സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത വീണ്ടും, നാലുപേരെ ജീവനോടെ ചുടുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്. കയ്യും കാലും ചങ്ങല കൊണ്ട് ബന്ധിച്ചശേഷം നാലുപേരെയും ചുട്ടു കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്.
ഇതിനു മുന്‍പും ഇത്തരത്തില്‍ ഇസ്!ലാമിക് സ്റ്റേറ്റ് ആളുകളെ കൊലപ്പെടുത്തിയിരുന്നു. ‘ഇത് പ്രതികാരത്തിനുള്ള സമയമാണ്. അവര്‍ ഞങ്ങളെ ആക്രമിച്ചു. ഇന്ന് ഞങ്ങള്‍ അവരെ ആക്രമിക്കുന്നു. അവര്‍ ഞങ്ങളെ ശിക്ഷിച്ച പോലെ ഞങ്ങള്‍ അവരെയും ശിക്ഷിക്കുന്നു,’ വീഡിയോയില്‍ മുഖം മറച്ച ഭീകരന് പറയുന്നു.
പുറത്തു വന്നിരിക്കുന്ന വിഡിയോയില്‍ സ്ഥലമോ തിയതിയോ രേഖപ്പെടുത്തിയിട്ടില്ല. ഇസ്!ലാമിക് സ്റ്റേറ്റിന്റെ ഓണ്‍ലൈന്‍ വിഭാഗമാണ് വിഡിയോ പുറത്തു വിട്ടിരിക്കുന്നത് എന്നാണ് സൂചന. ഇത്തരത്തില്‍ നിരവധി കൊലപാതകങ്ങള്‍ ഐഎസ് റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും വഴിയെ അവ പുറത്തുവിടുകയാണെന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല