മാനവരാശിയുടെ മോചനത്തിനായി സ്വയം ബലിയായിത്തീര്‍ന്ന യേശുദേവന്റെ പീഢാനുഭവത്തിന്റെ വ്യാകുലതയുടെ ഓര്‍മയില്‍ ദൂ:ഖ വെള്ളി പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ ഓള്‍ഡ്ഹാം ആഷ്ടണ്‍ കമ്മ്യൂണിറ്റിയും നോര്‍ത്ത് മഞ്ചെസ്റ്റെര്‍ കമ്മ്യൂണിറ്റിയും സംയുകതമായി ആചരിക്കുന്നു. 03/04/ 2015 ദുഖ വെളളി രാവിലെ 10 മണിക്ക് ഫാ ജോസ് മുണ്ടകമറ്റത്തിന്റെ കാര്‍മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കും.
ലണ്ടനിലെ ബ്രോംലിയില്‍ ഭക്തി നിര്‍ഭരമായി അനുഷ്ടിച്ചു പോരുന്ന പീഡാനുഭവ വാര ആചരണത്തിനു സമാപനമായി ജൂണ്‍ 4 നു ഉത്ഥാന തിരുന്നാള്‍ സീറോ മലബാര്‍ പാരീഷ് അംഗങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു.
റോമിലെ സീറോ മലബാര്‍ ഇടവകയുടെ ഓശാന ഞായര്‍ ആചരണവും കുരിശിന്റെ വഴിയും കൂടുതല്‍ ഭക്തി സാന്ദ്രമായി നടന്നു . ഓശാന ദിവസം രാവിലെ ബസിലിക്ക സാന്ത അനസ്താസ്യയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി മോണ്‍സിഞ്ഞോര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ,,വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തിന്റെ ഐവറികോസ്റ്റിലെ ഉദ്യോഗസ്ഥനായ ഫാ. ജോര്‍ജ്ജ് കൂവക്കാട്ട്,അസ്സി.വികാരി ഫാ . ബിജു മുട്ടത്തുകുന്നേല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ലിവര്‍പൂള്‍ മലയാളികള്‍ ഹോളി നെയിം പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു. ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയും പര്യായമായി കഴുത പുറത്തെത്തിയ രാജാധി രാജനെ വെള്ളവിരിച്ചും കുരുത്തോലകളേന്തിയും നമ്മുടെ ഹൃദയത്തില്‍ എതിരേല്‍ക്കണമെന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച ഫാ. ഷാജി പൂന്തോട്ട് പറഞ്ഞു.
ഫാദര്‍ ജോസഫ് കണ്ടത്തിപ്പറമ്പില്‍ നടത്തുന്ന കുടുംബ നവീകരണ ധ്യാനം മിഡില്‍സ്‌ബ്രോയില്‍ ഏപ്രില്‍ 11, 12 തിയതികളില്‍
മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 15നും 21നും വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
യേശു ക്രിസ്തു രാജാധി രാജനായി കഴുത പുറത്തേറി ജറുസലം നഗര പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി മാഞ്ചസ്റ്റര്‍ മലയാളികള്‍ ഓശാനാ ഞായര്‍ ആചരിച്ചു. കൈക്കുഞ്ഞുങ്ങള്‍ അടക്കം നൂറുകണക്കിന് വിശ്വാസികള്‍ കുരുത്തോലകള്‍ ഏന്തി പ്രദക്ഷിണത്തില്‍ അണി നിരന്നപ്പോള്‍ അത് പ്രവാസി മണ്ണിലെ മറ്റൊരു വിശ്വാസ പ്രഘോഷണമായി മാറി.
ഇന്നലെ ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് വില്‍ട്ടന്‍ എസ്എംഎ സെന്റെ ജോസഫ് പളളിയില്‍വെച്ച് ഫാ.. കുര്യന്‍ പുരമഠത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഓശാന തിരുനാള്‍ ആഘോഷിച്ചു.
അബര്‍ഡീന് സെന്റ് ജോര്ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓശന പെരുന്നാള്‍ ആഘോഷിച്ചു
ഡല്‍ഹി എസ്.എന്‍.ഡി.പി. യുണിയന്റെ ഏറെ നാളത്തെ ശ്രഫലമായി രോഹിണിയില്‍ നിര്‍മ്മിച്ച ആസ്ഥാനമന്ദിരവും ക്ഷേത്ര സമുച്ചയവും ഇന്ന് (29.04.2015) നാലര മണിയോടെ സര്‍പ്പിച്ചു