1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മിസ്റ്റര്‍ ബീന് 25 വയസ്സ്, നടന്‍ ആറ്റ്കിന്‍സന്റെ വ്യത്യസ്തമായ ആഘോഷം
മിസ്റ്റര്‍ ബീന് 25 വയസ്സ്, നടന്‍ ആറ്റ്കിന്‍സന്റെ വ്യത്യസ്തമായ ആഘോഷം
സ്വന്തം ലേഖകന്‍: മിസ്റ്റര്‍ ബീന് 25 വയസ്സ്, നടന്‍ ആറ്റ്കിന്‍സന്റെ വ്യത്യസ്തമായ ആഘോഷം. ബ്രിട്ടിഷ് നടന്‍ അറ്റ്കിന്‍സണ്‍ മിസ്റ്റര്‍ ബീനായി ലോകത്തെ ചിരിപ്പിച്ചു തുടങ്ങിയിട്ടു കാല്‍നൂറ്റാണ്ടു തികഞ്ഞത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. തന്റെ പ്രശ്‌സ്തമായ പച്ചക്കാറും അതിലൊരു ടെഡിയുമായി ലണ്ടനിലെ ബക്കിങ്ങാം കൊട്ടാരത്തിലേക്കൊരു സവാരി നടത്തിയാണ് ആറ്റ്കിന്‍സണ്‍ ചിരിയുടെ കാല്‍നൂറ്റാണ്ടു ഘോഷിച്ചത്. കാറിനുള്ളിലല്ല, കാറിനു മുകളില്‍ ചാരുകസേര …
തന്റെ കോണ്ടം പരസ്യങ്ങള്‍ ബലാത്സംഗം കൂട്ടുമെന്ന ആരോപണത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍
തന്റെ കോണ്ടം പരസ്യങ്ങള്‍ ബലാത്സംഗം കൂട്ടുമെന്ന ആരോപണത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍
സ്വന്തം ലേഖകന്‍: തന്റെ കോണ്ടം പരസ്യങ്ങള്‍ ബലാത്സംഗം കൂട്ടുമെന്ന ആരോപണത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ കോണ്ടം പരസ്യങ്ങള്‍ രാജ്യത്ത് ബലാത്സംഗം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന സി.പി.ഐ നേതാവ് അതുല്‍ കുമാര്‍ അന്‍ജാന്റെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു താരം. കൂടാതെ സണ്ണി ലിയോണ്‍ അഭിനയിക്കുന്ന അത്യധികം സദാചാരവിരുദ്ധമായ ഗര്‍ഭനിരോധന ഉറയുടെ പരസ്യം പിന്‍വലിക്കണമെന്ന് ഡല്‍ഹി …
ഭോപ്പാലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളെ ഉമ്മ വക്കാന്‍ പഠിപ്പിച്ച സ്‌കൂള്‍ ലൈബ്രേറിയന്‍ പിടിയില്‍
ഭോപ്പാലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളെ ഉമ്മ വക്കാന്‍ പഠിപ്പിച്ച സ്‌കൂള്‍ ലൈബ്രേറിയന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളെ ഉമ്മ വക്കാന്‍ പഠിപ്പിച്ച സ്‌കൂള്‍ ലൈബ്രേറിയന്‍ പിടിയില്‍. വിദ്യാര്‍ഥികളെ ചുംബിക്കാന്‍ പഠിപ്പിച്ച ജബല്‍പുരിലെ ക്രൈസ്റ്റ് ചര്‍ച്ച് ഡയോസിയന്‍ ഹൈസ്‌കൂളിലെ ലൈബ്രേറിയന്‍ ഹാരി തിയോഫിലിസിനെയാണ് രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച അധ്യാപകരില്ലാത്ത സമയത്താണ് ഇയാള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ക്ലാസില്‍ കയറി വിദ്യാര്‍ഥികള്‍ക്ക് …
ഇ മൈഗ്രേറ്റ് സംവിധാനം പഴയപടി തന്നെ, വീണ്ടും പരാതി പ്രളയം
ഇ മൈഗ്രേറ്റ് സംവിധാനം പഴയപടി തന്നെ, വീണ്ടും പരാതി പ്രളയം
സ്വന്തം ലേഖകന്‍: ഇ മൈഗ്രേറ്റ് സംവിധാനം പഴയപടി തന്നെ, വീണ്ടും പരാതി പ്രളയം. ഇ മൈഗ്രേറ്റ് സംവിധാനവുമായി ബന്ധപ്പെട്ടു കേന്ദ്രവിദേശകാര്യ മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ തുടരുന്നതായാണ് പരാതി. സംവിധാനത്തില്‍ പുതുതായി വരുത്തിയ മാറ്റങ്ങള്‍ നാമമാത്രമാണെന്നും അപാകതകള്‍ ഇപ്പോഴും തുടരുകയാണെന്നും റിക്രൂട്ട്‌മെന്റിന് ശ്രമിക്കുന്ന ചെറുകിട കമ്പനിക്കാര്‍ പറയുന്നു. പരാതികളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും വിദേശകാര്യ …
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയില്‍ വനഭൂമി മാത്രം
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയില്‍ വനഭൂമി മാത്രം
സ്വന്തം ലേഖകന്‍: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയില്‍ വനഭൂമി മാത്രം. പശ്ചിമഘട്ടത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ഇഎസ്എ) പരിധിയില്‍ വനഭൂമിയെ മാത്രം ഉള്‍പ്പെടുത്തുകയെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു. കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം ഒന്‍പതിന് അവസാനിക്കുന്നതിനാല്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്നു പരിസ്ഥിതി മന്ത്രാലയം നിയമോപദേശം …
പുതിയ ലോഗോയും പുത്തന്‍ കോച്ചുകളുമായി മുഖം മിനുക്കി കൊച്ചി മെട്രോ
