ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയില്‍ ജപമാല പ്രദക്ഷിണവും മലയാളം പാട്ടുകുര്‍ബാനയും ഒക്ടോബര്‍ 31 ന്. റെക്‌സം രൂപതയിലെ ക്രിസ്തീയ ഭവനങ്ങളില്‍ നടന്നു വന്നിരുന്ന പരിശുദ്ധ മാതാവിന്റെ കൊന്ത നമസ്‌കാരത്തിന്റെ സമാപനവും ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ഒക്ടോബര്‍ 31 ശനിയാഴ്ച രണ്ടു മണിക്ക് പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ ഹോളിവെല്‍ സെന്റ് വിനിഫ്രെഡ് ചര്‍ച്ചില്‍ നടത്തപെടുന്നു. 2 മണിക്ക് …
ജിജോ: UKKC യുടെ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടന്ന നാലാമത് UKKCYL യൂത്ത് ഫെസ്റ്റില്‍ പങ്കെടുത്തു എല്ലാ പ്രോഗ്രാമുകളിലും സമ്മാനങ്ങള്‍ നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി എറ്റവും നല്ല യൂണിറ്റിനുള്ള എവര്‍റോളിംഗ് ട്രോഫി നേടി ഒപ്പം ന്യൂകാസില്‍ യൂണിറ്റിലെ ഡോ. ഷാനു ജെയിംസ് കലാതിലകമായി മാറിയത് യൂണിറ്റിനു ആവേശവും അഭിമാനവുമായി മാറി. KCYL കോ ഓര്‍ഡിനെറ്റെഴ്‌സ് …
സോജി ടി. മാത്യൂ: പുണ്യ പുരാതനവും ചരിത്ര പ്രസിദ്ധവുമായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെയിലെ കടിഞ്ഞൂല്‍ പുത്രിയും മാതൃദേവാലയവും, ഭാരതസഭകളുടെ ആദ്യകാല കുടിയേറ്റ ദേവാലയവുമായ ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് (മലങ്കര) ഒടവകയുടെ നാല്പത്തിയഞ്ചാമത് പെരുനാളും ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും ഭാരതീയ സന്യാസ …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ സെന്റ്.തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ജപമാല മാസാചാരണത്തില്‍ ഇന്ന് വൈകുന്നേരം 6 ന് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ജപമാലയും ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. ദൈവസന്നിധിയില്‍ ആദ്യാക്ഷരങ്ങളുടെ ഹരിശ്രീ കുറിക്കുന്നതിനുള്ള എഴുത്തിനിരുത്തല്‍ നടക്കും. റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്ന് എഴുത്തിനിരുത്തലിന് നേതൃത്വം നല്‍കുകയും ചെയ്യും. നാളെ …
കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍, ക്ലോണി, ഫിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ 24,25,26 (ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ നടത്തപെടുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 27 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്‍വെന്‍ഷന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുടുംബ നവീകരണ ധ്യാനത്തിന് എത്തിച്ചേര്‍ന്ന റവ.ഡോ: ജോസഫ് പാംപ്ലാനി അച്ചനെ സിറോ മലബാര്‍ …
സാബു ചുണ്ടക്കാട്ടില്‍: വിരാല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ജപാമാലാസചരണം ഭക്തി നിര്‍ഭരമായി നടന്നു. ബര്‍ക്കിന്‍ ഹെഡ് സെന്റ്. ജോസഫ് ദേവാലയത്തിലും അപ്പ്റ്റണിലുമായി നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഒട്ടേറെ വിശ്വാസികള്‍ പങ്കെടുത്തു. 11 മുതല്‍ 20 വരെ തീയതികളിലാണ് ജപമാല ആചരണം നടന്നത്. അപ്പ്റ്റണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന ജപമാല സമാപനത്തോടൊപ്പം സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും …
സിജി വാധ്യാനത്ത്: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് അരങ്ങുയരാന്‍ ഇനി മൂന്നുനാള്‍ കൂടി. സൌത്ത് മീട് ഗ്രീന്‍വേ സെന്ററിലെ ഏഴു വ്യത്യസ്ത സ്‌റ്റേജുകളില്‍ 6 വിവിധ പ്രായ പരിധികളില്‍ 69 മത്സര ഇനങ്ങളിലായി 377 കുട്ടികള്‍ ഇത്തവണ മാറ്റുരയ്ക്കുന്നു ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് ഇനി മൂന്നു നാളുകള്‍ കൂടി.ക്ലിഫ്ടണ്‍ സീറോ …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 1 മുതല്‍ നടന്നു വരുന്ന ജപമാലാചരണം 31 ന് സമാപിക്കും. ഒന്നാം തീയതി മുതല്‍ ഇടവകയിലെ കുടുംബ യൂണിറ്റുകള്‍ വഴി നടന്നു വരുന്ന ജപമാലയില്‍ ഒട്ടേറെ വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുത്തു വരുന്നു. ഈ വ്യാഴാഴ്ച മുതല്‍ വിഥിന്‍ ഷോ സെന്റ് …
അലക്‌സ് വര്‍ഗീസ്: ദൈവ കരങ്ങളശില്‍ നിന്ന് പങ്കാളിയെ എല്ലാ കുറവുകളോടും കൂടി സ്വീകരിക്കുക, പരസ്പര സംഭാഷണത്തിന്റേയും പങ്കുവക്കലിന്റേയും പ്രാധാന്യം, ഒന്നിച്ചുള്ള പ്രാര്‍ത്ഥന, പങ്കാളികളുടെ സ്‌നേഹപൂര്‍വ്വമായ പങ്കുവക്കലുകള്‍ കുട്ടികള്‍ക്ക് നല്‍കുന്ന സന്തോഷവും ആനന്ദവും, കുടുംബങ്ങളെ തകര്‍ക്കുന്ന പൈശാചിക ശക്തികളെ തോല്‍പ്പിക്കാന്‍ ദൈവം നല്‍കിയിരിക്കുന്ന പൗരോഹിത്യശുശ്രൂഷയുടെ പ്രാധാന്യം എന്നിവ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ജീവികമേഖലകളെ വിലയിരുത്തുവാനും നല്ലതീരുമാനങ്ങള്‍ എടുക്കുവാനും കാരണമായി. …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): സ്റ്റീവനേജില്‍ ദശ ദിന ജപമാല,നൊവേനസമര്‍പ്പണങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ആഘോഷിച്ച ജപമാല രാജ്ഞിയുടെ തിരുന്നാള്‍ തിങ്ങി നിറഞ്ഞ മാതൃ ഭക്തരാലും,ആത്മീയ സമര്‍പ്പണത്തിന്റെ അമൂല്യ അനുഭവം പകര്‍ന്ന തിരുന്നാള്‍ സമൂഹ ദിവ്യബലിയാലും,ഏറെ മനോഹരമായി അലങ്കരിച്ച പരിശുദ്ധ അമ്മയുടെ രൂപം ഏന്തി മെഴുകുതിരികള്‍ വഹിച്ചു നടത്തിയ ജപമാല റാലിയാലും തികഞ്ഞ മരിയന്‍ പ്രഘോഷണോത്സവമായി. സ്റ്റീവനേജില്‍ കൊണ്ടാടിയ ജപമാല …