സ്വന്തം ലേഖകന്‍: കാല്‍ബുര്‍ഗി, പന്‍സാരെ, ദാബോല്‍ക്കര്‍ എന്നിവരെ കൊലപ്പെടുത്തിയത് ഒരേ നാടന്‍ തോക്ക് ഉപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്, കൊലപാതകങ്ങള്‍ക്ക് പരസ്പര ബന്ധമില്ലെന്ന് കേന്ദ്രത്തിന്റെ വാദം പൊളിയുന്നു. എഴുത്തുകാരനും കന്നഡ പണ്ഡിതനുമായ എം.എം കാല്‍ബുര്‍ഗി, സി.പി.ഐ നേതാവായിരുന്ന ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍ എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ ആയുധമെന്നാണ് ബുള്ളറ്റ് കാട്രിഡ്ജിന്റെ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. …
സ്വന്തം ലേഖകന്‍: ഇതുപോലൊരു ദാമ്പത്യം സ്വപ്നങ്ങളില്‍ മാത്രം, 54 വര്‍ഷമായി ശരീരം തളര്‍ന്നു കിടക്കുന്ന ഭാര്യയെ പരിചരിക്കുന്ന ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് അഞ്ചാം മാസത്തില്‍ ശരീരം പൂര്‍ണ്ണമായും തളര്‍ന്ന ഭാര്യയെ 54 വര്‍ഷമായി പരിചരിക്കുന്ന ഭര്‍ത്താവാണ് ഇപ്പോള്‍ ചൈനീസ് മാധ്യമങ്ങളിലെ താരം. 84 വയസുള്ള ഡു യുവാഹ എന്ന വൃദ്ധനാണ് 56 വര്‍ഷമായി ശരീരം തളര്‍ന്നു …
സ്വന്തം ലേഖകന്‍: റയന്‍ മാഡ്രിഡിനെ കര കയറ്റാന്‍ കോച്ചായി സാക്ഷാല്‍ സിനദിന്‍ സിദാന്‍ വരുന്നു. തുടര്‍ച്ചയായ പരാജയത്തില്‍ നട്ടം തിരിയുന്ന റയല്‍ മാഡ്രിഡിനെ കൈ പിടിച്ചുയര്‍ത്താന്‍ ഇതിഹാസ താരം സിനദിന്‍ സിദാന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിദാന്‍ വിരമിച്ചതിനു ശേഷം ഏതെങ്കിലും പ്രധാന ക്ലബിന്റെ പരിശീലന കുപ്പായം അണിയുന്നതും ആദ്യമാണ്. എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയോട് തോറ്റതിനു …
സ്വന്തം ലേഖകന്‍: കെ ആര്‍ മീരയുടെ ആരാച്ചാര്‍ നോവലിന് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ നോവലുകളില്‍ ഒന്നായിരുന്നു ആരാച്ചാര്‍. പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ പുരസ്‌കാരവും ലഭിക്കുകയും ചെയ്തു. പുരസ്‌കാരം ലഭിച്ചത് ഒരേസമയം സന്തോഷവും ദു:ഖവും നല്‍കുന്നതാണെന്നാണ് കെആര്‍ മീര …
സ്വന്തം ലേഖകന്‍: ഫ്രീ ബേസിക്‌സ്, അടുത്ത തട്ടിപ്പു പരിപാടിയുമായി ഫേസ്ബുക്ക്, പ്രതിഷേധം വ്യാപകമാകുന്നു. നേരത്തെ ഫേസ്ബുക്കിന്റെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് രൂപീകരിയ്ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നു. അത് ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്യ്രത്തെ, അതായത് നെറ്റ് ന്യൂട്രാലിറ്റിയ്െബാധിക്കുമെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്ക് ഇപ്പോള്‍ ഫ്രീ ബേസിക്‌സ് എന്ന പുതിയ സംരഭവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ റണ്‍വേ നവീകരണം ത്വരിതഗതിയില്‍, പുതിയ ആഗമന ടെര്‍മിനലും വരുന്നു, ഇരട്ടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സൗകര്യം. 140 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ടെര്‍മിനലിനും ഫയര്‍ സ്റ്റേഷനുമിടയിലായാണ് 85.18 കോടി രൂപ ചെലവില്‍ പുതിയ ആഗമന ടെര്‍മിനല്‍ നിര്‍മിക്കുക. ബംഗളൂരു ആസ്ഥാനമായ യു.ആര്‍.സി കമ്പനിക്കാണ് നിര്‍മാണ ചുമതല. …
സ്വന്തം ലേഖകന്‍: ഡല്‍ഹി മാനഭംഗം, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഡല്‍ഹി പെണ്‍കുട്ടിയുടെ അമ്മ. എന്റെ മകളുടെ പേര് ജ്യോതി സിംഗ് എന്നാണെന്നും, അവളുടെ പേര് വെളിപ്പെടുത്തുന്നതില്‍ തനിക്ക് യാതൊരു വിധത്തിലുള്ള നാണക്കേടുമില്ലെന്നും അവര്‍ പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇരയുടെ പേര് മറച്ചുപിടിക്കുന്നതെന്നും ബലാത്സംഗങ്ങള്‍പോലെ ക്രൂരമായ കുറ്റകൃത്യങ്ങളിലെ ഇരകളും അവരുടെ കുടുംബാംഗങ്ങളുമല്ല ലജ്ജിക്കേണ്ടത് …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ 100 റയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിള്‍ വക സൗജന്യ ഹൈ സ്പീഡ് വൈഫൈ വരുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ അറിയിച്ചു. ഇതിന്റെ ആദ്യ പടിയായി ജനുവരിയില്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈഫൈ …
സ്വന്തം ലേഖകന്‍: മുംബൈ വിമാനത്താവളത്തില്‍ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി എയര്‍ ഇന്ത്യ ജീവനക്കാരന് ദാരുണാന്ത്യം. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ജീവനക്കാരനാണ് മരിച്ചത്. ഹൈദരാബാദിലേക്ക് പോകാനിരുന്ന എ.ഐ 619 വിമാനത്തിന്റെ എന്‍ജിനിലാണ് ജീവനക്കാരന്‍ കുടുങ്ങിയത്. സംഭവ സ്ഥലത്തുവച്ച്തന്നെ മരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാന എന്‍ജിന്‍ നിര്‍ത്തിയശേഷമാണ് സാധാരണ അറ്റകുറ്റപ്പണികള്‍ നടത്തുക. അതിനാല്‍ …
സ്വന്തം ലേഖകന്‍: അല്‍ക്വയ്ദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി അറസ്റ്റില്‍, ഉത്തരേന്ത്യയില്‍ ഭീകരര്‍ വ്യാപക റിക്രൂട്ട്‌മെന്റ് നടത്തിയതായി തെളിവുകള്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അബ്ദുള്‍ റഹ്മാനെയാണ് അല്‍ക്വയ്ദ ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. അല്‍ ഖ്വെയ്ദയുടെ ഇന്ത്യന്‍ വിഭാഗവുമായി ഇയാള്‍ നിരന്തരം ടെലിഫോണ്‍ വഴിയും ഇ മെയില്‍ വഴിയും സംസാരിച്ചിരുന്നതിനുള്ള തെളിവുകള്‍ ലഭിച്ചതായി പോലീസ് …