1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2015

സ്വന്തം ലേഖകന്‍: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മുസ്ലീങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് വിഎച്ച്പി നേതാവ് തൊഗാഡിയ. വിശ്വഹിന്ദു പരിഷത് വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ പരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

രണ്ടിലധികം കുട്ടികളുള്ള മുസ്!ലിംകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് തൊഗാഡിയ തുറന്നടിച്ചത്. ഇവരുടെ റേഷന്‍ വെട്ടിക്കുറയ്ക്കുകയും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്യണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

രാജ്യത്തെ ഹിന്ദുക്കള്‍ വംശനാശ ഭീഷണിയിലാണ്. സരസ്വതി നദി പോലെ ഹിന്ദുക്കള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുസ്!ലിം ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ഹിന്ദുക്കള്‍ അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ കോളത്തിലാണ് തൊഗാഡിയയുടെ വിവാദ പരാമള്‍ശങ്ങള്‍.

ജാതി സെന്‍സസ് കണക്കുകള്‍ പുറത്തുവന്നതിനു ശേഷം തീവ്ര ഹിന്ദുത്വ നിലപാടുള്ള കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന മതവിരുദ്ധ പ്രസ്താവനകളില്‍ അവസാനത്തേതാണ് തൊഗാഡിയയുടേത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.