സ്വന്തം ലേഖകന്‍: ഉധംപൂര്‍ ആക്രമണം, ജീവനോടെ പിടിയിലായ ഭീകരന്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് നുണപരിശോധനയില്‍ തെളിഞ്ഞു. ഭീകരന്‍ മുഹമ്മദ് നവേദ് യാക്കൂബ് വന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ പരിശീലനം ലഭിച്ചുവെന്നും നുണപരിശോധനയില്‍ സമ്മതിച്ചതായാണ് സൂചന. സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നവേദ് ഇക്കാര്യം സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. നുണപരിശോധന നടത്താനും ഡിഎന്‍എ, …
സ്വന്തം ലേഖകന്‍: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന ബഹുമതി നെടുമ്പാശ്ശേരിക്ക്. അന്തരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തതോടെയാണ് നെടുമ്പാശ്ശേരി പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി മാറിയത്. വിമാനത്താവളത്തിലെ റണ്‍വേയോട് ചേര്‍ന്ന സ്ഥലത്ത് 42,000 സോളാര്‍ പാനലുകളാണ് പദ്ധതിക്ക് വേണ്ടി സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ …
സ്വന്തം ലേഖകന്‍: ഭീകരതക്കെതിരെ ഇന്ത്യയും യുഎഇയും ഒറ്റക്കെട്ടെന്ന് സംയുക്ത പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ അവസാനം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഭീകരതയെ പിന്തുണയ്ക്കാനും ന്യായീകരിക്കാനും മതത്തെ ഉപയോഗിക്കരുതെന്ന് ഇരുരാഷ്ട്രങ്ങളും അഭിപ്രായപ്പെട്ടു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചത്. …
സ്വന്തം ലേഖകന്‍: കേരള വികസനത്തിന്റെ ചരിത്ര മുഹൂര്‍ത്തം, വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ യാഥാര്‍ഥ്യമായി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമായി അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. നവംബര്‍ ഒന്നിനു തന്നെ നിര്‍മാണം തുടങ്ങുമെന്നും കരാര്‍ പ്രകാരം നാലു വര്‍ഷം കാലാവധി ഉണ്ടെങ്കിലും ആയിരം ദിവസത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി …
സ്വന്തം ലേഖകന്‍: മണ്‍സൂണ്‍ ചതിച്ചു, രാജ്യം വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. ഇത്തവണത്തെ മണ്‍സൂണിന്റെ മുക്കാല്‍ഭാഗവും പിന്നിട്ടിരിക്കേ മഴ 10% കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തമാക്കി. കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം മണ്‍സൂണ്‍ 10% കുറഞ്ഞാല്‍ അതു വരള്‍ച്ചയുടെ ലക്ഷണമാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മണ്‍സൂണ്‍ കാലഘട്ടം. ഇനി ആറ് …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ വഴിയാത്രക്കാരിയായ ബ്രിട്ടീഷ് വംശജയെ പീഡിപ്പിച്ച മലയാളി മദ്ധ്യവയസ്‌കന്‍ പിടിയില്‍. ജോര്‍ജ് മാണി കുര്യന്‍ എന്നയാളാണ് പിടിയിലായത്. ലണ്ടനിലെ ബ്രൈറ്റനില്‍ അര്‍ദ്ധരാത്രി വഴിയാത്രക്കാരിയായ യുവതിയെ കീഴ്‌പ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. ഒക്‌ടോബര്‍ 19 ഞായറാഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാരിയായ 21 കാരിയെ കീഴ്‌പ്പെടുത്തിയ പ്രതി നടപ്പാതയ്ക്ക് അടിയിലേക്ക് വലിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. പീഡനത്തിന് ഇരയാകുമ്പോള്‍ …
സ്വന്തം ലേഖകന്‍: ഇ മൈഗ്രേറ്റ് സംവിധാനത്തിലെ പിഴവുകള്‍, ട്രാവല്‍ ഏജന്റുമാര്‍ മുംബൈ ഹൈക്കോടതിയില്‍ . എമിഗ്രേഷന്‍ ക്ലിയറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഇ മൈഗ്രേറ്റ് സംവിധാനത്തിലെ അപാകതകള്‍ക്കെതിരെയാണ് ട്രാവല്‍ ഏജന്റുമാര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. വിദേശത്തേക്ക് ജോലിക്ക് പോവാന്‍ തെയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികളെ വിഷമവൃത്തത്തിലാക്കിയ ഇ മൈഗ്രേറ്റ് സംവിധാനത്തിലെ ഫോറിന്‍ എംബ്ലോയര്‍ രജിസ്‌ട്രേഷനെതിരായാണ് ഏജന്‍സികള്‍ നിയമനടപടിയുമായി …
സ്വന്തം ലേഖകന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെള്ളി മെഡല്‍. ഞായറാഴ്ച നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍താരം സ്‌പെയിനിന്റെ കരോലിന മാരിനാണ് സൈനയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയത്. സ്‌കോര്‍ 21 16, 2119. കരോലിന മാരിന്റെ തുടര്‍ച്ചയായ രണ്ടാം ലാക ചാമ്പ്യന്‍ഷിപ്പ് കിരീടനേട്ടമാണിത്. ആദ്യ ഗെയിമില്‍ മികച്ച ഫോമിലായിരുന്ന കരോലിനക്കെതിരെ സൈനയ്ക്ക് …
സ്വന്തം ലേഖകന്‍: ബാല്‍ താക്കറെയെ ഭീകരനാക്കി കവര്‍ സ്റ്റോറി, തെഹല്‍ക്ക പുലിവാലു പിടിക്കുന്നു. ആരാണ് ഏറ്റവും വലിയ ഭീകരന്‍ എന്ന മാഗസിന്റെ പുതിയ ലക്കത്തിലെ കവര്‍ സ്റ്റോറിയിലാണ് ബാല്‍ താക്കറെയും ഭീകരനാക്കിയത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, 1993 ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍, ഖാലിസ്ഥാനി ഭീകര നേതാവ് ജാര്‍നെയില്‍ സിങ് ബിന്ദ്രന്‍വാലെ …
സ്വന്തം ലേഖകന്‍: ടാജ്മഹല്‍ ട്വിറ്ററില്‍ അക്കൗണ്ട് തുറന്നു, പിന്തുടരാന്‍ ഫോളോവേഴ്‌സിന്റെ തിക്കും തിരക്കും. ”ലോകത്ത് രണ്ടുതരം ആളുകളുണ്ട്: എന്നെ നേരിട്ടു കണ്ടിട്ടു ഫോളോ ചെയ്യുന്നവരും ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഇവിടെ എന്നെ ഫോളോ ചെയ്യുന്നവരും!” എന്നായിരിക്കു ടാജിന്റെ ആദ്യ ട്വീറ്റ്. ലോകത്താദ്യമായി ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന ചരിത്രസ്മാരകമെന്ന ബഹുമതിയും ഇതോടെ ടാജിന് സ്വന്തമായി. അക്കൗണ്ട് തുറന്ന് ഒരുമണിക്കൂറിനകം …