ബോബന്‍ സെബാസ്റ്റ്യന്‍ മലങ്കര ഓര്‍ത്തോഡോക്സ് മെത്രാപൊലീത്ത മാത്യൂസ് മാര്‍ തിമോത്തിയോസ് ഇന്നും നാളെയും വോക്കിംഗ് സന്ദര്‍ശിക്കുന്നു.ഇന്ന് വൈകുന്നേരം 6.30ന് പ്രാര്‍ത്ഥന നടക്കും. നാളെ രാവിലെ 9.30 ന് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കും. ഇന്നും നാളെയുമായി നടക്കുന്ന പ്രാര്‍ത്ഥനയിലും കുര്‍ബാനയിലും പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് പൗലോസ്: …
സക്കറിയ പുത്തന്‍കുളം ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരി നാളെ വിശ്വാസാഗ്നിയാല്‍ ജ്വലിക്കും. യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് ലണ്ടന്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നതിന് ആയിരങ്ങള്‍ നാളെ ലണ്ടന്‍ നഗരത്തിലേക്ക് ഒഴുകിയെത്തും. എട്ട് മണിക്കാരംഭിക്കുന്ന ഏകദിന ഉപവാസത്തില്‍ സംബന്ധിക്കുന്നതിന് വിശ്വാസികള്‍ കണ്‍വെന്‍ഷന്‍ വേദിയായ കോര്‍പ്പസ് ക്രൈസ്റ്റ് ദേവാലയത്തില്‍ സമയത്ത് എത്തുന്നതിന് വിശ്വാസികള്‍ പുലര്‍ച്ചെ തന്നെ യാത്ര തിരിക്കും. …
റോതര്‍ഹാം തിരുഹൃദയ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2 മുതല്‍ റോതര്‍ഹാമിലെ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് മൂന്നാം വാര്‍ഷികാഘോഷ പരിപാടികളും, ദിവ്യബലിയും സ്‌നേഹവിരുന്നും ഉണ്ടാകും. പരിപാടികളിലും, ദിവ്യബലിയിലും പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി തോമസ്-0753342986 എന്ന നമ്പറില്‍ ബന്ധപ്പെടുക. പള്ളിയുടെ മേല്‍വിലാസം: …
പാലക്കാട് രൂപതാ മെത്രാനും മികച്ച വാഗ്മിയുമായ മാര്‍ ജേക്കബ് മനത്തോടത്ത് ജുലൈ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കവന്‍ടിയിലെ സ്റ്റോണ്‍ലി പാര്‍ക്കില്‍ നടക്കുന്ന ഏകദിന ഉപവാസ കണ്‍വെന്‍ഷനില്‍ അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് വളംവനാലും വചന പ്രഭാഷണം നടത്തും. പൂനെ സെമിനാരിയില്‍ നിന്നും വൈദീക പഠനം പൂര്‍ത്തിയാക്കിയ മാര്‍ ജേക്കബ്മനത്തോടത്ത് 1972 …
സഖറിയ പുത്തന്‍കുളം യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാമത് ദശദിന പന്തക്കുസ്ത ധ്യാനം 2013 മെയില്‍ മിഡ്‌വെയില്‍സിലെ സിഫിലെന്‍ പാര്‍ക്കില്‍ നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വ്യക്തികള്‍ക്കേ ദശദിന ധ്യാനത്തില്‍ പ്രവേശനമുള്ളൂ. ലോകാരൂപിയില്‍ നിന്നും വിട്ടകന്ന് ആരാധന, സ്തുതിപ്പ്, വചന ശുശ്രൂഷ, നിശബ്ദ പ്രാര്‍ത്ഥന എന്നിവ വഴി …
ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ അഞ്ചാം വാര്‍ഷികവും നൈറ്റ് വിജിലും 15 വെള്ളിയാഴ്ച നടക്കും. മാഞ്ചസ്റ്റര്‍ ലോംസൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വെള്ളിയാഴ്ച രാത്രി 10 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് വരെയാണ് വാര്‍ഷിക ആഘോഷങ്ങളും നൈറ്റ് വിജിലും നടക്കുക. ഗ്ലാസ്ഗോ അതിരൂപതാ സിറോമലബാര്‍ ചാപ്ലയിന്‍ ഫാ.ജോയിചെറാടിയില്‍, …
ബര്‍മിങ്ഹാമില്‍ വെച്ച് ജൂണ്‍ 30 ന് നടക്കുന്ന സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ രണ്ടാമത് പ്രതിനിധി സമ്മേളനത്തിന് യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആവേശ്വോജ്വലമായ പ്രതികകരണം. കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തുന്ന പ്രബന്ധമത്സരത്തിന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്.കുട്ടികള്‍ അടക്കം ഏവരും കൂട്ടായ്മയ്ക്ക് തയ്യാറായിത്തുടങ്ങി. സീറോ മലബാര്‍ സഭ ആഗോളതലത്തില്‍ നടത്തുന്ന പ്രേക്ഷിത വര്‍ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന സമ്മേളനത്തില്‍ വിവിധ …
ബെന്നി വര്‍ക്കി പെരിയപുറം സീറോ മലബാര്‍ സഭ വിശ്വാസികളുടെ ബര്‍മിങ്ഹാം അതിരൂപത തലത്തിലുള്ള കൂട്ടായ്മയായ സീറോ മലബാര്‍ സഭാ കണ്‍വന്‍ഷന്‍ 2012 ന്റെ സ്വാഗതവീഡിയോ പുറത്തിറക്കി. ജൂണ്‍ 23 ന് കവന്റി സിറ്റി സെന്ററില്‍ സ്ഥിതി ചെയ്യുന്ന മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വെച്ചാണ് പരിപാടികള്‍ നടക്കുന്നത്. രാവിലെ 9 മണിക്ക് സീറോ മലബാര്‍ സഭ ബര്‍മിങ്ഹാം …
സഖറിയ പുത്തന്‍കളം ഞായറാഴ്ച നടക്കുന്ന മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള അഖണ്ഡ ജപമാല വെള്ളിയാഴ്ച നടക്കും. രാവിലെ 3 മണിക്ക് ആരംഭിക്കുന്ന ജപമാല രാത്രി 11.30 ന് സമാപിക്കും. ഫാ.ജോമോന്‍ തൊമ്മന നയിക്കുന്ന മൂന്നാമത് കണ്‍വെന്‍ഷനില്‍ ലീഡ്‌സ് രൂപതാ വൈദികരായ ഫാ.ജോണ്‍ ന്യൂമാന്‍, ഫാ.ജിം ലേവി എന്നിവര്‍ സംബന്ധിക്കും. വിടുതല്‍ ശുശ്രൂഷകനായ ഫാ.ജോമോന്‍ തൊമ്മനയെ ധ്യാനവസാനം …
സക്കറിയ പുത്തന്‍കുളം അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ: ഡൊമിനിക് വാളംമനാല്‍ നയിക്കുന്ന റെസിഡെന്‍ഷ്യല്‍ ധ്യാനം ജൂലൈ 23, 24, 25 തിയതികളില്‍ ലണ്ടന്‍ നഗരത്തിനടുത്തുള്ള ഹൈ വൈകോംബ് വൈക്ലിഫ് സെന്ററില്‍ നടക്കും. ജൂലൈ 23 തിങ്കള്‍ രാവിലെ 8.30 മുതല്‍ 25 ബുധന്‍ വൈകുന്നേരം ആറുവരെയാണ് ധ്യാനം. കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. …