1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എലി കരണ്ടതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു
ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എലി കരണ്ടതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു
സ്വന്തം ലേഖകന്‍: ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എലി കരണ്ടതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ വെന്റിലേറ്ററിലായിരുന്ന വെറും രണ്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് എലിയുടെ കടിയേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് പ്രതിഷേധവുമായെത്തി. സംഭവന്‍ ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതോടെ ഉത്തരവാദിത്തത്തില്‍ നിന്ന് തടിയൂരാനുള്ള ശ്രമത്തിലാണ് അധികൃതര്‍ …
ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി എട്ടു മാസമാക്കാന്‍ മേനകാ ഗാന്ധിയുടെ ശുപാര്‍ശ
ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി എട്ടു മാസമാക്കാന്‍ മേനകാ ഗാന്ധിയുടെ ശുപാര്‍ശ
സ്വന്തം ലേഖകന്‍: ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി എട്ടു മാസമാക്കാന്‍ മേനകാ ഗാന്ധിയുടെ ശുപാര്‍ശ. സംഘടിത മേഖലക്കൊപ്പം അസംഘടിത മേഖലയിലുള്ള സ്ത്രീകള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്ന വിധത്തില്‍ നിയമ ഭേദഗതി വേണമെന്നാണ് വനിതശിശുക്ഷേമ വകുപ്പ് മന്ത്രിയായ മേനകാ ഗാന്ധിയുടെ ശുപാര്‍ശ. ജോലിക്കാരായ സ്ത്രീകളുടെ പ്രസവാവധി മൂന്നില്‍ നിന്ന് എട്ട് മാസമാക്കി ഉയര്‍ത്തണമെന്നും കുട്ടികളെ ദത്തെടുക്കാന്‍ തയ്യാറാകുന്നവര്‍ക്കും …
വാട്‌സാപ്പ് മുഖം മിനുക്കി, പുതുതായി അഞ്ച് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ പുതിയ വേര്‍ഷന്‍ തയ്യാര്‍
വാട്‌സാപ്പ് മുഖം മിനുക്കി, പുതുതായി അഞ്ച് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ പുതിയ വേര്‍ഷന്‍ തയ്യാര്‍
സ്വന്തം ലേഖകന്‍: വാട്‌സാപ്പ് മുഖം മിനുക്കി, പുതുതായി അഞ്ച് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ പുതിയ വേര്‍ഷന്‍ തയ്യാര്‍. അഞ്ചു പുതിയ ഫീച്ചറുകളാണ് വാട്‌സാപ്പ് പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവിലെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യങ്ങള്‍ ലഭിക്കാന്‍ വാട്ട്‌സ് ആപ്പ് വേര്‍ഷന്‍ 2.12.250 ലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ മതി. അണ്‍റെഡ്: വാട്‌സാപ്പില്‍ ഒരിക്കല്‍ വായിച്ച സന്ദേശങ്ങള്‍ വീണ്ടും ‘അണ്‍റെഡ്’ …
പട്ടേല്‍ സമുദായ സംവരണം, ഗുജറാത്ത് കത്തുന്നു
പട്ടേല്‍ സമുദായ സംവരണം, ഗുജറാത്ത് കത്തുന്നു
സ്വന്തം ലേഖകന്‍: പട്ടേല്‍ സമുദായ സംവരണം, ഗുജറാത്ത് കത്തുന്നു. പിന്നാക്ക വിഭാഗ സംവരണം ആവശ്യപ്പെട്ടു പട്ടേല്‍ സമുദായക്കാര്‍ നിരത്തിലിറങ്ങിയതോടെ ഗുജറാത്തില്‍ വ്യാപക അക്രമം. സമുദായം ആഹ്വാനം ചെയ്ത ബന്ദിനിടെ ഉണ്ടായ പൊലീസ് വെടിവയ്പിലും അക്രമത്തിലും അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന പട്ടേല്‍ സമുദായ സംവരണ പ്രക്ഷോഭത്തില്‍ യുവനേതാവ് ഹാര്‍ദിക് പട്ടേലിന്റെ തീപ്പൊരി പ്രസംഗത്തില്‍നിന്നു പ്രചോദിതരായ ജനക്കൂട്ടമാണ് …
മടങ്ങിവരവ് ആഘോഷമാക്കാന്‍ ഐശ്വര്യ റായ്, പുതിയ ചിത്രമായ ജസ്ബയുടെ ട്രെയിലര്‍ പുറത്തിറങ്ങി
മടങ്ങിവരവ് ആഘോഷമാക്കാന്‍ ഐശ്വര്യ റായ്, പുതിയ ചിത്രമായ ജസ്ബയുടെ ട്രെയിലര്‍ പുറത്തിറങ്ങി
സ്വന്തം ലേഖകന്‍: മടങ്ങിവരവ് ആഘോഷമാക്കാന്‍ ഐശ്വര്യ റായ്, പുതിയ ചിത്രമായ ജസ്ബയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരിടവേളയ്!ക്കു ശേഷം ഐശ്വര്യ റായ് തിരിച്ചെത്തുന്ന ചിത്രമായ ജസ്!ബയുടെ ട്രെയിലറിന് യുട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ഒരു വക്കീലിന്റെ വേഷത്തിലാണ് ഐശ്വര്യാ റായ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് ഗുപ്തയാണ്. ഇര്‍ഫാന്‍ ഖാന്‍, ഷബാന ആസ്മി എന്നിവരും …