പുതിയ ലോഗോയും പുത്തന്‍ കോച്ചുകളുമായി മുഖം മിനുക്കി കൊച്ചി മെട്രോ
സ്വന്തം ലേഖകന്‍: പുതിയ ലോഗോയും പുത്തന്‍ കോച്ചുകളുമായി മുഖം മിനുക്കി കൊച്ചി മെട്രോ. പുതിയ മെട്രോ കോച്ചുകളുടെ ഡിസൈനുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്തു. ഡിസൈന്‍ ആല്‍ബത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൊച്ചി മെട്രോയുടെ പുതിയ ലോഗോയുടെ പ്രകാശനം മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചടങ്ങ്. പദ്ധതിയുടെ നിര്‍മാണ …
ഭൂമിയില്‍ ആകെ മൂന്നു ലക്ഷം കോടി മരങ്ങളുണ്ടെന്ന് പഠനം, പ്രതീക്ഷിച്ചതിലും ഏഴു മടങ്ങ് കൂടുതല്‍
ഭൂമിയില്‍ ആകെ മൂന്നു ലക്ഷം കോടി മരങ്ങളുണ്ടെന്ന് പഠനം, പ്രതീക്ഷിച്ചതിലും ഏഴു മടങ്ങ് കൂടുതല്‍
സ്വന്തം ലേഖകന്‍: ഭൂമിയില്‍ ആകെ മൂന്നു ലക്ഷം കോടി മരങ്ങളുണ്ടെന്ന് പഠനം, പ്രതീക്ഷിച്ചതിലും ഏഴു മടങ്ങ് കൂടുതല്‍. ഭൂമിയില്‍ ഇപ്പോള്‍ മൂന്നു ലക്ഷം കോടിയിലേറെ മരങ്ങളുണ്ടെന്നും ഈ സംഖ്യ മുന്‍പു വിചാരിച്ചതിനെക്കാള്‍ ഏഴര മടങ്ങു കൂടുതലാണെന്നും യേല്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ തോമസ് ക്രോവ്തറും സംഘവുമാണു കണ്ടെത്തിയത്. ഒരാള്‍ക്കു 422 മരം വീതം മൂന്നു ലക്ഷം കോടി …
യുദ്ധക്കൊതി കാണിച്ചാല്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഇന്ത്യക്ക് പാക് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്
യുദ്ധക്കൊതി കാണിച്ചാല്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഇന്ത്യക്ക് പാക് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുദ്ധക്കൊതി കാണിച്ചാല്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ഇന്ത്യക്ക് പാക് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടേയും സൈനികര്‍ വെടിവപ്പ് തുടരുന്നതിനിടെയാണ് പുതിയ പ്രകോപനവുമായി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് രംഗത്തെത്തിയത്. പാക്കിസ്ഥാനുമായി എപ്പോള്‍ വേണമെങ്കിലും ചെറിയൊരു യുദ്ധമുണ്ടായേക്കാമെന്നും അതിനായി ഇന്ത്യന്‍ സൈന്യം സദാ സന്നദ്ധരായിരിക്കണമെന്ന ഇന്ത്യന്‍ കരസേനാ മേധാവി ദല്‍ബീര്‍ …
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മുസ്ലീങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് വിഎച്ച്പി നേതാവ് തൊഗാഡിയ
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മുസ്ലീങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് വിഎച്ച്പി നേതാവ് തൊഗാഡിയ
സ്വന്തം ലേഖകന്‍: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മുസ്ലീങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് വിഎച്ച്പി നേതാവ് തൊഗാഡിയ. വിശ്വഹിന്ദു പരിഷത് വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ പരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. രണ്ടിലധികം കുട്ടികളുള്ള മുസ്!ലിംകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് തൊഗാഡിയ തുറന്നടിച്ചത്. ഇവരുടെ റേഷന്‍ വെട്ടിക്കുറയ്ക്കുകയും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്യണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. രാജ്യത്തെ …
ജമ്മു കശ്മീരില്‍ പോരാട്ടം രൂക്ഷം, സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാലു ഭീകരരും മരിച്ചു
ജമ്മു കശ്മീരില്‍ പോരാട്ടം രൂക്ഷം, സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാലു ഭീകരരും മരിച്ചു
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ പോരാട്ടം രൂക്ഷം, സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാലു ഭീകരരും മരിച്ചു. രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ സൈന്യം വധിച്ചത്. ജമ്മു കശ്മീരിലെ ഹന്ത്വാര മേഖലയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ ഭീകരവാദികളുമായി രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. മൂന്ന് ദിവസം മുമ്പ് ഹന്ത്വാര മേഖലയില്‍ തന്നെ നുഴഞ്ഞുകയറിയ …