അബര്‍ഡീനിലെ മലയാളികളുടെ ആദ്യ കൂട്ടായ്മയായ അബര്‍ഡീന്‍ മലയാളി പ്രെയര്‍ ഗ്രൂപ്പിന്റെ എട്ടാമത് വാര്‍ഷികാഘോഷം ജൂലൈയില്‍ മാസ്ട്രിക് എപ്പിസ്കോപ്പല്‍ ദേവാലയഹാളില്‍ നടത്തുംകുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ക്രിസ്തീയ കലാപരിപാടികളും നറുക്കെടുപ്പും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. വാര്‍ഷികാഘോഷത്തിന്റെ വിജയത്തിനുവേണ്ടി എല്ലാവരുടെയും സാന്നിധ്യ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 6.30 മുതല്‍ അംഗങ്ങളുടെ ഭവനങ്ങളിലാണ് പ്രാര്‍ഥനാ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വളര്‍ന്നുവരുന്ന …
മൂന്നാമത് സീറോ മലബാര്‍ സഭ കണ്‍വെന്‍ഷന്‍ വേദിയില്‍ 35ഓളം കുട്ടികള്‍ 14 മാസ് സെന്ററുകളെ പ്രതിനിധീകരിച്ച് സ്വാഗത ഡാന്‍സ് അവതരിപ്പിച്ചു. മാര്‍ഗ്ഗംകളി, ഭരതനാട്യം, കുച്ചുപ്പുടി എന്നവ ചേര്‍ത്ത് കലാഭവന്‍ നൈസ് ആണ് സംവിധാനം ചെയ്തത്. സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍, ഫാ.സോജി ഓലിക്കല്‍, ഫാ.ജോമോന്‍ തൊമ്മന, ഫാ.ജയ്‌സണ്‍ കരിപ്പായി എന്നിവരാണ് നേതൃത്വം നല്‍കിയത്
മാഞ്ചസ്റ്ററില്‍ ദുക്‌റാന തിരുനാള്‍ ജൂലായ് 7 ന്. ജൂലായ് 1 ന് വൈകീട്ട് 5 മുതല്‍ പീല്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് തിരുന്നാള്‍് കൊടിയേറ്റും മറ്റു തിരുകര്‍മങ്ങളും നടക്കുക. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഒട്ടേറെ വൈദികര്‍ സഹകാര്‍മികരാകും. പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും തിരുനാള്‍ കുര്‍ബാനയും നടക്കും. ജൂലൈ 7 രാവിലെ 10 30 …
strong>ബെന്നി വര്‍ക്കി,പെരിയപ്പുറം സീറോ മലബാര്‍ സഭയുടെ മാസ് സെന്ററായ വൂസ്റ്ററിലെ സെന്റ് ജോര്‍ജ് കത്തോലിക്ക ദേവാലയത്തില്‍ വെച്ച് എല്ലാ ആദ്യവെള്ളിയാഴ്ചയും രാത്രി ആരാധന ശുശ്രൂഷ നടത്തുന്നു. ജൂലായ് 6 ന് വൈകീട്ട് 5 മണി മുതല്‍ 8.30 വരെയാണ് ആരാധന നടക്കുന്നത്. ശുശ്രൂഷയുടെ ഭാഗമായി കുര്‍ബാന, വചനപ്രഘോഷണം, ലദീഞ്ഞ്, ആരാധന, വിടുതല്‍ ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കുമെന്ന് …
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യു.കെ.കെ.സി.എയുടെ പതിനൊന്നാമത് കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷത്തെ യൂറോപ്യന്‍ കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള ഈ കണ്‍വന്‍ഷന് ഏഴായിരത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്നു. കണ്‍വന്‍ഷന്റെ വിജയത്തിനായി ലേവി പടപ്പുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ കമ്മറ്റിയും നാഷണല്‍ കൗണ്‍സിലില്‍ നിന്നുള്ള 40 പേര്‍ അടങ്ങുന്ന വിവിധ കമ്മറ്റികളും പ്രവര്‍ത്തിച്ചു വരുന്നു. ശനിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് പതാക …
