സ്വന്തം ലേഖകന്‍: നഴ്‌സ് ക്രൂര ബലാത്സംഗത്തിന് ഇരയായതായി സമൂഹ മാധ്യമങ്ങളില്‍ ആരോപണവും പരാതിയും, തിരിച്ച് പരാതി നല്‍കി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. പോരാളി ഷാജി എന്ന ഫേസ്ബുക് പേജിലൂടെ പീഡന വാര്‍ത്ത പ്രചരിച്ചതായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ കഴിഞ്ഞ ദിവസം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ …
സ്വന്തം ലേഖകന്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കും, അന്വേഷണം തീരുമ്പോള്‍ മണിയുടെ സഹോദരന് ജയിലിലെ അരിയുണ്ടയെന്ന് നടന്‍ സാബു. കഴിഞ്ഞ ദിവസമാണ് അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കലാഭവന്‍ മണി മരിച്ച് മൂന്ന് മാസം പിന്നിടുമ്പോഴും അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തിലാണ് അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറുന്നത്. …
സ്വന്തം ലേഖകന്‍: കംബോഡിയയില്‍ പുരാവസ്തു ഗവേഷകര്‍ കാടുമൂടിപ്പോയ പുരാതന നഗരങ്ങള്‍ കണ്ടെത്തി. ചരിത്രത്തില്‍ ഇതുവരെ ഇടം പിടിക്കാത്ത ഈ വന്‍നഗരങ്ങളുടെ കണ്ടത്തെല്‍ ദക്ഷിണ, പൂര്‍വേഷ്യന്‍ നാഗരികതയുമായി ബന്ധപ്പെട്ട അറിവുകളെ തിരുത്തിക്കുറിക്കാന്‍ പോന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ആസ്‌ട്രേലിയന്‍ പുരാവസ്തു ഗവേഷകന്‍ ഡോ. ഡാമിയന്‍ ഇവാന്‍സിന്റെ നേതൃത്വത്തില്‍ പുരാതന അങ്കോര്‍വാട്ട് ക്ഷേത്രാവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലക്ക് സമീപം നടത്തിയ ഗവേഷണങ്ങളാണ് …
സ്വന്തം ലേഖകന്‍: സൗദിയില്‍ വന്‍ കള്ളനോട്ടു വേട്ട, പ്രതികള്‍ മലയാളികളെന്ന് സൂചന. കഴിഞ്ഞ ദിവസം മക്കയില്‍ പിടികൂടിയ ഒരു ലക്ഷത്തിലേറെ അമേരിക്കന്‍ ഡോളറിന്റെ കള്ളനോട്ടുകള്‍ കൈവശം വച്ചിരുന്നത് മലപ്പുറം സ്വദേശികളായ രണ്ടുപേരാണെന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജിദ്ദ നിവാസികളായ പ്രതികള്‍ മക്കയില്‍ കള്ളനോട്ട് ഇടപാടുകാരന് കൈമാറുമ്പോഴാണ് പിടിക്കപ്പെട്ടത്. കള്ളനോട്ടു സംഘം ഏറെ നാളായി സൗദി …
സ്വന്തം ലേഖകന്‍: പാതിരാത്രി സീരിയല്‍ നടിയുടെ വീട്ടില്‍ കേസന്വേഷണം, പുത്തന്‍കുരിശ് എസ്.ഐയെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. അസമയത്ത് തിരുവാണിയൂര്‍ വെങ്കിടയിലെ സീരിയല്‍ നടിയുടെ വീട്ടിലത്തെിയ പുത്തന്‍കുരിശ് എസ്.ഐ സജികുമാറിനെയാണ് നാട്ടുകാര്‍ കൈയേറ്റം ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. തുടര്‍ച്ചയായ ദിവസങ്ങളില്‍ എസ്.ഐ ഇവിടെ വന്ന് മടങ്ങുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വീട് വളയുകയായിരുന്നു. പുറത്തത്തെിയ എസ്.