സ്വന്തം ലേഖകന്‍: ലണ്ടനിലെ മാഡം തുസാഡ്‌സ് മെഴുകു പ്രതിമകളില്‍ ഇനി നരേന്ദ്ര മോഡിയും. മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി മോഡിയുടെ പൂര്‍ണ്ണകായ മെഴുകു പ്രതിമ ഒരുങ്ങിക്കഴിഞ്ഞു. ക്രീം നിറത്തിലുള്ള കുര്‍ത്ത, കറുപ്പു നിറത്തിലുള്ള ഷൂ, ഡാര്‍ക്ക് ഓഫ് വൈറ്റ് നിറത്തിലുള്ള നെഹ്‌റു ജാക്കറ്റും അണിഞ്ഞ മോഡിയുടെ പ്രതിമായാണു മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. സിങ്കപ്പൂര്‍, ഹോങ്കോങ്, ബാങ്കോക്ക്, എന്നിവിടങ്ങില്‍ …
സ്വന്തം ലേഖകന്‍: പാസ്‌വേഡ് ഇല്ലാതെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറാമെന്ന് തെളിയിച്ച മലയാളിക്ക് ഫേസ്ബുക്ക് കൊടുത്ത സമ്മാനം. ചാത്തന്നൂര്‍ എംഇഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റിലെ മൂന്നാം വര്‍ഷ കംമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ അരുണ്‍ എസ് കുമാറിനാണു ഫേസ്ബുക്ക് 6.65 ലക്ഷം രൂപ സമ്മാനമായി നല്‍കിയത്. ഫേസ്ബുക്ക് അക്കൗണ്ടു വഴി നുഴഞ്ഞു കയറി വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: അറുനൂറിലധികം സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസ് ക്രിക്കറ്റ് താരം. വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ടിനോ ബെസ്റ്റാണ് പുതിയ വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ക്രിക്കറ്റ് മാച്ചുകളുമായി ബന്ധപ്പെട്ട് ലോകം ചുറ്റുന്നതിനിടെയാണ് ഇത്രയധികം സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തിയതെന്നും തന്റെ ആദ്യത്തെ പ്രണയം തകര്‍ന്നതാണ് ഇത്തരമൊരു ജീവിതം തെരഞ്ഞെടുക്കാന്‍ കാരണമെന്നും ടിനോ …
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം പിറന്നാള്‍, ആഘോഷങ്ങളുമായി ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉള്‍പ്പെടെയുള്ളവര്‍ ജന്മദിനത്തില്‍ രണ്ടാം എലിസബത്ത് രാജ്ഞിയെ ആദരിച്ചു. ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് രാജ്ഞി എന്ന നേട്ടത്തിന് കഴിഞ്ഞ വര്‍ഷം അര്‍ഹയായ എലിസബത്ത് രാജ്ഞി ഇത്തവണ തൊണ്ണൂറാം ജന്മദിനം ആഘോഷിച്ച ആദ്യ ബ്രിട്ടീഷ് ഭരണാധികാരിയെന്ന റെക്കോര്‍ഡും സ്വന്തം …
സ്വന്തം ലേഖകന്‍: പുതിയ ലോകാത്ഭുതവുമായി ചൈന ആകാശപ്പാലം ഗതാഗതത്തിനായി തുറക്കുന്നു. ലോകത്തെ ഏറ്റവും നീളം കൂടിയതും ഉയരം കൂടിയതുമായ ആകാശപാതകളില്‍ ഒന്നാണ് അഞ്ചു വര്‍ഷം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ച വാഹനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ ലോംഗ് ജിയാംഗ് നദിക്ക് കുറുകെ പണിത 920 അടി ഉയരവും 8,000 …
സ്വന്തം ലേഖകന്‍: പോലീസ് കാറില്‍ വച്ചെടുത്ത ചൂടന്‍ സെല്‍ഫി ഫേസ്ബുക്കില്‍, മെക്‌സിക്കോയിലെ സുന്ദരി പോലീസിന്റെ പണി പോയി. മെക്‌സിക്കന്‍ വനിതാ പോലീസ് നീല്‍ഡോ ഗ്രേഷ്യയെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ടോപ്‌ലെസ് സെല്‍ഫി തിരിച്ചു കടിച്ചത്. ഓട്ടോമാറ്റിക് മെഷീന്‍ ഗണ്‍ കയ്യിലേന്തി ഗ്രേഷ്യ സെല്‍ഫി എടുത്തത് പോലീസിന്റെ പട്രോളിംഗ് വാഹനത്തില്‍ തന്നെ ഇരുന്നാണ്. തുടര്‍ന്ന് ഈ ചിത്രം …
സ്വന്തം ലേഖകന്‍: ആക്ഷന്‍ ഹീറോ ബിജുവിനെ വ്യാജന്‍ പിടികൂടി, യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയ ഞാറക്കല്‍ സ്വദേശി നിതിനാണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 26 സിനിമകളുടെ വ്യാജ പതിപ്പുകളും പിടിച്ചെടുത്തു. പ്രെഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വഷണത്തിലാണ് അറസ്റ്റ്. പ്രതിയില്‍ …
സ്വന്തം ലേഖകന്‍: ദാരിദ്ര്യം മറികടക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് അവയവ കച്ചവടം വ്യാപിപ്പിക്കുന്നു, ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വന്തം കൂട്ടത്തിലുള്ളവരെ തന്നെ കൊലപ്പെടുത്തിയ ശേഷം അവയവയവങ്ങള്‍ പുറത്തെടൂത്ത് വില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഭീകരരെയാണ് വകവരുത്തുന്നത്. തുടര്‍ന്ന് ഇവരുടെ ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് വില്‍പ്പന നടത്തും. പരുക്കേറ്റ ഭീകരരുടെ അവയവങ്ങള്‍ …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലിടുന്ന പോസ്റ്റില്‍ നിന്ന് പണം സമ്പാദിക്കാനുള്ള പദ്ധതിയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്കില്‍ ആയിരവും രണ്ടായിരവും ലൈക്കും കമ്മന്റും കിട്ടുന്ന പോസ്റ്റുകളിട്ട് തകര്‍ക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. തങ്ങളുടിടുന്ന പോസ്റ്റില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരമാണ് അംഗങ്ങള്‍ക്ക് ഫേസ്ബുക്ക് ഒരുക്കുന്നത്. നിങ്ങളിടുന്ന പോസ്റ്റിനും ഫേസ്ബുക്ക് നിങ്ങള്‍ക്കു പണം നല്‍കും. പോസ്റ്റുകള്‍ക്കൊപ്പം നല്‍കുന്ന പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ …
സ്വന്തം ലേഖകന്‍: കേരളം സൂര്യന്റെ വറചട്ടിയാകുന്നു, പാലക്കാട് റെക്കോര്‍ഡ് ചൂട് 41.1 ഡിഗ്രി രേഖപ്പെടുത്തി. മലമ്പുഴയിലാണ് ഉയര്‍ന്ന താപനിലയായ 41.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. 1987 ലാണ് ഇതിന് മുന്‍പ് മലമ്പുഴയില്‍ താപനില ഇത്രയും ഉയര്‍ന്നത്. സമുദ്ര താപനില അസാധാരണമായി വര്‍ധിക്കുന്ന ‘എല്‍ നിനോ’ പ്രതിഭാസമാണ് കേരളത്തിനെ പൊള്ളിക്കുന്നത്. കേരളത്തില്‍ വേനല്‍മഴയില്‍ 43 ശതമാനം കുറവാണ് …