സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ദമ്പതികള്‍ക്ക് 93 ദിവസം തടവ്, കുറ്റം ലൈബ്രറി പുസ്തകം തിരിച്ചു നല്‍കിയില്ല. ലൈബ്രറി പുസ്തകം കാലാവധിക്കു ശേഷവും തിരിച്ചെത്തിക്കാതിരുന്ന ദമ്പതികള്‍ക്കാണ് 93 ദിവസം തടവും 500 ഡോളര്‍ പിഴയും കോടതി ശിക്ഷ വിധിച്ചത്. കാലിഫോര്‍ണിയയിലെ പ്രദേശിക ലൈബ്രറി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുസ്തകം തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ നിയമനടപടി നേരിടുമെന്ന അവസാന …
സ്വന്തം ലേഖകന്‍: വീണ്ടും അണുബോംബ് പൊട്ടിക്കാന്‍ ഒരുങ്ങി ഉത്തര കൊറിയ, മുന്നറിയിപ്പുമായി ലോക രാജ്യങ്ങള്‍. അഞ്ചാമത് ആണവ പരീക്ഷണത്തിന് ഉത്തര കൊറിയ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് ആദ്യ വാരത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പായി പരീക്ഷണം നടത്തുമെന്നാണ് സൂചന. തങ്ങളുടെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനാണ് ഭരണാധികാരി കിം ജോങ് ഉന്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ …
സ്വന്തം ലേഖകന്‍: മകളുടെ പേരിലുള്ള വെബ്‌സൈറ്റ് സുക്കര്‍ബര്‍ഗ് കൊച്ചി സ്വദേശിയില്‍ നിന്ന് വാങ്ങിയത് 700 ഡോളറിന്. ഫെയ്‌സ്ബുക്കിന്റെ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് www.maxchanzuckerberg.org എന്ന ഡൊമെയ്ന്‍ നെയിമാണ് കൊച്ചിക്കാരന്‍ അമല്‍ അഗസ്റ്റിനില്‍ നിന്ന് വിലക്കു വാങ്ങിയത്. 700 ഡോളറിനാണ് ഇടപാട് നടന്നത്. സുക്കര്‍ബഗിന്റെ മകള്‍ മാക്‌സിമെ ചാന്‍ സുക്കര്‍ബര്‍ഗിന്റെ ചുരുക്കപ്പേരാണ് മാക്‌സ്ചാന്‍സുക്കര്‍ബര്‍ഗ്. കൊച്ചിയിലെ കെ.എം.ഇ.എ എഞ്ചിനീയറിംഗ് …
സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളുടെ ഫ്രന്‍ഡ് റിക്വസ്റ്റുകള്‍ സ്വീകരിക്കരുത്, ഇന്ത്യന്‍ സൈനികര്‍ക്ക് അതി ജാഗ്രതാ നിര്‍ദ്ദേശം. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) സേനാംഗങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികള്‍ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. പാക്ക് ചാരന്മാരും ഭീകരരും രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനുള്ള …
സ്വന്തം ലേഖകന്‍: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ജംഷഡ്പൂര്‍ സ്വദേശിക്ക് ലഭിച്ചത് ഗര്‍ഭനിരോധന ഉറ. ജംഷെഡ്പൂരിലെ പ്രമുഖ റെസ്‌റ്റോറന്റ് ആയ ദോശ ഹട്ടില്‍ നിന്നും വാങ്ങിയ ചില്ലി പനീറിലാണ് ഗര്‍ഭനിരോധ ഉറ കണ്ടെത്തിയത്. ഭക്ഷണം ഓണ്‍ലൈനായി വാങ്ങുന്നതിനുള്ള ഗ്രേവികാര്‍ട്ട് ഡോട്ട് കോം വഴിയാണ് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയത്. ടാറ്റ സ്റ്റീല്‍ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥ വാങ്ങിയ …
