സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവളം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര സഹമന്ത്രി മഹേഷ് ശര്‍മ ആറന്മുള വള്ളം കളി ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് വിമാനത്താവളം സംബന്ധിച്ച പ്രസ്താവന നടത്തിയത്. ചില ഗ്രാമീണ വിമാനത്താവളങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ആറന്മുള ഈ പട്ടികയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറന്മുളയെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത വീണ്ടും, നാലുപേരെ ജീവനോടെ ചുടുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്. കയ്യും കാലും ചങ്ങല കൊണ്ട് ബന്ധിച്ചശേഷം നാലുപേരെയും ചുട്ടു കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്. ഇതിനു മുന്‍പും ഇത്തരത്തില്‍ ഇസ്!ലാമിക് സ്റ്റേറ്റ് ആളുകളെ കൊലപ്പെടുത്തിയിരുന്നു. ‘ഇത് പ്രതികാരത്തിനുള്ള സമയമാണ്. അവര്‍ ഞങ്ങളെ …
സ്വന്തം ലേഖകന്‍: ഹൈദരാബാദിന്‍ അജ്ഞാത സിറിഞ്ച് ഭീകരന്റെ വിളയാട്ടം, പ്രധാന ഇരകള്‍ സ്ത്രീകള്‍. അപ്രതീക്ഷിതമായി സ്ത്രീകളുടെ ശരീരത്തില്‍ സിറിഞ്ച് കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയാണ് ഇയാളുടെ വിനോദം. സംഭവം ഒരുപാട് തവണ ആവര്‍ത്തിച്ചപ്പോള്‍ സമാധാനമായി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സ്ത്രീകള്‍. ഇതുവരെ, 15 ഓളം സ്ത്രീകള്‍ക്ക് ഇയാളില്‍ നിന്നും കുത്തേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ബൈക്കില്‍ എത്തിയാണ് ഇയാള്‍ …
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തു നിന്ന് കൊച്ചിക്ക് കപ്പല്‍, ടിക്കറ്റ് 700 രൂപ. നാലു മണിക്കൂറാണ് യാത്രാ സമയം. കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 700 മുതല്‍ 800 രൂപവരെ ആയിരിക്കും യാത്രാക്കൂലി. യാത്രാ സമയമാകട്ടെ മൂന്നര മണിക്കൂര്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് യാത്രാക്കപ്പല്‍ സര്‍വീസ് നടത്താന്‍ തുറമുഖ വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചു. ആദ്യഘട്ടത്തില്‍ കൊച്ചി, …
സ്വന്തം ലേഖകന്‍: കേരളത്തിലേക്ക് ഒഴുകുന്ന പ്രവാസി പണം ഒരു ലക്ഷം കോടിയിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. രൂപയുടെ വില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലേക്കുള്ള പണമൊഴുക്ക് പൊടുന്നനെ വര്‍ദ്ധിക്കാന്‍ കാരണമായത്. ഈ മാസം 25 ശതമാനം വരെ വര്‍ദ്ധന പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറിയപങ്കും പണമൊഴുകുന്നത്. കേരളത്തിലേക്കുള്ള പ്രവാസിപ്പണം 30 …
സ്വന്തം ലേഖകന്‍: സിപിഎം, ബിജെപി നായാട്ടു സംഘങ്ങള്‍ സജീവം, കണ്ണൂര്‍ പുകയുന്നു. ജില്ലയില്‍ ബിജെപി, സിപിഎം ഏറ്റുമുട്ടലുകളുടെ ഭാഗമായി രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെ ആക്രമം വ്യാപിക്കുകയാണ്. കണ്ണൂരില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്തിന്റേതടക്കം ഒട്ടേറെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. ചാലാടുള്ള രഞ്ജിത്തിന്റെ വീടിനു നേരെ ഇന്നലെ പുലര്‍ച്ചെയാണു ബോംബേറുണ്ടായത്. …
സ്വന്തം ലേഖകന്‍: നേതാജിയുടെ മരണം, രഹസ്യ ഫയലുകള്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ബ്രിട്ടനില്‍. നേതാജിയുടെ അന്തരവന്റെ മകന്‍ സൂര്യകുമാര്‍ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ടിട്ടും കത്തെഴുതിയിട്ടും ഫയലുകളുടെ കാര്യത്തില്‍ അനുകൂല മറുപടിയില്ലാതെ വന്നപ്പോഴാണ് സൂര്യകുമാര്‍ ബോസിന്റെ സഹോദരി ബ്രിട്ടനെ സമീപിച്ചത്. ജപ്പാന്‍, യുഎസ്, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ കൈവശം നേതാജിയുടെ തിരോധാനവുമായി …
സ്വന്തം ലേഖകന്‍: ഗള്‍ഫ് ബാങ്കുകളില്‍ നിന്ന് 1000 കോടി വായ്പയെടുത്ത് മലയാളി സ്വര്‍ണ വ്യാപാരി മുങ്ങിയെന്ന് വാര്‍ത്ത, മുങ്ങിയത് അറ്റലസ് രാമചന്ദ്രനാണെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസം ‘ഗള്‍ഫ് ന്യൂസ്’ ആണ് യുഎഇയിലെ 15 ബാങ്കുകളിലെ വക്താക്കളെ ഉദ്ധരിച്ച് ഏതാണ്ട് 555 ദശലക്ഷം ദിര്‍ഹം വായ്പ എടുത്ത് ജൂവലറി ഗ്രൂപ്പിന്റെ ഉടമ മുങ്ങിയതായി വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ …
സ്വന്തം ലേഖകന്‍: പട്ടേല്‍ സംവരണ പ്രക്ഷോഭം, ഗുജറാത്ത് തണുക്കുന്നു, കര്‍ഫ്യൂ പിന്‍വലിച്ചു. പിന്നോക്ക സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍ സമുദായത്തിന്റെ സമരം നിയന്ത്രാണാതീതം ആയതിതിനെ തുടര്‍ന്ന് കലാപഭൂമിയായ ഗുജറാത്ത് സാധാരണനിലയിലേക്കു മടങ്ങുന്നു . കഴിഞ്ഞ രണ്ടു ദിവസമായി കാര്യമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനെത്തുടര്‍ന്നു അധികൃതര്‍ കര്‍ഫ്യൂ നീക്കി. അഹമ്മദാബാദ് നഗരത്തിലെ ഒന്‍പതു പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍നിന്നും …
സ്വന്തം ലേഖകന്‍: കുവൈത്ത് പ്രവാസികളുടെ റസിഡന്‍സി നിബന്ധനകളില്‍ സമൂല അഴിച്ചുപണികള്‍ വരുന്നു. വിദേശികളുടെ റസിഡന്‍സിയുമായി ബന്ധപ്പെട്ട് നിലവിലുള്ള വിവിധ വകുപ്പുകളുടെ നിയമങ്ങള്‍ ഏകീകരിച്ചു പൊതുവായ സംവിധാനം കൊണ്ടുവരാനാണു തൊഴില്‍ വകുപ്പിന്റെ നീക്കം. ഇതിനായി കഴിഞ്ഞ കാലങ്ങളില്‍ വകുപ്പുകള്‍ നടത്തിയ പഠനങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മാറ്റങ്ങള്‍ മാന്‍ പവര്‍ പബ്ലിക് അതോറിറ്റിയുടെ പരിഗണയിലാണ്. പുതിയ മാറ്റങ്ങള്‍ പ്രകാരം …