1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2012

അബര്‍ഡീനിലെ മലയാളികളുടെ ആദ്യ കൂട്ടായ്മയായ അബര്‍ഡീന്‍ മലയാളി പ്രെയര്‍ ഗ്രൂപ്പിന്റെ എട്ടാമത് വാര്‍ഷികാഘോഷം ജൂലൈയില്‍ മാസ്ട്രിക് എപ്പിസ്കോപ്പല്‍ ദേവാലയഹാളില്‍ നടത്തുംകുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ക്രിസ്തീയ കലാപരിപാടികളും നറുക്കെടുപ്പും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. വാര്‍ഷികാഘോഷത്തിന്റെ വിജയത്തിനുവേണ്ടി എല്ലാവരുടെയും സാന്നിധ്യ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 6.30 മുതല്‍ അംഗങ്ങളുടെ ഭവനങ്ങളിലാണ് പ്രാര്‍ഥനാ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വളര്‍ന്നുവരുന്ന തലമുറകളെ ദൈവികഭക്തിയിലും അനുസരണത്തിലും മാതൃകാപരമായ ജീവിതത്തിലേക്കും വളര്‍ത്തിയെടുക്കുവാന്‍ പ്രത്യേകം എല്ലാമാസത്തിന്റെയും അവസാന വെള്ളിയാഴ്ചകളില്‍ കുട്ടികള്‍ക്കു വേണ്ടി ക്രമീകരിച്ചിട്ടുണ്ട്. അനു ജോയ്സണ്‍ നേതൃത്വം നല്‍കുന്ന പ്രത്യേകം ബൈബിള്‍ ക്ളാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

രാജു സി.എസ് (പ്രസിഡന്റ്): 07865962061
ഷാജി കറുകയില്‍ (സെക്രട്ടറി): 07540102353
ജോയ്സണ്‍ ജോണ്‍ (ട്രഷറര്‍): 07954322609

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.