സ്വന്തം ലേഖകൻ: വിമാന യാത്രയ്ക്കിടെ ഹൃദ്രോഗ ലക്ഷണങ്ങൾ കാണിച്ച 65 കാരിയെ രക്ഷിച്ച് ലണ്ടനിൽ നഴ്സായ കാസർകോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസ്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ടൊറന്റോയിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് ഷിന്റു പഞ്ചാബ് സ്വദേശിയായ വയോധികയുടെ ജീവൻ രക്ഷിച്ചത്. വിമാനം പറന്നുയർന്ന് 4 മണിക്കൂർ കഴിഞ്ഞപ്പോഴാണ് നേരത്തെ …
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പുറത്തറിയുന്നതിനെക്കാള്‍ മോശമാണ്. പ്രശ്‌ന പരിഹാരത്തിനായി ഇരുരാജ്യങ്ങളേയും സഹായിക്കാന്‍ അമേരിക്ക സന്നദ്ധമാണെന്നും ട്രംപ് വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിനായി വിഷയത്തില്‍ ഇടപെടാനും സഹായിക്കാനും ഞങ്ങള്‍ക്ക് താത്പര്യമുണ്ട്. സാഹചര്യത്തെക്കുറിച്ച് ഇരുരാജ്യങ്ങളുമായി സംസാരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ പതിവ് വാര്‍ത്താ …
സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ ജര്‍മനിയിലെ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഡ്യൂസല്‍ഡോര്‍ഫിൻ നഗരത്തിനു സമീപമുള്ള ഒരു ഫ്ളാറ്റില്‍ അഞ്ചു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരെ സ്വന്തം അമ്മയാണു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സോളിംഗെന്‍ നഗരത്തിലെ ഹാസെല്‍ഡെല്‍ പ്രദേശത്തെ ഒരു സ്വകാര്യ അപ്പാര്‍ട്ട്മെന്റിലാണ് കുട്ടികളെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ജര്‍മനിയെ നടുക്കിയ സംഭവം ഉണ്ടായത്. ഒന്ന്, രണ്ട്, …
സ്വന്തം ലേഖകൻ: മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽനിന്ന് പിഴ നേരിട്ട് ഈടാക്കാൻ നിയമഭേദഗതി വരുന്നു. നിലവിൽ സാംക്രമിക രോഗങ്ങൾക്കെതിരായ പ്രതിരോധ നടപടികൾ അവഗണിച്ചാൽ കേസെടുത്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് നിയമവ്യവസ്ഥ. ഇതിൽ ഭേദഗതിവരുത്തി പിഴ തത്സമയം ഈടാക്കുന്നതിനുള്ള വ്യവസ്ഥ ചേർക്കാനാണ് തീരുമാനം. പ്രതിരോധ നടപടികൾ അവലോകനം ചെയ്യുന്നതിനുള്ള സമിതി ഇക്കാര്യം അംഗീകരിച്ചതായി മുനിസിപ്പാലിറ്റ് ഡയറക്ടർ ജനറൽ അഹമ്മദ് അൽ …
സ്വന്തം ലേഖകൻ: റഷ്യന്‍ ഉന്നതോദ്യോഗസ്ഥരോട് ഇന്ത്യന്‍ പരമ്പരാഗത ശൈലിയില്‍ കൈകള്‍ കൂപ്പി നമസ്‌തേ പറഞ്ഞ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി മോസ്‌കോയിലെത്തിയ മന്ത്രി തന്നെ സ്വീകരിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് കൈകള്‍കൂപ്പി അഭിവാദനം ചെയ്തത്. ലോകം മുഴുവന്‍ കൊവിഡ് 19 ഭീതിയില്‍ കഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭിവാദനത്തിനായി ഇന്ത്യന്‍ പരമ്പരാഗത രീതിയെ മന്ത്രി …
സ്വന്തം ലേഖകൻ: പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് ആപ്പുകള്‍ നിരോധിച്ചത്. നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആപ്പുകള്‍ നിരോധിക്കുന്ന നടപടി സ്വീകരിച്ചത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി …
സ്വന്തം ലേഖകൻ: വ്യാപാര സ്ഥാപനങ്ങളിൽ വാങ്ങിയ സാധനം തിരിച്ചുനൽകേണ്ടിവന്നാൽ ബാങ്ക് കാർഡ് വഴി പണം തിരികെ ലഭിക്കുന്ന സംവിധാനം നടപ്പാക്കും. റീെട്ടയിൽ മേഖലയിൽ മുഴുവൻ ഡിജിറ്റൽ പേയ്മെൻറ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് വിറ്റ സാധനങ്ങൾ തിരിച്ചെടുക്കുേമ്പാൾ അതിെൻറ പണം എടിഎം കാർഡ് വഴിതന്നെ തിരികെ നൽകാൻ സംവിധാനം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് സൗദി ബാങ്കുകളുടെ വക്താവ് ത്വൽഅത്ത് …
സ്വന്തം ലേഖകൻ: അതിശക്തമായ അണു ബോംബ് പരീക്ഷണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് റഷ്യ. ശീതയുദ്ധം കത്തിനിന്ന സമയത്ത് 1961 ഒക്ടോബര്‍ 30ന് പരീക്ഷിച്ച ‘സാര്‍ ബോംബ’യുടെ ദൃശ്യങ്ങളാണ് വീണ്ടും പുറത്തുവിട്ടത്. ജപ്പാനിലെ ഹിരോഷിമയില്‍ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക ഇട്ട അണുബോംബിനേക്കാള്‍ 333 മടങ്ങ് ശക്തിയേറിയ സാര്‍ ബോംബ എന്ന അണുബോബിന്റെ പരീക്ഷണമാണ് …
സ്വന്തം ലേഖകൻ: രേഖകൾ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റുകളും (ഔട്ട്പാസ്) പാസ്പോർട് വിതരണവും വേഗത്തിലാക്കാൻ ഊർജിത നടപടികൾ സ്വീകരിച്ചതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി അറിയിച്ചു. കൊവിഡ് കാലത്ത് മുന്നിൽ നിന്നു പ്രവർത്തിച്ച മാധ്യമങ്ങളെ അഭിനന്ദിക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു. കൊവിഡ് മൂലം പ്രവർത്തനം നിർത്തിവച്ചതിനെ തുടർന്ന് ബിഎൽഎസ് കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ സെൽഫ് ഐസൊലേഷനില്‍ ഇരിക്കാതെ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കി വീട്ടിലിരുത്താന്‍ 182 പൗണ്ട് വരെ വാഗ്ദാനം ചെയ്ത് സർക്കാർ. സ്വയം കൊവിഡ്-19 പോസിറ്റീവ് ആകുകയോ, കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിക്കുകയോ ചെയ്താല്‍ പോലും ജോലിക്ക് പോകാതിരിക്കാന്‍ കഴിയില്ലെന്ന അവസ്ഥ ചിലര്‍ നേരിടുന്നതായി മന്ത്രിമാര്‍ ആശങ്കപ്പെടുന്നു. ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്കുള്ള മേഖലകളിലാണ് ഈ പണം നല്‍കാന്‍ …