സ്വന്തം ലേഖകന്‍: ബ്രിസ്റ്റോളില്‍ ബാത്ത് നിവാസിയായ ചേര്‍ത്തല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബ്രിസ്റ്റോളിലെ ബാത്തില്‍ താമസിക്കുന്ന ചേര്‍ത്തല സ്വദേശിയായ ബൈജുവാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് ശനിയാഴ്ച മരണമടഞ്ഞത്. കുറച്ചു ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്നു ബൈജു. ഹൃദയ സംബന്ധമായ അസുഖത്തിനായിരുന്നു ചികിത്സ തേടിയിരുന്നത്. ബൈജുവിന് നേഴ്സായി ആയി ജോലി നോക്കുന്ന ഭാര്യയും ഇരുപത് വയസുള്ള ഒരു മകളുമാണുള്ളത്. …
അനീഷ് ജോണ്‍: യുകെ സോമേര്‍സെറ്റിലെ ടോണ്ടനില്‍ സ്ഥിരതാമസമാക്കിയ ഷിജോ ഷൈനി ദമ്പതികളുടെ മൂന്നു ആഴ്ച പ്രായമായ ജോവന്നയാണ് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത്. കേരളത്തില്‍ കണ്ണൂരിലെ ചുങ്കക്കുന്നു ഇടവകാംഗമായ പൂതനപ്പാറയില്‍ തോമസ്& കുട്ടിയമ്മ ദമ്പതികളുടെ ഇളയമകനാ ണ് ഷിജോ. ഷിജോ ക്കു ജോഅന്നയെ കൂടാതെ ജോസിയ, ജെറമിയ, ജെന്സണ് എന്നീ മൂന്നു കുട്ടികളാണുള്ളത്. ഗര്ഭാവവസ്റ്റയില് തന്നെ ഹൃദയസംബന്ധമായ …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്ററിലെ സിറോ മലബാര്‍ സമൂഹത്തിന്റെ അമരക്കാരനും,ഷ്രൂഷ്ബറി രൂപതാ സിറോമലബാര്‍ ചാപ്ലിനുമായ റെവ.ഡോ.ലോനപ്പന് അറങ്ങാശ്ശേരിയുടെ സഹോദരന് ആന്റണി അറങ്ങാശ്ശേരി (74) നിര്യാതനായി.തൃശൂര്‍ ജില്ലയിലെ പൊന്നൂര് അറങ്ങാശ്ശേരി കുടുംബാംഗമാണ് .ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയില്‍ കഴിയുക ആയിരുന്നു.ഇന്നലെ ഉച്ചക്ക് (ഇന്ത്യന്‍ സമയം)12 മണിയോടെ ആയിരുന്നു അന്ത്യ0.സംസ്ക്കാര ശ്രുശ്രൂഷകള്‍ വെള്ളിയാഴ്ച (23/09) വൈകുന്നേരം മൂന്നു മുതല്‍ പൊന്നൂര് …
സുജു ഡാനിയല്‍: ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസിന്റെ പിതാവ് കുഞ്ഞുകുഞ്ഞു (98 വയസ്സ്) നിര്യാതനായി. ഒ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസിന്റെ പിതാവ് കുഞ്ഞുകുഞ്ഞു കോണത്തറയില് (98 വയസ്സ്) ഇന്നലെ വൈകിട്ടു 4 .30 ന് നാട്ടില്‍ നിര്യാതനായി. …
സ്വന്തം ലേഖകന്‍: ലിവര്‍പൂള്‍ മലയാളി മാത്യു അലക്സാണ്ടറിന്റെ സഹോദരന് സിറിയക്ക് ചാണ്ടി (തങ്കച്ചന്) ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ നാട്ടില്‍ വച്ച് നിര്യാതനായി. ലിവര്‍പൂള്‍ മലയാളി അസോസിയേഷന് സെക്രട്ടറിയായ മാത്യു അലക്സാണ്ടറിന്റെ സഹോദരനായ സിറിയക്ക് ചാണ്ടിക്ക് 60 വയസായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സിറിയക്ക് ചാണ്ടി ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്ന സിറിയക്ക് ചാണ്ടി …