മംഗലാപുരത്ത് ഹിന്ദു യുവതിയോട് സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചു
മംഗലാപുരത്ത് ഹിന്ദു യുവതിയോട് സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചു
സ്വന്തം ലേഖകന്‍: മംഗലാപുരത്ത് ഹിന്ദു യുവതിയോട് സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയുമായി കാറില്‍ വന്ന യുവാവിനെ തടഞ്ഞശേഷം ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. സംഭവത്തില്‍ 13 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ മര്‍ദ്ദിച്ച ശേഷം സ്ഥലത്തെ ഇലക്ട്രിക് പോസ്റ്റില്‍ പിടിച്ചു കെട്ടിയിടുകയും തുടര്‍ന്ന് നഗ്‌നനാക്കി തിരക്കുള്ള ചന്തയിലൂടെ …
കോള്‍ഡ്രോപ് പരാതിയുണ്ടായാല്‍ മൊബൈല്‍ കമ്പനിക്ക് എതിരെ നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍
കോള്‍ഡ്രോപ് പരാതിയുണ്ടായാല്‍ മൊബൈല്‍ കമ്പനിക്ക് എതിരെ നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: കോള്‍ഡ്രോപ് പരാതിയുണ്ടായാല്‍ മൊബൈല്‍ കമ്പനിക്ക് എതിരെ നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കോള്‍ഡ്രോപ് പ്രശ്‌നം പരിഹരിക്കാത്ത മൊബൈല്‍ സേവനദാതാക്കള്‍ക്കെതിരെ നടപടി യെടുക്കുമെന്ന് കേന്ദ്ര ടെലികോംവകുപ്പുമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോള്‍ഡ്രോപ് പ്രശ്‌നം മൊബൈല്‍ ഉപയോക്താക്കള്‍ക്ക് തലവേദനയായി മാറിയ സഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. കോള്‍മുറിയലിനു പിന്നില്‍ സേവനദാതാക്കളുടെ സാമ്പത്തിക താത്പര്യമണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഒരു കോള്‍ …
ജാതി സെന്‍സസ് കണക്കുകള്‍ പുറത്തുവിട്ടു, കേരളത്തില്‍ 1.82 കോടി ഹിന്ദുക്കള്‍, മുസ്!ലിംകള്‍ 88.7 ലക്ഷം, ക്രിസ്ത്യാനികള്‍ 61.4 ലക്ഷം
ജാതി സെന്‍സസ് കണക്കുകള്‍ പുറത്തുവിട്ടു, കേരളത്തില്‍ 1.82 കോടി ഹിന്ദുക്കള്‍, മുസ്!ലിംകള്‍ 88.7 ലക്ഷം, ക്രിസ്ത്യാനികള്‍ 61.4 ലക്ഷം
സ്വന്തം ലേഖകന്‍: ജാതി സെന്‍സസ് കണക്കുകള്‍ പുറത്തുവിട്ടു, കേരളത്തില്‍ 1.82 കോടി ഹിന്ദുക്കള്‍, മുസ്!ലിംകള്‍ 88.7 ലക്ഷം, ക്രിസ്ത്യാനികള്‍ 61.4 ലക്ഷം. 2011 ലെ ജാതി സെന്‍സസിലെ കണക്കുകളാണ് പുറത്തുവിട്ടത്. ഇതനുസരിച്ച് കേരളത്തിലെ ആകെ ജനസംഖ്യ 3,34,06061 ആണ്. ഇതില്‍ 1,6027412 പുരുഷന്‍മാര്‍. 1,7378649 സ്ത്രീകള്‍ എന്നിങ്ങനെയാണ് ലിംഗം തിരിച്ചുള്ള കണക്ക്. ജാതി തിരിച്ചുള്ള കണക്കുകകള്‍ …
വീട്ടില്‍ ചിത്രീകരിച്ച നീലച്ചിത്രം യുട്യൂബില്‍ വൈറലായി, കമിതാക്കള്‍ക്ക് പഞ്ചായത്തിന്റെ വിലക്ക്
വീട്ടില്‍ ചിത്രീകരിച്ച നീലച്ചിത്രം യുട്യൂബില്‍ വൈറലായി, കമിതാക്കള്‍ക്ക് പഞ്ചായത്തിന്റെ വിലക്ക്
സ്വന്തം ലേഖകന്‍: വീട്ടില്‍ ചിത്രീകരിച്ച നീലച്ചിത്രം യുട്യൂബില്‍ വൈറലായി, കമിതാക്കള്‍ക്ക് പഞ്ചായത്തിന്റെ വിലക്ക്. ദൃശ്യങ്ങള്‍ വൈറലാകുകയും വിലക്ക് വരുകയും ചെയ്തതോടെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവാവ് മുങ്ങി. എന്നാല്‍, പാവപ്പെട്ട കുടുംബത്തിലെ അംഗമായ യുവതിക്ക് വീട് ഉപേക്ഷിച്ചുപോകാന്‍ പഞ്ചായത്ത് മുഖ്യന്മാര്‍ 10 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ആഗ്രയിലെ നയീ കീ മണ്ഡിയിലുള്ള കമിതാക്കള്‍ പ്രണയാവേശത്തില്‍ ചിത്രീകരിച്ച സ്വന്തം …
സ്ത്രീകളെ ഉപയോഗിച്ച് ഇന്റര്‍നെറ്റ് വഴി വീഡിയോ ചാറ്റ് നടത്തി പണം തട്ടുന്ന സംഘത്തെ ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്തു
സ്ത്രീകളെ ഉപയോഗിച്ച് ഇന്റര്‍നെറ്റ് വഴി വീഡിയോ ചാറ്റ് നടത്തി പണം തട്ടുന്ന സംഘത്തെ ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകന്‍: സ്ത്രീകളെ ഉപയോഗിച്ച് ഇന്റര്‍നെറ്റ് വഴി വീഡിയോ ചാറ്റ് നടത്തി പണം തട്ടുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുള്ള സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ചാറ്റില്‍ വീഡിയോ റെക്കോഡ് ചെയ്യുകയും പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണംതട്ടുകയും …