ടോം ശങ്കൂരിക്കല്‍: ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികളെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായി അവരുടെ സണ്ണിച്ചേട്ടന്‍ യാത്രയായി. വെറും 57 വയസു മാത്രം പ്രായമുള്ള സണ്ണിച്ചേട്ടന്‍ ഒക്ടോബര്‍ 26 തിങ്കളാഴ്ച ഉച്ചക്കു ഒരു മണിയോടെയായിരീന്നു ചെല്‍റ്റെന്‍ഹാം ജെനെറല്‍ ഹോസ്പിറ്റലില്‍ വെച്ചു ഹൃദയാഘാതം മൂലം നമ്മളെ വിട്ടു പോയത്. കോട്ടയം അതിരമ്പുഴ സ്വദേശിയായിരുന്ന സണ്ണി സെബാസ്റ്റ്യന്‍ മാടപ്പള്ളില്‍ കുടുംബാംഗമായിരുന്നു. കോട്ടയം …
സ്വന്തം ലേഖകന്‍: കേബ്രിഡ്ജ് നഴ്‌സായിരുന്ന മെസിയുടെ മരണ വാര്‍ത്തയുടെ ആഘാതം മാറും മുന്‍പ് യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു മരണ വാര്‍ത്തയുമെത്തി. ശരീരത്തിനു യോജിച്ച മജ്ജ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇല്‍ഫോര്‍ഡ് മലയാളി ജേസണ്‍ ചേലേത്തിന്റെ ജീവന്‍ ലുക്കീമിയ അപഹരിച്ചു. ഇല്‍ഫോര്‍ഡ് നിവാസിയായ ജേസണ്‍ ലണ്ടന്‍ ബാര്‍ട്ട് ഹോസ്പിറ്റലില്‍ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കണ്ണടച്ചത്. തിരുവല്ല …
സ്വന്തം ലേഖകന്‍: കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു, നഷ്ടമാകുന്നത് പ്രവാസലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റിനെ. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ജോയി കുളനട യാത്ര പറയുമ്പോള്‍ അത് കാര്‍ട്ടൂണ്‍ രംഗത്തിനു മാത്രമല്ല, എന്‍ആര്‍ഐ മലയാളി കുടുംബത്തിനും തീരാനഷ്ടമാകുകയാണ്. ഏതാണ്ടു രണ്ടു വര്‍ഷത്തോളം എന്‍ആര്‍ഐ മലയാളിയുടെ വായനക്കാരെ ആദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പ്രവാസ ജീവിതത്തിന്റെ …
സ്വന്തം ലേഖകന്‍: വാറ്റ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രി നഴ്‌സായിരുന്ന ചങ്ങനാശേരി സ്വദേശിനി ബിന്‍സി ജോസഫ് മരണമടഞ്ഞു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു ബിന്‍സി. ഇന്നലെ രാവിലെ ഒമ്പതു മണിക്ക് വാട്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാട്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന ബിന്‍സി ചങ്ങനാശേരി സ്വദേശിനിയാണ്. ഒന്നര വര്‍ഷമായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. എടത്വ …
സ്വന്തം ലേഖകന്‍: ആന്‍സിയുടെ ചിരി ഇനി ഓര്‍മ്മ, അബര്‍ദീന്‍ മലയാളികളെ കണ്ണീരണിയിച്ച് ആന്‍സി വര്‍ഗ്ഗീസ് യാത്രയായി. അബര്‍ദീന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും സ്ഥാപക മെമ്പറുമായ ജോണി പടയാടന്റെ (വര്‍ഗ്ഗീസ്) ഭാര്യയാണ് ആന്‍സി. കാന്‍സര്‍ ബാധിതയായി കഴിഞ്ഞ മൂന്ന് മാസമായി ചികത്സയില്‍ ആയിരുന്നു. അങ്കമാലി ഇടക്കുന്ന് ചിറക്കല്‍ ചെറിയാന്‍ സിസിലി ദമ്പതികളുടെ മകളായ ആന്‍സി അബര്‍ദീന്‍ …
സാബു ചുണ്ടക്കാട്ടില്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളികള്‍ അനിലിന്റേയും സുനുവിന്റെയും പിതാവ് പിസി തോമസ് നിര്യാതനായി. 84 വയസായിരുന്നു, വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണമായിരുനു അന്ത്യം. കോട്ടയം കുമ്മനം ഇളപ്പത്തോട്ടത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കുമ്മനം സെന്റ് ജോര്‍ജ് ദേവാലയത്തില്‍. നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സ്ഥാപക നേതാവും മാഞ്ചസ്റ്റര്‍ സെന്റ് …
സ്വന്തം ലേഖകന്‍: ലിവര്‍പൂളിനെ കരയിച്ച് വീണ്ടുമൊരു മരണം കൂടി, തിരുവല്ല സ്വദേശി അനില്‍ പോത്തന്‍ യാത്രയായി. ലിവര്‍പൂളിന് സമീപം ഫസാര്‍ക്കലി നിവാസിയായ അനില്‍ പോത്തന് 48 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് എയിന്‍ട്രി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന അനില്‍ ഇന്നലെ രാവിലെ 11 മണിയോടെ അസുഖം കൂടിയതിനെ തുടര്‍ന്ന് ജീവന്‍ വെടിയുകയായിരുന്നു. പത്ത് വര്‍ഷത്തോളമായി ലിവര്‍പൂള്‍ നിവാസികളാണ് അനിലും …
ബിനോയി കിഴക്കനടി: പ്രവാസി ക്‌നാനായക്കാര്‍ക്കുള്ള റീജിയണിന്റെ പ്രഥമ വികാരി ജെനറാളും, ഇപ്പോള്‍ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരിയുമായ വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ പിതാവ് എം. സി. ചാക്കോ മുത്തോലത്ത് (94), സെപ്‌റ്റെംബര്‍ 25 വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് ലോസ് ആഞ്ചലസില്‍ നിര്യാതനായി. പരേതരായ മുത്തോലത്ത് കുരിയാക്കോ & ഏലി ദമ്പതികളുടെ …
ലക്‌സണ്‍ കല്ലുമാടിക്കല്‍: ഒ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി അംഗം ബിജു കല്ലമ്പലത്തിന്റെ അമ്മ തങ്കമ്മ നടരാജന്‍ (76) ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ കേരളത്തില്‍ നിര്യാതയായി. ആദ്യകാല യുകെ മലയാളിയായ തങ്കമ്മ വര്‍ഷങ്ങളോളം ക്രോയിടോണില്‍ താമസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കേരളത്തിലേക്ക് മടങ്ങിയത് . കേരളത്തില്‍ ചികിത്സയിലായിരുന്ന തങ്കമ്മ ഇന്നലെ …
ജെഫ്രിന്‍ സൈമണ്‍: ബെഡ് ഫോര്‍ഡില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു മരണമടഞ്ഞ റബേക്കാമ്മ ഈശോയുടെ (78) സംസ്‌കാരം അടുത്ത ചൊവാഴ്ച (22/ 09/ 2015 ) നു നടക്കും. ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റണിലെ ഓള്‍ സെയിന്റ്‌സ് ചര്‍ച്ചില്‍ ചൊവാഴ്ച പതിനൊന്നിന് സംസ്‌കാര ശുശ്രുഷകള്‍ ഡോക്ടര്‍ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ തിരുമനസിന്റെയും ഇടവക വികാരി ഫാദര്‍ ഹാപ്പി ജേക്കബ് …