അപ്പച്ചന്‍ കണ്ണഞ്ചിറ യോര്‍ക്ക് ഷയറിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ പോന്റിഫ്രാക്ട്ടില്‍ ജൂലൈ 7 നു ശനിയാഴ്ച ദുക്റാന തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഭാരത അപ്പസ്തോലനും, സഭാ പിതാവും, യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മ്മാരില്‍ പ്രമുഖനുമായ മാര്‍ തോമ്മാ ശ്ലീഹായുടെ തിരുന്നാള്‍ പോന്റെഫ്രാക്ട്ടില്‍ ഏറ്റവും മഹനീയമായി ആഘോഷിക്കുവാന്‍ പള്ളി കമ്മിറ്റി തീരുമാനിച്ചു. തിരുന്നാള്‍ ആഘോഷത്തിന്നു താമരശ്ശേരി രൂപതയുടെ …
സഖറിയ പുത്തന്‍കുളം ബ്രാഡ്‌ഫോര്‍ഡ്: അഭിഷേകാഗ്നിയാല്‍ ജ്വലിച്ച് പരിശുദ്ധാത്മാവിന്റെ നിറസാന്നിദ്ധ്യത്തില്‍ മൂന്നാമത് ബ്രാഡ് ബോര്‍ഡ് കണ്‍വെന്‍ഷന്‍ സമാപിച്ചു. യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. ജോമോന്‍ തൊമ്മാന നയിച്ച ധ്യാനത്തില്‍ ലീഡ്സ് രൂപതാ വൈദീകരായ ഫാ. ജിം ലേവി, ഫാ ജോണ്‍ ന്യൂമാന്‍ എന്നിവര്‍ വചന സന്ദേശം നല്‍കി. ജപമാലയോടെ ആരംഭിച്ച ധ്യാനത്തില്‍ ഫാ. ജോമോന്‍ തൊമ്മാന …
അപ്പച്ചന്‍ കണ്ണഞ്ചിറ പ്രസ്ട്ടന്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ജൂണ്‍ 28 നു വ്യാഴാച്ച വിശുദ്ധ പത്രോസ് – പൌലോസ് ശ്ലീഹന്‍മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നു. വ്യഴാഴ്ച വൈകുന്നേരം 5 :30 നു ആരംഭിക്കുന്ന തിരുന്നാള്‍ നൈറ്റ് വിജില്‍ മാസ്സില്‍ ഭദ്രാവതി രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടം മുഖ്യ കാര്‍മ്മികത്വം വഹിക്കും.ലങ്കാസ്ട്ടര്‍ റോമന്‍ കത്തോലിക്കാ രൂപതയിലെ …
കേംബ്രിഡ്‌ജ് ഐ.എഫ്.സി സഭയുടെ ആതിഥേയത്തില്‍ അഞ്ചാം വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂണ്‍ എട്ടാം തീയതി വൈകിട്ട് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ചു. തുടര്‍ന്നുള്ള സെക്ഷനുകളില്‍ പാസ്റ്റര്‍ കെ.സി.തോമസ്, പാസ്റ്റര്‍ ജോണ്‍.കെ.മാത്യു , പാസ്റ്റര്‍ ബാബു ജോണ്‍ വേട്ടമല എന്നിവര്‍ പ്രസംഗിച്ചു. വിവിധ സെക്ഷനുകളിലായി പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, പാസ്റ്റര്‍ ബാബു സഖറിയ, …
ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ സാല്‍ഫോര്‍ഡില്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. സാല്‍ഫോര്‍ഡിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍ ഉച്ചയ്ക്ക് 12 ന് നടന്ന ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. തോമസ് തൈക്കൂട്ടം, ഫാ ബോണി കരുവേലില്‍ തുടങ്ങിയവര്‍ കാര്‍മ്മികരായി. മാഞ്ചസ്റ്ററിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് വിശ്വാസികള്‍ തിരുനാള്‍ …