സ്വന്തം ലേഖകന്‍: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്‌സിഡി എടുത്തു കളയണമെന്ന ഐഎംഎഫ് ആവശ്യം സൗദി തള്ളി. പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കണമെന്നാണ് അന്താരാഷ്ട്ര നാണയനിധി സൗദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില റെക്കോര്‍ഡ് തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ അവശ്യ വസ്തുക്കളുടെ സബ്‌സിഡി എടുത്തുകളയണമെന്ന് …
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് ജോലി തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്ന് നാടുകടത്തിച്ച് അറസ്റ്റ് ചെയ്യാന്‍ സിബിഐ നീക്കം. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ അല്‍സറഫ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിനെ നാടുകടത്തി അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ യു.എ.ഇ സര്‍ക്കാരുമായി സി.ബി.ഐ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. ഈ മാസം അവസാനത്തോടെ ഉതുപ്പിനെ യുഎഇയില്‍ നിന്ന് …
സ്വന്തം ലേഖകന്‍: യുഎഇയില്‍ ഉച്ചഭക്ഷണ നിയമം ലംഘിച്ച 43 സ്ഥാപനങ്ങള്‍ കുടുങ്ങി. തുറന്ന സ്ഥലങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കരുതെന്ന നിയമം ലംഘിച്ച കമ്പനികളാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ കുടുങ്ങിയത്. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 15 വരെ നടത്തിയ പരിശോധനയിലാണു നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിച്ചവരെ പടികൂടിയതെന്ന് മന്ത്രാലയത്തിലെ തൊഴില്‍ പരിശോധന കാര്യവകുപ്പ് അസി. അണ്ടര്‍ സെക്രട്ടറി …
സ്വന്തം ലേഖകന്‍: ഓണാഘോഷം കഴിഞ്ഞു മടങ്ങുന്ന പ്രവാസികളെ പരമാവധി പിഴിയാന്‍ വിമാനക്കമ്പനികള്‍ തയ്യാറെടുക്കുന്നു. കേരളത്തില്‍ നിന്ന് വിദേശത്തേക്കുള്ള മടക്കത്തിരക്ക് തുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു. സ്‌കൂളുകള്‍ ഈയാഴ്ച അവസാനത്തോടെ തുറക്കുമെങ്കിലും ഓണത്തിനുശേഷമാണു പലരും മടങ്ങിയെത്തുന്നത്. എന്നാല്‍ ഉയര്‍ന്ന വിമാനടിക്കറ്റ് കാരണം മടക്കയാത്ര രണ്ടാഴ്ച കഴിഞ്ഞിട്ടാകാമെന്നു തീരുമാനിക്കേണ്ടി വന്നവര്‍ ഏറെയാണ്. ശരാശരി 600 ദിര്‍ഹം …
സ്വന്തം ലേഖകന്‍: നൂഡില്‍സില്‍ മായം, മാഗിക്കു പിന്നാലെ യിപ്പിയും കുടുങ്ങുന്നു. ഉത്തര്‍പ്രദേശിലെ ഭക്ഷ്യപരിശോധനാവിഭാഗം (എഫ്.ഡി.എ.) നടത്തിയ പരിശോധനയിലാണ് യിപ്പി നൂഡില്‍സിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ കണ്ടെത്തിയത്. ഇന്ത്യന്‍ കമ്പനിയായ ഐ.ടി.സി.യാണ് യിപ്പിയുടെ നിര്‍മ്മാതാക്കള്‍. യിപ്പിയില്‍ അമിതമായ അളവില്‍ ഈയം കണ്ടെത്തിയതായി പരിശോധനാ ഫലം പറയുന്നു. അലിഗഢിലെ ഷോപ്പിങ് മാളില്‍നിന്ന് പിടിച്ചെടുത്തവയിലാണ് ഇവ കണ്ടെത്തിയതെന്ന് എഫ്.ഡി.എ. ഡിവിഷണല്‍ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന, നിരീക്ഷണം കര്‍ശനമാക്കുമെന്ന് പോലീസ്. പോലീസിന്റെ കണ്ണുവെട്ടിച്ച് ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവരുടെ എണ്ണത്തിലാണ് വര്‍ദ്ധന. ഒപ്പം പൊതുജനങ്ങള്‍ക്കു പ്രയാസമുണ്ടാക്കുന്ന വിധം വാഹനമോടിക്കുക, നമ്പര്‍പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കുക, ചരക്കു വാഹനങ്ങളുടെ മത്സരയോട്ടം, ലൈസന്‍സില്ലാത്ത വാഹനങ്ങളുമായി നിരത്തിലിറങ്ങുക എന്നിവയും പോലീസിന് തലവേദനയാകുന്നു. ഇക്കൊല്ലം പാതി പിന്നിട്ടപ്പോഴേയ്ക്കും 13,466 …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ കൊലപാതക നിരക്ക് 35 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കൊലചെയ്യപ്പെടുന്നവരുടെ നിരക്ക് 1970 നു ശേഷം ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. 2014 ല്‍ രാജ്യത്ത് 33981 കൊലപാതകങ്ങളാണുണ്ടായത്. മനപൂര്‍വമല്ലാത്ത നരഹത്യകളുടെ എണ്ണം കുറഞ്ഞ് 3332 ആയി. ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് കൊലപാതക …
സ്വന്തം ലേഖകന്‍: ചൈനയിലെ ടിയാന്‍ജിന്‍ തീപിടുത്തം, കരിഞ്ഞു പോയത് ടാറ്റയുടെ 5,800 ജാഗ്വര്‍ ലാന്‍ഡ് റോവറുകള്‍. ചൈനയിലെ ടിയാന്‍ജിനിലുണ്ടായ സ്‌ഫോടനത്തിലാണ് ടാറ്റാ ഗ്രൂപ്പിന്റെ 5,800 ജാഗ്വര്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ കത്തിനശിച്ചത്. ലിവര്‍പൂളിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഫാക്ടറിയില്‍നിന്ന് കപ്പല്‍ മാര്‍ഗം ടിയാന്‍ജിനിലെ അസംബ്ലിങ് യൂണിറ്റില്‍ എത്തിച്ച കാറുകളാണ് നശിച്ചത്. 600 മില്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായതെന്ന് …
സ്വന്തം ലേഖകന്‍: പെറുവില്‍ രണ്ടു തലയുള്ള പശുക്കുട്ടി പിറന്നു, വരാനിരിക്കുന്ന ആപത്തിന്റെ സൂചനയെന്ന് ഗ്രാമവാസികള്‍. പെറുവിലെ കജാമാര്‍ക്ക മേഖലയിലെ ഒരു ഗ്രാമത്തിലാണ് അപൂര്‍വ പശുക്കുട്ടി ജനിച്ചത്. പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെയാണ് പശു ഈ ഇരട്ടതലയുള്ള പശുവിനെ പ്രസവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് തല ഒട്ടിച്ചേര്‍ന്ന നിലയിലാണ് പശുവിന്റെ രൂപം. രണ്ട് വായയും നാല് കണ്ണും ഈ …
സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം രാധേ മാ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി ടിവി താരം. രാധേ മാ, അപരിചിതനായ അനുയായിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി ‘ബിഗ് ബോസ്’ എന്ന റിയാലിറ്റിഷോയിലൂടെ പ്രശസ്തയായ ഡോളി ബിന്ദ്രയാണ് വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് താരം മുംബൈ പോലീസില്‍ പരാതിനല്‍കുകയും ചെയ്തു. രാധേ മായും അനുയായികളും തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്ന് ഡോളി …