1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2015

സ്വന്തം ലേഖകന്‍: സിപിഎം, ബിജെപി നായാട്ടു സംഘങ്ങള്‍ സജീവം, കണ്ണൂര്‍ പുകയുന്നു. ജില്ലയില്‍ ബിജെപി, സിപിഎം ഏറ്റുമുട്ടലുകളുടെ ഭാഗമായി രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെ ആക്രമം വ്യാപിക്കുകയാണ്. കണ്ണൂരില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

ബിജെപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്തിന്റേതടക്കം ഒട്ടേറെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. ചാലാടുള്ള രഞ്ജിത്തിന്റെ വീടിനു നേരെ ഇന്നലെ പുലര്‍ച്ചെയാണു ബോംബേറുണ്ടായത്. കാപ്പാട് പെരിങ്ങളായി അമ്പലത്തിനു സമീപം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നൈമിശാലയത്തില്‍ നിധിന്‍, കല്യാശേരി സെന്‍ട്രല്‍ വെള്ളാഞ്ചിറ വടക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി ടി. ര!ഞ്ജിത്ത്, സിപിഎം പ്രവര്‍ത്തകനായ ചാവശേരി നടുവനാട് കുട്ടിറിഞ്ഞാല്‍ വിനോദ് എന്നിവര്‍ക്കു നേരെയും ആക്രമണമുണ്ടായി.

ആക്രമണങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു പരുക്കേറ്റു. കണ്ണൂര്‍ പടന്നപ്പാലത്തു സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം സി. സുരേന്ദ്രന്റെ വീടിനുനേരെ ബോംബേറുണ്ടായി. പറശിനിക്കടവില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകരുടെ സംയുക്ത ഉടമസ്ഥതയിലുള്ള കട ഒരു സംഘം തീവച്ചു നശിപ്പിച്ചു.

അതേസമയം കണ്ണൂരിലെ ആക്രമം സംസ്ഥാനത്തെ പലയിടങ്ങളിലേക്കും വ്യാപിക്കുന്നതായാണ് സൂചന. കാസര്‍കോട്ട് ഒന്‍പതു പേര്‍ക്കു വെട്ടേറ്റു. കോട്ടയത്ത് വേമ്പനാട്ടുകായലില്‍ ചാടിയ ബിജെപി പ്രവര്‍ത്തകനെ ഏറെ നേരം കാണാതായതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കൊല്ലത്ത് സിപിഎം, ബിജെപി ഏറ്റുമുട്ടലില്‍ ഏഴു പേര്‍ക്കു പരുക്കേറ്റു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.