സ്വന്തം ലേഖകന്‍: നിങ്ങള്‍ തനിച്ചല്ലെന്ന് ഗ്രീസിലെ അഭയാര്‍ഥികളോട് മാര്‍പാപ്പ, മുങ്ങിമരിച്ച അഭയാര്‍ഥികള്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികളെ സന്ദര്‍ശിക്കുന്ന വേളയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിങ്ങള്‍ തനിച്ചല്ലെന്നും, പ്രത്യാശ കൈവെടിയരുതെന്നും ആഹ്വാനം ചെയ്തത്. ചര്‍ച്ച് ഓഫ് ഗ്രീസ് തലവന്‍ ആര്‍ച്ച് ബിഷപ് ലെറോണിമോസ്, പാത്രിയാര്‍ക്ക ബര്‍തലോമി എന്നിവര്‍ക്കൊപ്പമായിരുന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം. അഭയാര്‍ഥികള്‍ …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ ഭൂകമ്പം, 41 പേര്‍ കൊല്ലപ്പെട്ടു, 1500 ഓളം പേര്‍ ഗുരുതരനിലയില്‍. തെക്കന്‍ ജപ്പാലിനെ ക്യുഷു മേഖലയിലുണ്ടായ ശക്തമായ രണ്ടു ഭൂകമ്പങ്ങളിലായാണ് 41 ലേറെ ആളുകള്‍ കൊല്ലപ്പെട്ടത്. കൂടുതല്‍പേര്‍ മണ്ണിനടിയിലും അവശിഷ്ടങ്ങള്‍ക്കിടയിലും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 1500 ഓളം പേരെ ഗുരുതരമായ നിലയില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: ടോക്കിയോ മൃഗശാലയിലെ ചിമ്പാന്‍സിയുടെ തടവുചാട്ടം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് വൈദ്യുത ലൈനിലുടെ പുറത്തുചാടാന്‍ ശ്രമിച്ച ചിമ്പാന്‍സി ഒടുവില്‍ സുരക്ഷിതമായി അധികൃതരുടെ വലയിലാകുകയും ചെയ്തു. ടോക്കിയോയിലെ സെന്‍ഡായി യജിയാമ സുവോളിജിക്കല്‍ പാര്‍ക്കില്‍ നിന്ന് രക്ഷപെടാനുള്ള ചിമ്പാന്‍സിയുടെ ശ്രമമാണ് ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായത്. മൃഗശാലയിലെ വൈദ്യുത പോസ്റ്റില്‍ കയറിയ ചാച്ചയെന്ന ചിമ്പാന്‍സിയെ അനുനയിപ്പിച്ച് …
സ്വന്തം ലേഖകന്‍: ചൈനയില്‍ പെഗ് അടിച്ചാല്‍ മാര്‍ക്ക്, വിദ്യാര്‍ഥികളെ കുടിപ്പിച്ചു കിടത്തിയ അധ്യാപകന്റെ ജോലി പോയി. ചൈനയിലെ ഗിഷൗ പ്രവിശ്യയിലെ അന്‍ഷുന്‍ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ഇവിടെ ചൈനീസ് മെഡിസിന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് കോഴ്‌സില്‍ അധ്യാപകനായ ജൂ മിംഗാണ് ഒരു ഗ്ലാസ് മദ്യം കുടിച്ചു തീര്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നൂറു മാര്‍ക്ക് കിട്ടുമെന്ന പ്രഖ്യാപനം നടത്തിയത്. പകുതി …
സ്വന്തം ലേഖകന്‍: കുവൈത്ത് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് എ മൈഗ്രേറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി. കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരിട്ട് ഇമൈഗ്രേറ്റ് സിസ്റ്റത്തില്‍ നഴ്‌സുമാരെ രജിസ്റ്റര്‍ ചെയ്തതിനു ശേഷം സംസ്ഥാന ഏജന്‍സികള്‍ മുഖേന റിക്രൂട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കും. കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ആരോഗ്യ മന്ത്രാലയത്തില്‍ പ്രതിവര്‍ഷം …