രാധാകൃഷ്ണന് നായര്‍: പറവൂര്‍ സ്വദേശി കൃഷ്ണ പിള്ള ലണ്ടനില്‍ നിര്യാതനായി. നാട്ടിലെ വിലാസം, കിഴക്കെ പ്ലാവില വീട്, നെടുങ്ങോളം, പറവൂര്‍, കൊല്ലം. ഫോണ്‍ 07970518493
സ്റ്റഫോര്ട് ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ മുന്‍ സെക്രടറി ശ്രി ബിജു തോമസിന്റെ ഭാര്യ മാതാവ് ശ്രിമതി കുഞ്ഞമ്മ മാത്യു (76) നിര്യാതയായി . കോട്ടയം പേരൂര്‍ കളപുരക്കല്‍ കുടുംബാന്ഗം കെ വി മാത്തുക്കുട്ടിയുടെ ഭാര്യയ്യാണ് . സാജന് ജോസഫ്, ജിജി ജോസഫ് , മിനി ബിജു, ബീന മാത്യു എന്നിവര്‍ മക്കളാണ് ശവസംസ്കാരം ഈ വരുന്ന …
ജിജോ അറയത്ത്: യുകെ മലയാളികളുടെ പിതാവ് നാട്ടില്‍ നിര്യാതനായി. പൂത്തൃക്ക കണ്ടക്കോട്ട് ജോയിയാണ് നാട്ടില്‍ നിര്യാതനായത്. സട്ടനില്‍ താമസിക്കുന്ന ജോബി ജോയി, ഫിലിപ്പ് കെ ജോയി എന്നിവരുടെ പിതാവാണ്. മൃതസംസ്കാര ശുശ്രൂഷകള്‍ പൂത്തൃക്ക സെന്റ് ജേക്കബ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ബുധനാഴ്ച (4/5/16) നടക്കും. മകന് ഫിലിപ്പ് കെ ജോയി സട്ടന്‍ മലയാളി അസോസിയേഷന് സെക്രട്ടറിയാണ്. …
ജിജോ എം: പുത്തന്‍പുരയ്ക്കല്‍ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ65) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച (10/4/16) 3.00 P.M ന്. ശവസംസ്ക്കാര ശിശ്രുഷകള്‍ വീട്ടില്‍ ആരംഭിച്ച് St. Mathews Church മണിയം തുരുത്ത് പള്ളിയില്‍ നടത്തുന്നു. മക്കള്‍ ജെയ്മോന് (മസ്ക്കറ്റ്), ജെസി (യു.കെ), ജോസ്ലി (ഡെല്‍ഹി). മരുമക്കള്‍ പുഷ്പാ , ജോര്‍ജ്കുട്ടി, ബിജു.U.K. കല്ലറ നിവാസികള്‍ കല്ലറ …
ജിജോ അറയത്ത്: യുകെ മലയാളികളുടെ പിതാവ് കുണ്ടറ കുഴിയിലെ വര്‍ഗീസ് പണിക്കര്‍ (73) നാട്ടില്‍ നിര്യാതനായി. സട്ടന്‍ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റ് ജോസ് പണിക്കരുടെ പിതാവാണ്. മൃതസംസ്ക്കാര ശുശ്രൂഷകള്‍ ഞായറാഴ്ച മൂന്നു മണിക്ക് വസതിയില്‍ ആരംഭിക്കുന്നതും പിന്നീട് കുണ്ടറ സെന്റ് തോമസ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതുമാണ്. വര്‍ഗീസ് പണിക്കരുടെ നിര്യാണത്തില്‍ സട്ടന്‍ മലയാളി അസോസിയേഷന് …