1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2015

സ്വന്തം ലേഖകന്‍: അല്‍ക്വയ്ദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി അറസ്റ്റില്‍, ഉത്തരേന്ത്യയില്‍ ഭീകരര്‍ വ്യാപക റിക്രൂട്ട്‌മെന്റ് നടത്തിയതായി തെളിവുകള്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അബ്ദുള്‍ റഹ്മാനെയാണ് അല്‍ക്വയ്ദ ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

അല്‍ ഖ്വെയ്ദയുടെ ഇന്ത്യന്‍ വിഭാഗവുമായി ഇയാള്‍ നിരന്തരം ടെലിഫോണ്‍ വഴിയും ഇ മെയില്‍ വഴിയും സംസാരിച്ചിരുന്നതിനുള്ള തെളിവുകള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ഉത്തരേന്ത്യയില്‍ നിന്ന് അല്‍ക്വയ്ദക്കുവേണ്ടി ആളുകളെ ഇയാള്‍ റിക്രൂട്ട് ചെയ്തിരുന്നതായാണ് സൂചന.

എന്നാല്‍ റിക്രൂട്ട്‌മെന്റ് തുടങ്ങി എത്ര കാലമായെന്നോ എത്രപേരെ ഭീകരരായി അയച്ചെന്നോ വ്യക്തമായിട്ടില്ല. പശ്ചിമ ബംഗാള്‍ സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പശ്ചിംഗച്ചയിലാണ് താമസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി അബ്ദുള്‍ റഹ്മാനെ ചോദ്യം ചെയ്തു വരികയാണെന്ന് ഉത്തര്‍ പ്രദേശ് പോലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.