിനു പകരമായി വരുന്നത് ബ്രൗണ്‍ (വുഡ് ബ്രൗണ്‍) നിറമുള്ള പാന്റ്‌സാണ്. സ്വയംസേവകര്‍ക്കായി …
സ്വന്തം ലേഖകന്‍: ജിഷ വധക്കേസിലെ പ്രതി അസം സ്വദേശി അമിയൂര്‍ ഇസ്ലാമിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമിയൂര്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ജനരോഷം ഭയന്ന് വന്‍ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രതിയെ കോടതിയില്‍ എത്തിച്ചതും തിരികെ കൊണ്ടു പോയതും. …
സ്വന്തം ലേഖകന്‍: ഹിലാരി ക്ലിന്റനെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ചിലത് പറയാനുണ്ട്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡൊമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ വാനോളം പുകഴ്ത്തുകയാണ് ജയലളിത. ഹിലരി സ്ത്രീകള്‍ക്ക് മാതൃകയാണെന്ന് അവര്‍ക്ക് എഴുതിയ കത്തില്‍ ജയലളിത പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ വനിത എന്ന നിലയില്‍ ഹിലരി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും ജയലളിത പറഞ്ഞു. …
സ്വന്തം ലേഖകന്‍: ചൊവ്വയില്‍ വിവിധ ജോലികള്‍ ചെയ്യാന്‍ ആളെ ആവശ്യമുണ്ട്, നാസയുടെ പരസ്യം. എന്നാല്‍ അപേക്ഷ നല്‍കി റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാകാന്‍ അല്പം കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം. 2030 ഓടെ ചൊവ്വയില്‍ വിവിധ ജോലികള്‍ക്ക് ആളുകളെ ആവശ്യമുണ്ടെന്നാണ് നാസ പറയുന്നത്. കെന്നഡി സ്‌പേസ് സെന്റെറിലെ സന്ദര്‍ശന മുറിയിലാണ് ചൊവ്വയില്‍ വിവിധ ജോലികള്‍ ചെയ്യാന്‍ ആളെ ആവശ്യമുണ്ടെന്നു കാട്ടി …
സ്വന്തം ലേഖകന്‍: സൂപ്പര്‍താരം രജനീകാന്ത് പൂര്‍ണ ആരോഗ്യവാന്‍, സുഖമില്ലെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബാംഗങ്ങള്‍. ഈ മാസാവസാനം രജനികാന്ത് അമേരിക്കയില്‍നിന്ന് തിരിച്ചുവരുമെന്നും കുടുംബാംഗങ്ങള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ ശ്രീലങ്കന്‍ വെബ്‌സൈറ്റിലാണ് സൂപ്പര്‍താരം രോഗബാധിതനാണെന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. വാര്‍ത്ത വൈറലായതോടെ ആരാധകരില്‍ കടുത്ത ആശങ്ക പരക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് രജനികാന്തിന് ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് സാമൂഹിക …
സ്വന്തം ലേഖകന്‍: സെന്‍സര്‍ വിവാദത്തിനു പിന്നാലെ ഉഡ്താ പഞ്ചാബിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്ന് ഇന്റര്‍നെറ്റില്‍. ചിത്രം തിയറ്ററില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ടോറന്റ് വെബ്‌സൈറ്റുകളിലൂ സിനിമ ചോര്‍ന്നത്. സിനിമ കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പ് ഉഡ്താ പഞ്ചാബിന്റെ സാങ്കേതിക വിഭാഗം ഇത് ഓണ്‍ലൈനില്‍നിന്നു നീക്കം ചെയ്തു. ഫോര്‍ സെന്‍സര്‍ എന്നെഴുതിയിരിക്കുന്ന ദൃശ്യങ്ങളാണ് …
സ്വന്തം ലേഖകന്‍: ലൈംഗിക അടിമകളായി കുട്ടികള്‍, അഫ്ഗാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി താലിബാന്‍ വലവിരിക്കുന്നു. തേന്‍ കെണികള്‍ എന്നറിയപ്പെടുന്ന ഈ കുട്ടികള്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ക്ക് കുട്ടികളോടുള്ള ലൈംഗിക ആകര്‍ഷണത്തെ മുതലെടുത്താണ് നുഴഞ്ഞുകയറുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദക്ഷിണ പഫ്ഗാനിലെ ഉറുസ്ഗന്‍ പ്രവിശ്യയിലാണ് ഈ ആക്രമണ രീതി താലിബാന്‍ പരീക്ഷിക്കുന്നത്. അഫ്ഗാനിസ്താനില്‍ ബാല ലൈംഗിക അടിമകളെ ഉന്നത ഓഫീസര്‍ …
സ്വന്തം ലേഖകന്‍: കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയനില്‍ കണ്ടെത്തി. കഴിഞ്ഞ മാസം കാണാതായ ഈജിപ്ത് എയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ പല ഭാഗത്തുനിന്നാണ് അവശഷ്ടങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയത്. പരീസില്‍ നിന്ന് കെയ്‌റോയിലേക്ക് 66 യാത്രക്കാരുമായി പുറപ്പെട്ട എം.എസ്804 എയര്‍ ബസ് എ.320 വിമാനം മെയ് 19 ന് നടുക്കടലിനു മുകളില്‍ അപ്രത്യക്ഷമാകുയായിരുന്നു. …