ഐയെ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഏറ്റവുമധികം വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്നതില്‍ മലയാളികള്‍ക്ക് അഞ്ചാം സ്ഥാനം. കേന്ദ്ര ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് രാജ്യത്തെ റോഡപകടങ്ങളുടെ ഏറ്റവും പുതിയ കണക്കുള്ളത്. റിപ്പോര്‍ട്ട് പ്രകാരം റോഡപകടങ്ങള്‍ ഉണ്ടാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമതാണ്. 2015 ല്‍ 4196 പേരാണ് കേരളത്തില്‍ റോഡപകടങ്ങളില്‍ മരിച്ചത്. 43,735 പേര്‍ക്ക് അപകടങ്ങളില്‍ പരുക്കുപറ്റി. കേരളത്തിലാകമാനം …
സ്വന്തം ലേഖകന്‍: ”എന്തു കാണണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ’, ഉഡ്ത പഞ്ചാബ്, സെന്‍സര്‍ ബോര്‍ഡ് തര്‍ക്കത്തില്‍ ഇടപെട്ട് ബോംബെ ഹൈക്കോടതി. ബോളിവുഡ് ചിത്രമായ ഉഡ്ത പഞ്ചാബ് മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി കരുതുന്നില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷമായ പരാമര്‍ശം നടത്തിയ കോടതി പുതിയ തലമുറയുടെ കാഴ്ചപ്പാടുകള്‍ കണക്കിലെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. ചിത്രത്തിലെ നിരവധി ഭാഗങ്ങള്‍ മുറിച്ചുനീക്കണമെന്ന …
സ്വന്തം ലേഖകന്‍: ഒമാനില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് ചിക്കുവിന്റെ ഭര്‍ത്താവ് പോലീസ് പിടിയില്‍. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സനെ ഒമാന്‍ റോയല്‍ പോലീസ് റിമാന്റ് ചെയ്തിരിക്കുന്നതെന്നാന് സൂചന. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ചിക്കുവിനെ ഏപ്രില്‍ 20 നാണ് ഫ്‌ലാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ തൊട്ടടുത്ത ഫ്‌ളാറ്റിലെ പാകിസ്താനിയെ …
സ്വന്തം ലേഖകന്‍: എട്ടായിരത്തോളം വിദേശ പൗരന്മാരെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, ഇരകളുടെ പട്ടിക പുറത്തായി. ഭീകരര്‍ പുറത്തുവിടുന്ന ഏക്കാലത്തെയും വലിയ ഹിറ്റ്‌ലിസ്റ്റ് ആണീത്. 8,318 പേരെ വധിക്കുമെന്ന് ഭീഷണി മുഴക്കുന്ന പട്ടികയില്‍ 7,800 ഓളം അമേരിക്കന്‍ പൗരന്മാരും കനേഡിയന്‍, ഓസ്‌ട്രേലിയന്‍, യൂറോപ്യന്‍ പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ്.ഐ.എസ് ആഭിമുഖ്യമുള്ള യുണൈറ്റഡ് സൈബര്‍ ഖലീഫത്ത് …
സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ ഹഗിയ സോഫിയ പള്ളിയില്‍ ഖുറാന്‍ പാരായണം, തുര്‍ക്കിയും ഗ്രീസും ഇടയുന്നു. ഒരിക്കല്‍ ക്രിസ്തീയ പള്ളിയായിരിക്കുകയും പിന്നീട് മോസ്‌ക്കായി മാറുകയും ചെയ്ത തുര്‍ക്കിയിലെ ഹഗിയാ സോഫിയയില്‍ റംസാന്‍ വൃതത്തിന്റെ ഭാഗമായി നടത്തുന്ന ഖുറാന്‍ വായനയാണ് ഗ്രീസിനും തുര്‍ക്കിക്കും ഇടയിലെ പുതിയ ഉരസലിന് കാരണമായിരിക്കുന്നത്. റംസാന്‍ ആരംഭിച്ചതോടെ പരിപാടിക്കെതിരെ ഗ്രീസ് രംഗത്തെത്തി. ബൈസന്റൈന്‍ സാമ്രാജ്യകാലത്ത് …